വാഷിങ്‌ടണ്‍: അന്താരാഷ്‌ട്ര ബൗദ്ധിക സ്വത്തവകാശ സൂചിക പുറത്തുവിട്ട് യുഎസ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ്. 55 രാജ്യങ്ങളടങ്ങിയ പട്ടികയില്‍ ഇന്ത്യ 42-ാം സ്ഥാനത്താണ്. ആഗോള ബൗദ്ധിക സ്വത്തവകാശ സൂചികയില്‍ 38.64 ശതമാനമാണ് ഇന്ത്യയുടെ സ്‌കോര്‍.
സൂചിക പുറത്തുവന്നതിന് പിന്നാലെ, ഐപി അധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്ന വിപണികളുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഇന്ത്യ പാകമായെന്ന് യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് ഗ്ലോബൽ ഇന്നവേഷൻ പോളിസി സെന്‍റര്‍ സീനിയർ വൈസ് പ്രസിഡന്‍റ് പാട്രിക് കിൽബ്രൈഡ് അഭിപ്രായപ്പെട്ടു. ഐപി ആസ്‌തികൾ ധനസമ്പാദനം ചെയ്യാനുള്ള കഴിവിനും അന്താരാഷ്ട്ര കരാറുകളുടെ അംഗീകാരത്തിനും വേണ്ടി ഇന്ത്യ ചലനാത്‌മക ഇന്‍ജക്ഷന്‍ ഓര്‍ഡറുകള്‍ പുറപ്പെടുവിക്കുന്നുണ്ട്. ഇതിലൂടെ കോപ്പിറൈറ്റ് പൈറസി തടയുന്നതിനുള്ള ശ്രമങ്ങളും ഇന്ത്യ ശക്തമായി തന്നെ തുടരുകയാണ്.
ഗവേഷണം, വികസനം, ബൗദ്ധിക സ്വത്തവകാശം എന്നിവ അടിസ്ഥാനമാക്കിയുള്ള നികുതി ആനുകൂല്യങ്ങള്‍ മാത്രമല്ല ഇന്ത്യക്കുള്ളത്. പൈറസി, കള്ളപ്പണ ഉപയോഗത്തിന്‍റെയും പ്രതികൂല ആഘാതം തുടങ്ങിയ കാര്യങ്ങളില്‍ അവബോധം വളര്‍ത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി ഐപി അസറ്റുകള്‍ സൃഷ്‌ടിക്കുന്നതിലും ഉപയോഗിക്കുന്നതിന് ടാർഗെറ്റഡ് അഡ്‌മിനിസ്ട്രേറ്റീവുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിലും ഇന്ത്യ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നു.
പകര്‍പ്പവകാശ ലംഘനത്തിനെതിരായ നടപടികള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ട കാര്യങ്ങളും ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ഐപി അസറ്റുകളുടെ മികച്ച ധാരണയും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട നടപടികളും കൈക്കൊണ്ടു. ദീർഘകാല വിടവുകൾ പരിഹരിക്കുന്നത് ഈ മേഖലയില്‍ പുതിയ മാതൃക സൃഷ്‌ടിക്കാനുള്ള കഴിവ് ഇന്ത്യയുടെ തുടർ സാമ്പത്തിക വളർച്ചയ്‌ക്ക് നിര്‍ണായകമാകുമെന്നും കിൽബ്രൈഡ് കൂട്ടിച്ചേര്‍ത്തു.
വിഭവശേഷിയിലുണ്ടായ കുറവും അതിരുകടന്ന ജുഡീഷ്യറി ഇടപെടലും ഇന്ത്യയിൽ ഐപി അവകാശങ്ങൾ നടപ്പിലാക്കുന്നതിനും അവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും ആശങ്ക ഉയര്‍ത്തുന്നുണ്ടെന്ന് ഇന്‍റലക്ച്വൽ പ്രോപ്പർട്ടി അപ്പലേറ്റ് ബോർഡിന്‍റെ 2021ലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.