ജെറുസലേം : ഗാസയിൽ കരയാക്രമണം ശക്തമാക്കി ഇസ്രയേൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിലേയ്‌ക്ക് നയിക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ വെടിനിർത്തൽ ആഹ്വാനം അവഗണിച്ചാണ് ഇസ്രയേൽ യുദ്ധം തുടരുന്നത് (Israel dismisses UNGA's call For Ceasefire). ഇപ്പോൾ നടക്കുന്നത് ഇസ്രയേലിന്‍റെ നിലനിൽപ്പിന് വേണ്ടിയുള്ള യുദ്ധമാണെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ന്യായീകരണം.
അതേസമയം, ദിനംപ്രതി നൂറുകണക്കിന് സാധാരണക്കാരുടെ ജീവൻ നഷ്‌ടമാകുന്നതും രാജ്യം ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് തന്നെ ഒരു ഉടമ്പടി (Hamas truce) മുന്നോട്ട് വച്ചിരിക്കുകയാണ്. ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്‌തീൻ തടവുകാർക്ക് പകരമായി ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയാറാണെന്ന് ഗാസയിലെ ഹമാസിന്‍റെ ഉന്നത നേതാവ് യെഹിയ സിൻവാർ പറഞ്ഞു. എന്നാൽ, ഈ ഉടമ്പടി തള്ളിക്കളഞ്ഞ ഇസ്രേയൽ തങ്ങളുടെ രാജ്യത്തും നിന്നും ബന്ദികളാക്കപ്പെട്ടിട്ടുള്ളവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്ന് അറിയിച്ചു (Israel - Hamas War).
നിലവിൽ ഹമാസിനെ ലക്ഷ്യംവച്ച് ഇസ്രയേൽ സേന കരയാക്രമണം (Israel Ground War In Gaza) ആരംഭിച്ചെങ്കിലും ഗാസയിലെ തുരങ്ക ശൃംഖല (Tunnels In Gaza) ഇസ്രയേലിനെ ആശയക്കുഴപ്പിത്തിലാക്കിയിട്ടുണ്ട്. ചിലന്തിവല പോലെ സങ്കീർണമായ ഈ തുരങ്കങ്ങളിലൂടെ ഗാസയിലേക്കുള്ള പ്രവേശനം ഇസ്രയേലിന് വെല്ലുവിളി സൃഷ്‌ടിക്കുന്നുണ്ട്. ഈ തുരങ്കങ്ങളില്‍ എവിടെയെങ്കിലുമായിരിക്കാം ഹമാസ് ബന്ദികളെ പാർപ്പിച്ചിരിക്കുന്നതെന്നാണ് ഇസ്രയേൽ കണക്കുകൂട്ടുന്നത്. എന്നാൽ തുരങ്കങ്ങളിലൂടെയുള്ള ആക്രമണസമയത്ത് ഇസ്രയേൽ സൈന്യത്തിന് ഭൂഗർഭത്തിൽ ഗുരുതരമായ തിരിച്ചടി നേരിടാനും സാധ്യതയുണ്ട്.
-
One freed hostage described Hamas’ tunnel network under the Gaza Strip as ‘a spider’s web.’ Security sources say the tunnels stretch for hundreds of kilometers and present a hidden frontline for Israeli forces in Gaza https://t.co/PmgTfn1ROq pic.twitter.com/notNvM1QME
— Reuters (@Reuters) October 27, 2023 " class="align-text-top noRightClick twitterSection" data="
">One freed hostage described Hamas’ tunnel network under the Gaza Strip as ‘a spider’s web.’ Security sources say the tunnels stretch for hundreds of kilometers and present a hidden frontline for Israeli forces in Gaza https://t.co/PmgTfn1ROq pic.twitter.com/notNvM1QME
— Reuters (@Reuters) October 27, 2023One freed hostage described Hamas’ tunnel network under the Gaza Strip as ‘a spider’s web.’ Security sources say the tunnels stretch for hundreds of kilometers and present a hidden frontline for Israeli forces in Gaza https://t.co/PmgTfn1ROq pic.twitter.com/notNvM1QME
— Reuters (@Reuters) October 27, 2023
ഒക്‌ടോബർ ഏഴിന് തുടങ്ങിയ വ്യോമ - കരയുദ്ധം അതിന്‍റെ രണ്ടാം ഘട്ടത്തിലേയ്‌ക്ക് കടന്നിരിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു. ഹമാസ് ഭരിക്കുന്ന ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച് പലസ്‌തീനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 7,700 കടന്നു. അധിനിവേശ വെസ്റ്റ് ബാങ്കിൽ 110 ലധികം പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. അതേസമയം, ഏകദേശം 310 സൈനികരുൾപ്പടെ 1,400 ഇസ്രയേലികൾ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ സർക്കാരും അവകാശപ്പെടുന്നുണ്ട് (Palestine Death Toll).
ശവസംസ്‌കാര ചടങ്ങുകൾക്ക് പകരം കൂട്ട ശവക്കുഴികൾ ഒരുക്കി മൃതദേഹങ്ങൾ ഒന്നിച്ച് സംസ്‌കരിക്കേണ്ട സാഹചര്യമാണ് രാജ്യങ്ങളിൽ തുടരുന്നത്. ഇതുവരെ നടന്ന ഇസ്രയേൽ ആക്രമണത്തിൽ ഗാസയ്‌ക്ക് പുറം ലോകവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടു. ആദ്യം ഉപരോധത്തിലൂടെ ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എന്നിവയുടെ ക്ഷാമം നേരിട്ട ഗാസയിൽ, കഴിഞ്ഞ ദിവസം നടന്ന കനത്ത വ്യോമാക്രമണത്തോടെ ഇന്‍റർനെറ്റ്, മൊബൈൽഫോൺ ഉൾപ്പടെയുള്ള വാർത്താവിനിമയ സംവിധാനങ്ങളും താറുമാറായി (Heavy Airstrikes In Gaza).
പരസ്‌പരം ബന്ധപ്പെടാനോ, സ്ഥതിഗതികൾ പുറം ലോകത്തെ അറിയിക്കാനോ കഴിയാത്ത സാഹചര്യത്തിൽ ഗാസയിലെ ആരോഗ്യമേഖലയും പ്രതിസന്ധിയിലാണ്. ആക്രമണങ്ങളിൽ പരിക്കേറ്റവരെ കണ്ടെത്താനോ ഇന്ധനത്തിന്‍റെ ലഭ്യതക്കുറവ് മൂലം പ്രാഥമിക ചികിത്സ ഒരുക്കാനോ സാധിക്കാത്ത സ്ഥിതിയാണെന്ന് പലസ്‌തീൻ വക്താക്കൾ അറിയിച്ചു.