ഹൈദരാബാദ് : പലസ്‌തീന്‍ ജനത കടന്ന് പോകുന്ന പോരാട്ട വഴികള്‍ ഓര്‍മിപ്പിച്ച് കൊണ്ട് വീണ്ടുമൊരു രാജ്യാന്തര ഐക്യദാര്‍ഢ്യദിനം (International day of solidarity with the Palestinian people). പലസ്‌തീന്‍ ജനതയെ ചേര്‍ത്ത് നിര്‍ത്തേണ്ടതിന്‍റെ ആവശ്യകത ലോകസമൂഹത്തെ ഓര്‍മിപ്പിച്ച് കൊണ്ടാണ് വീണ്ടും പലസ്‌തീന്‍ ഐക്യദാര്‍ഢ്യ ദിനം വന്നെത്തിയിരിക്കുന്നത്. എല്ലാവര്‍ഷവും നവംബര്‍ 29നാണ് രാജ്യാന്തര ഐക്യദാര്‍ഢ്യ ദിനം ആചരിക്കുന്നത്.
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ ദിനത്തില്‍ പലസ്‌തീനിനും അവിടുത്തെ ജനതയ്ക്കും ലോകം ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്നു. 1977 മുതലാണ് ഐക്യരാഷ്ട്ര സംഘടന നവംബര്‍ 29 പലസ്‌തീന്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിച്ച് തുടങ്ങിയത്. പലസ്‌തീന്‍റെ പോരാട്ട ചരിത്രവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ദിനമാണിത്.
വിഭജനരേഖ എന്ന പേരില്‍ റസല്യൂഷന്‍ 181 (resolution181) എന്ന പ്രമേയം 1947 നവംബര്‍ 29നാണ് ഐക്യരാഷ്ട്ര സഭ കൊണ്ടുവന്നത്. ബ്രിട്ടന്‍റെ മേല്‍ക്കയ്യോടെ പലസ്‌തീനെ ജൂത-അറബ് (Jews and Arab countries) രാജ്യങ്ങളായി വിഭജിച്ച് കൊണ്ടുള്ള പ്രമേയമായിരുന്നു ഇത്. ഇസ്രയേല്‍-പലസ്‌തീന്‍ സംഘര്‍ഷ ചരിത്രത്തിലെ ഒരു നാഴികകല്ലായിരുന്നു ഈ വിഭജനരേഖ. മേഖലയുടെ രാഷ്ട്രീയ ഭൂമികയില്‍ നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ പ്രമേയത്തിന് സാധിച്ചു.
പലസ്‌തീന്‍ പ്രശ്‌നം രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു എന്നതിന്‍റെ പ്രതീകമായിരുന്നു ഈ വിഭജന രേഖ. ഒപ്പം പലസ്‌തീന്‍ ജനതയെ പിന്തുണയ്ക്കുന്നു എന്ന വാഗ്‌ദാനവും. പലസ്‌തീന്‍ ജനതയുടെ പലായനം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന രേഖ കൂടിയായിരുന്നു ഇത്. തൊഴില്‍, പിറന്ന മണ്ണില്‍ നിന്നുള്ള പറിച്ച് നടല്‍, സ്വത്വബോധ പ്രശ്‌നങ്ങള്‍ തുടങ്ങിയ വെല്ലുവിളികള്‍ പരിഹരിക്കലും ഈ പ്രമേയം ലക്ഷ്യമിട്ടു. പലസ്‌തീന്‍ ജനതയുടെ അവകാശ സംരക്ഷണവും ഒരു പരമാധികാര പലസ്തീന് രാഷ്ട്ര നിര്‍മാണവും ഈ പ്രമേയത്തിന്‍റെ ഉദ്ദേശ്യമായിരുന്നു.
പലസ്‌തീന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനം തന്നെയാണ് പ്രാഥമികമായി ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. പലസ്‌തീന്‍ സംഘര്‍ഷം ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കുന്നതിന്‍റെ പ്രാധാന്യവും പലസ്‌തീന്‍ ജനതയുടെ പലായനം സംബന്ധിച്ച് ആഗോളതലത്തില്‍ അവബോധവും ഉണ്ടാക്കുക എന്നതും ഈ ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നു. സര്‍വോപരി പലസ്‌തീന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും നീതിക്കുമടക്കമുള്ള അവകാശസംരക്ഷണവും ദിനാചരണം ലക്ഷ്യമിടുന്നു.
പലസ്‌തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കും അന്തസിനും (issues facing by palatine people) സ്വതന്ത്ര രാഷ്ട്രമെന്ന സ്വപ്‌നത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ വേരുകളിലേക്കാണ് ഈ ദിനാചരണത്തിന്‍റെ ചരിത്രം നമ്മെ കൊണ്ടെത്തിക്കുന്നത്. പലസ്‌തീന്‍ പ്രശ്‌നത്തിലേക്ക് രാജ്യാന്തര ശ്രദ്ധ ക്ഷണിക്കുന്നതോടൊപ്പം അവരെ പിന്തുണയ്‌ക്കേണ്ടതിന്‍റെ ആവശ്യകതയും ലോകസമൂഹത്തെ ഓര്‍മിപ്പിക്കുന്നു. രാജ്യാന്തര നിയമങ്ങളെ മാനിച്ച് കൊണ്ട് ഇവര്‍ക്ക് നീതിയും സമത്വവും ഉറപ്പ് നല്‍കുക എന്നതും ഈ ദിനാചരണത്തിന്‍റെ ഉദ്ദേശ്യമാണ്.
ചരിത്രത്തിലുടനീളം പലസ്‌തീന്‍ ജനത പലായനം ചെയ്യപ്പെട്ടുകൊണ്ടേ ഇരിക്കുകയാണ്. സംഘര്‍ഷവും തൊഴില്‍ പ്രശ്‌നങ്ങളും മറ്റ് മാനുഷിക വെല്ലുവിളികളും ഇവര്‍ നേരിടുന്നു. ഇസ്രയേല്‍-പലസ്‌തീന്‍ സംഘര്‍ഷത്തിന്‍റെ ആകെത്തുക എന്ന് പറയുന്നത് പലസ്‌തീന്‍ സമൂഹങ്ങളുടെ അന്യവത്ക്കരണമാണ്. ജീവനുകള്‍ ഹോമിക്കലാണ്. പരമാധികാരത്തിനും സ്വയം ഭരണത്തിനുമുള്ള അവകാശനിഷേധവും പോരാട്ടങ്ങളുമാണ്. മേഖലയില്‍ സുസ്ഥിര സമാധാനം സ്ഥാപിച്ച് കൊണ്ട് പലസ്‌തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും സമാധാന ചര്‍ച്ചകളിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയുമാണ് ആവശ്യം.
ഭാവിയില്‍ എവിടെയോ സമാധാനമുണ്ടെന്ന പ്രതീക്ഷയും ഈ ദിനം നല്‍കുന്നു. മേഖലയില്‍ ആകെമാനം എല്ലാവര്‍ക്കും അന്തസും അഭിവൃദ്ധിയും സമാധാനവും പുലരുന്ന ഒരു ദിനത്തെ നമുക്ക് കണ്ടെത്താനാകുമെന്ന പ്രതീക്ഷയാണ് പലസ്‌തീന് വേണ്ടിയുള്ള ഈ രാജ്യാന്തര ഐക്യദാര്‍ഢ്യദിനം മുന്നോട്ട് വയ്ക്കുന്നത്.