ETV Bharat / international

India Abstains On UNGA Resolution: ഇസ്രയേല്‍ ഹമാസ് യുദ്ധത്തിനെതിരെ പ്രമേയം പാസാക്കി യുഎന്‍; ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വിട്ടു നിന്നു - യുഎസ്

Israel-Hamas Conflict: ഇസ്രയേല്‍ ഹമാസ് യുദ്ധം 22 ദിവസം പിന്നിട്ടു. യുദ്ധത്തിനെതിരെ പ്രമേയം പാസാക്കി യുഎന്‍. വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.

India abstains on UNGA resolution calling for humanitarian truce in Israel Hamas conflict  India Abstains On UNGA Resolution  UNGA Resolution  Israel Hamas Conflict  ഇസ്രയേല്‍ ഹമാസ് യുദ്ധം  പ്രമേയം പാസാക്കി യുഎന്‍  അസംതൃപ്‌തി പ്രകടിപ്പിച്ച് ഇസ്രയേല്‍  യുഎസ്  ഗള്‍ഫ് കോ ഓപ്പറേഷന്‍
India Abstains On UNGA Resolution Calling For Humanitarian Truce In Israel-Hamas Conflict
author img

By ETV Bharat Kerala Team

Published : Oct 28, 2023, 8:22 AM IST

യുഎന്‍: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനെതിരെ യുഎന്‍ ജനറല്‍ അസംബ്ലി (UN General Assembly) പാസാക്കിയ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 12 രാജ്യങ്ങള്‍ എതിര്‍ക്കുകയും ചെയ്‌തു. ഇന്ത്യക്കൊപ്പം മറ്റ് 44 രാജ്യങ്ങളാണ് പ്രമേയത്തില്‍ നിന്നും വിട്ടുനിന്നത് (India Abstains On UNGA Resolution).

അടിയന്തരമായി വെടിനിര്‍ത്തല്‍ വേണമെന്നും ഗാസ മുനമ്പിലുള്ളവര്‍ക്ക് സഹായം എത്തിക്കാനുള്ള തടസങ്ങള്‍ നീക്കണം എന്നുമായിരുന്നു പ്രമേയം. ജോര്‍ദാന്‍റെ നേതൃത്വത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഒക്‌ടോബര്‍ 7ന് ഗാസ മുനമ്പില്‍ ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങളെ പ്രമേയം അസന്നിഗ്‌ദമായി അപലപിച്ചു. ഹമാസ് ബന്ദികളാക്കിയവരെ ഉടനടി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളിലെയും സ്ഥിതികള്‍ രൂക്ഷമാണെന്നും പ്രമേയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജോര്‍ദാനിലെ യുഎന്‍ അംബാസഡര്‍ മഹ്‌മൂദ് പറഞ്ഞു (Israel-Hamas Conflict).

അസംതൃപ്‌തി പ്രകടിപ്പിച്ച് ഇസ്രയേല്‍: അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയത്തില്‍ അസംതൃപ്‌തി പ്രകടിപ്പിച്ച് ഇസ്രയേല്‍. പ്രമേയം അപകീര്‍ത്തികരമാണെന്നാണ് ഇസ്രയേലിന്‍റെ വാദം. ഒക്‌ടോബര്‍ 7നുണ്ടായ ആക്രമണങ്ങള്‍ മറന്നു പോയതായി പ്രമേയത്തില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്ന് കാനഡയുടെ യുഎന്‍ അംബാസഡര്‍ പ്രതികരിച്ചു. ഇത്രയും വിലയ ഭീകരാക്രമണത്തിന് ഉത്തരവാദിയായ ഹമാസിനെ ഈ ഭേദതഗി അപലപിക്കും എന്നും കാനഡ മുന്നോട്ട് വച്ച ഭേദഗതിയില്‍ പറയുന്നു (Resolution Calling For Humanitarian Truce In Israel).

രോഷം പ്രകടിപ്പിച്ച് യുഎസ്: അതേസമയം ജോര്‍ദാന്‍ തയാറാക്കിയ പ്രമേയത്തില്‍ ഹമാസിനെ കുറിച്ച് യാതൊരു പരാമര്‍ശവും നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ യുഎസ് രോഷം പ്രകടിപ്പിച്ചു. ഹമാസിനെ പരാമര്‍ശിക്കാത്ത പ്രമേയത്തെ അതിക്രമമെന്ന് യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു. ദ്വിരാഷ്‌ട്ര പരിഹാരത്തിന്‍റെ കാഴ്‌ച്ചപ്പാടിന് ഇത് ഹാനികരമാണെന്നും ലിന്‍ഡ ചൂണ്ടിക്കാട്ടി. അറബ് തയാറാക്കിയ പ്രമേയത്തില്‍ ഇസ്രയേലിനെ അപലപിക്കുകയോ മറ്റേതെങ്കിലും കക്ഷികളുടെ പേര് പരാമര്‍ശിക്കുകയോ ചെയ്‌തിട്ടില്ലെന്ന് പാകിസ്ഥാന്‍ യുഎന്‍ അംബാസഡര്‍ മുനീര്‍ അക്രാന്‍ പറഞ്ഞു.

ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സിലിനെ പ്രതിനിധീകരിച്ച ഒമാന്‍ ഗാസയിലെ ഉപരോധത്തെയും പട്ടിണിയെയും അപലപിച്ചു. അതേസമയം ഗാസയില്‍ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേല്‍. വ്യോമാക്രമണം അടക്കമുള്ള ഇസ്രയേല്‍ പ്രത്യാക്രമണത്തില്‍ 1400 ഓളം ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ പലസ്‌തീനില്‍ യുദ്ധത്തിന് ഇരയായവരുടെ എണ്ണം 7000 കടന്നിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം ആരംഭിച്ചിട്ട് ഇന്നത്തേക്ക് 22 ദിവസം പിന്നിട്ടു.

Also Read: Israel Hamas War Updates : 17 ദിനം പിന്നിട്ട് ഇസ്രയേല്‍-പലസ്‌തീന്‍ യുദ്ധം; 6000 കടന്ന് മരണം; വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.