ETV Bharat / international

Indian Origin Doctor catch uk nurse 'ആശങ്ക അന്നേ അറിയിച്ചിരുന്നു', 'പിശാച്' നഴ്‌സിനെ പിടികൂടാൻ സഹായിച്ചത് ഇന്ത്യൻ വംശജനായ ഡോക്‌ടർ - ലൂസി ലെറ്റ്ബി

Dr Ravi Jayaram helped to catch Lucy Letby നവജാത ശിശുക്കളെ കൊലപ്പെടുത്തിയ യുകെയിലെ നഴ്‌സിനെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നെന്ന് ഇന്ത്യൻ വംശജനായ ഡോ. രവി ജയറാം

How Indian origin doctor helped catch nurse  uk nurse killing babies  uk babies serial killing  uk nurse arrested  uk nurse killing babies  Lucy Letby  ഇന്ത്യൻ വംശജനായ ഡോക്‌ടർ  ഡോ രവി ജയറാം  കൗണ്ടസ് ഓഫ് ചെസ്റ്റർ  ലൂസി ലെറ്റ്ബി  നവജാത ശിശുക്കളെ കൊലപ്പെടുത്തി നഴ്സ്
Indian Origin Doctor catch uk nurse
author img

By

Published : Aug 19, 2023, 1:41 PM IST

ലണ്ടൻ : ഇംഗ്ലണ്ടിൽ ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നഴ്‌സിനെ പിടികൂടാൻ സഹായിച്ചത് യുകെ (United Kingdom)യിൽ ജനിച്ച ഇന്ത്യൻ വംശജനായ ഡോക്‌ടർ (Indian Origin Doctor). സഹപ്രവർത്തക കൂടിയായ മുൻ നഴ്‌സിനെ കുറിച്ചുള്ള തന്‍റെ ആശങ്കകൾ അന്ന് തന്നെ പൊലീസ് പരിഗണനയ്‌ക്കെടുത്തിരുന്നെങ്കിൽ ആ കുഞ്ഞു ജീവനുകൾ രക്ഷിക്കാമായിരുന്നെന്ന് ഡോ. രവി ജയറാം (Dr Ravi Jayaram) പറഞ്ഞു. ചെസ്റ്ററിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ (Countess of Chester Hospital in Chester) ശിശുരോഗ വിദഗ്‌ധനാണ് ഡോ. രവി ജയറാം.

2015 - 2016 കാലയളവിൽ ആശുപത്രിയിൽ വച്ച് ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ 33 കാരിയായ ലൂസി ലെറ്റ്ബി (Lucy Letby) എന്ന നഴ്‌സ് കുറ്റക്കാരിയാണെന്ന് യുകെ കോടതി (Manchester Crown Court) കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2015 ജൂണിൽ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചതിന് ശേഷമാണ് നഴ്‌സിനെ കുറിച്ച് ആദ്യമായി ആശങ്ക ഉന്നയിച്ചത്. പിന്നീട് കൂടുതൽ കുഞ്ഞുങ്ങൾ മരിച്ചതോടെ ആശുപത്രി മാനേജ്‌മെന്‍റുമായി യോഗം ചേരുകയും ലൂസി ലെറ്റ്ബിയെ പറ്റി ആശങ്കകൾ അറിയിക്കുകയും ചെയ്‌തതായി ഡോ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ ഇവർക്കെതിരെ നടപടി എടുക്കാതെ ലൂസിയുമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഒടുവിൽ, 2017 ഏപ്രിലിലാണ് പൊലീസ് ഉദ്യോഗസ്ഥരെ കാണാൻ നാഷണൽ ഹെൽത്ത് സർവീസ് ട്രസ്‌റ്റ്, ഡോക്‌ടർമാരെ അനുവദിച്ചത്. 10 മിനിറ്റ് നേരം മാത്രം നടത്തിയ കൂടിക്കാഴ്‌ചയിലൂടെ തന്നെ ഇത് ഗൗരവമേറിയ വിഷയമാണെന്ന് പൊലീസ് മനസിലാക്കിയിരുന്നു. തുടർന്നാണ് ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അമിതമായി പാൽ കുടിപ്പിച്ചും ഇൻസുലിൻ കുത്തിയും കൊലപാതകം : 2015 - 16 കാലയളവിൽ നവജാത ശിശുക്കളുടെ വാർഡിലെ 13 കുഞ്ഞുങ്ങളെയാണ് ലൂസി പല രീതിയിൽ അപകടപ്പെടുത്താൻ ശ്രമിച്ചതെന്ന് യുകെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (Crown Prosecution Service) കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് കൊലപാതകങ്ങളിൽ വിചാരണ ആരംഭിച്ചത്. കുഞ്ഞുങ്ങളുടെ രക്തത്തിലേക്ക് വായുവും ഇൻസുലിനും കുത്തിവയ്‌ക്കുകയും അമിതമായ അളവിൽ പാൽ കുടിപ്പിക്കുകയും ചെയ്‌ത് സ്വാഭാവിക മരണമായി വരുത്തിത്തീർക്കുകയുമായിരുന്നു ലൂസി ചെയ്‌തിരുന്നതെന്നും സിപിഎസ് കോടതിയെ ധരിപ്പിച്ചു.

'ഞാൻ പിശാചാണ്, അവരെ നോക്കാൻ ഞാൻ യോഗ്യയല്ല' : 2018 ജൂലൈയിലാണ് ലൂസി കേസിൽ അറസ്‌റ്റിലാകുന്നത്. തുടർന്ന് 2020 നവംബറിൽ കുറ്റം ചുമത്തുകയുമായിരുന്നു. 'അവരെ പരിപാലിക്കാൻ ഞാൻ യോഗ്യയല്ലാത്തതിനാൽ ഞാൻ അവരെ മനഃപൂർവം കൊന്നു, ഞാൻ ഒരു പിശാചാണ്, ഞാൻ ഇത് ചെയ്‌തു, ഇന്ന് നിങ്ങളുടെ ജന്മദിനമാണ്, പക്ഷെ നിങ്ങൾ ഇവിടെ ഇല്ല, അതിൽ ഞാൻ ഖേദിക്കുന്നു' എന്ന് ലൂസി എഴുതിയ ഒരു കുറിപ്പും സിപിഎസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ കുറിപ്പ് ഇവരുടെ മാനസികാവസ്ഥയാണ് വെളിപ്പെടുത്തുന്നതെന്നും കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, ആശുപത്രിയുടെ വീഴ്‌ച മറച്ചുവയ്‌ക്കാൻ തന്നെ കരുവാക്കുകയാണെന്നായിരുന്നു സംഭവത്തിൽ നഴ്‌സിന്‍റെ വിശദീകരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.