ETV Bharat / international

'ഹമാസിന്‍റെ ആയുധ നിർമാണകേന്ദ്രം തുടരെ ആക്രമിച്ചു'; അവകാശവാദവുമായി ഇസ്രയേല്‍

ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയാണ് വ്യോമാക്രമണമെന്നും ഇസ്രയേല്‍ സേന

Palestinian militants have fired a rocket into southern Israel for the first time in months  ഹമാസിന്‍റെ ആയുധ നിർമാണ കേന്ദ്രം ലക്ഷ്യമിട്ട് തുടരെ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍  ഇസ്രയേലില്‍ ഹമാസിന്‍റെ റോക്കറ്റ് ആക്രമണം  പലസ്‌തീനില്‍ ഇസ്രയേലിന്‍റെ വ്യോമാക്രമണം  Israel airstrikes in Palestine
'ഹമാസിന്‍റെ ആയുധ നിർമാണകേന്ദ്രം ലക്ഷ്യമിട്ട് തുടരെ വ്യോമാക്രമണം നടത്തി'; അവകാശവാദവുമായി ഇസ്രയേല്‍
author img

By

Published : Apr 19, 2022, 7:41 AM IST

ജറുസലേം: ഹമാസിന്‍റെ 'ആയുധ നിർമാണ കേന്ദ്രം' ലക്ഷ്യമിട്ട് തങ്ങള്‍ തുടര്‍ച്ചയായി വ്യോമാക്രമണം നടത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍. പലസ്‌തീന്‍ തെക്കൻ ഗസ മുനമ്പിലാണ് ഈ ആക്രമണം. ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയാണ് തങ്ങള്‍ നല്‍കിയതെന്നും ഇസ്രയേല്‍ സേന ചൊവ്വാഴ്‌ച പുലർച്ചെ അറിയിച്ചു.

സംഭവത്തില്‍ പരിക്കുകളൊന്നു റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. മാസങ്ങൾക്ക് ശേഷം ആദ്യമായാണ് തെക്കൻ ഇസ്രായേലിലേക്ക് ഹമാസ് ആക്രമണം നടത്തിയത്. തിങ്കളാഴ്‌ചയാണ് (ഏപ്രില്‍ 18) ഈ സംഭവം. ജെറുസലേമിലെ പുണ്യകേന്ദ്രങ്ങളില്‍ ഏറ്റുമുട്ടലുകൾ, മാരകമായ ആക്രമണ പരമ്പരകൾ, എന്നിവയുണ്ടായി മാസങ്ങള്‍ക്ക് ശേഷമാണ് തീവ്രതയേറിയ റോക്കറ്റ് ആക്രമണം ഉണ്ടായതെന്ന് ഇസ്രയേല്‍ സേന പറഞ്ഞു. റോക്കറ്റ് ആക്രമണത്തെ ചെറുക്കാനായത് നാശനഷ്‌ടങ്ങൾ ഒഴിവാക്കാനായെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.