ETV Bharat / international

അഫ്‌ഗാൻ അഭയാർഥികളെ ഇറാൻ നാടുകടത്തിയെന്ന് താലിബാൻ - സെദിഖുള്ള നസ്രത്ത്

2021-ൽ താലിബാൻ രാജ്യം പിടിച്ചടക്കിയതിന് ശേഷം അഫ്‌ഗാൻ സ്വദേശികൾ കൂട്ടത്തോടെ അയൽരാജ്യങ്ങളിൽ കുടിയേറി പാർക്കുകയാണ്. ദാരിദ്ര്യം, തൊഴിലില്ലായ്‌മ, രാഷ്‌ട്രീയ അസ്ഥിരത എന്നിവയാണ് ഇതിന്‍റെ പ്രധാന കാരണങ്ങൾ.

താലിബാൻ അധികൃതർ  താലിബാൻ  അഫ്‌ഗാൻ അഭയാർഥികൾ  അഫ്‌ഗാൻ അഭയാർഥികൾ താലിബാൻ  iran deported Afghan refugees  taliban authorities  taliban  iran  Afghan refugees  Afghan  അഭയാർഥികളെ ഇറാൻ നാടുകടത്തി  അഭയാർഥികളെ നാടുകടത്തി ഇറാൻ  ഇറാൻ  നിമ്രുസ്  ഖാമ പ്രസ്  ഖാമ പ്രസ് റിപ്പോർട്ട്  Refugees and Repatriation Department  സെദിഖുള്ള നസ്രത്ത്  അഭയാർഥി സ്വദേശിവത്‌കരണ വകുപ്പ്
താലിബാൻ
author img

By

Published : Feb 6, 2023, 7:20 AM IST

കാബൂൾ: ഇറാൻ കഴിഞ്ഞയാഴ്‌ച 7,612 അഫ്‌ഗാൻ അഭയാർഥികളെ അവരുടെ നാട്ടിലേക്ക് തിരിച്ചയച്ചതായി റിപ്പോർട്ട്. നിമ്രുസ് പ്രവിശ്യയിലെ അഭയാർഥി സ്വദേശിവത്‌കരണ വകുപ്പിലെ (Refugees and Repatriation Department) താലിബാൻ അധികൃതർ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടതായി ഖാമ പ്രസ് റിപ്പോർട്ട് ചെയ്‌തു. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായ ഇവരിൽ പലരും കുടിയേറ്റം സുഗമമാക്കുന്നതിന് ഐക്യരാഷ്ട്ര ഏജൻസിയായ ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനിൽ നിന്ന് (ഐഒഎം) പണം സ്വീകരിച്ചിട്ടുണ്ടെന്നും അഭയാർഥി സ്വദേശിവത്‌കരണ വകുപ്പ് ഡയറക്‌ടർ സാദിഖുല്ലാഹ് നസ്രത്ത് പറഞ്ഞു.

അഭയാർഥി കുടുംബങ്ങൾക്ക് ഭക്ഷണവും മറ്റ് ആവശ്യമായ വസ്‌തുക്കളും ഐഒഎം വിതരണം ചെയ്‌തിട്ടുണ്ടെന്നും നസ്രത്ത് കൂട്ടിച്ചേർത്തു. ആയിരത്തിലധികം നിർധന കുടുംബങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനായി അഫ്‌ഗാനിസ്ഥാനിലെ അഭയാർഥി, സ്വദേശിവത്‌കരണ മന്ത്രാലയം 'ഓസ്റ്റ' എന്ന് പേരിട്ടിരിക്കുന്ന ഒരു സ്വകാര്യ സ്ഥാപനവുമായി ധാരണാപത്രം ഒപ്പുവച്ചതായും ഖാമ പ്രസ് റിപ്പോർട്ടിൽ പറയുന്നു. ദാരിദ്ര്യം, തൊഴിലില്ലായ്‌മ, തൊഴിൽ സുരക്ഷിതത്വമില്ലായ്‌മ, രാഷ്‌ട്രീയ അസ്ഥിരത എന്നിവയാണ് അഫ്‌ഗാൻ സ്വദേശികൾ കൂട്ടത്തോടെ അയൽരാജ്യങ്ങളിലേക്ക് കുടിയേറുന്നതിന് പിന്നിലെ ഘടകങ്ങൾ എന്ന് ചില വിദഗ്‌ധർ അറിയിച്ചു.

2021-ൽ താലിബാൻ രാജ്യം പിടിച്ചടക്കിയതിന് ശേഷം കുടിയേറ്റം വർധിച്ചു എന്നത് ശ്രദ്ധേയമാണ്. അതേസമയം, ജോലിയുടെ അഭാവത്തിൽ, അനന്തരഫലങ്ങൾ പരിഗണിക്കാതെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ചില പ്രദേശവാസികൾ പറയുന്നു. ഖാമ പ്രസ് പറയുന്നതനുസരിച്ച്, അഭയാർഥി സ്വദേശിവത്‌കരണ മന്ത്രാലയം 3,000 അഫ്‌ഗാൻ കുടിയേറ്റക്കാരുടെ മടങ്ങിവരവ് നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. അവരിൽ ഭൂരിഭാഗവും ഇറാൻ വിടാൻ നിർബന്ധിതരായി, മറ്റുള്ളവർ സ്വന്തം ഇഷ്‌ടപ്രകാരം ഇറാൻ വിട്ടു.

ജനുവരി 24-ന് കാബൂളിലെ നിർധനരായ 500 കുടുംബങ്ങൾക്ക് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ (ഒഐസി), അഫ്‌ഗാൻ റെഡ് ക്രസന്‍റ് സൊസൈറ്റി, കിംഗ് സൽമാൻ ചാരിറ്റി ഫൗണ്ടേഷൻ എന്നിവർ സഹായം നൽകി. ഒരു വർഷത്തിനകം അഫ്‌ഗാനിസ്ഥാനിലെ 25 പ്രവിശ്യകളിലായി 280,000 പേരെങ്കിലും സഹായം എത്തിക്കുമെന്ന് കാബൂളിലെ ഒഐസി ഓഫിസ് മേധാവി മുഹമ്മദ് സയീദ് അൽ അയാഷ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.