ETV Bharat / international

തെരഞ്ഞെടുപ്പ് റാലിക്കിടെ പിടിഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; സർക്കാരിനും പൊലീസിനുമെതിരെ ആഞ്ഞടിച്ച് ഇമ്രാൻ ഖാൻ

author img

By

Published : Mar 10, 2023, 10:46 AM IST

അതേസമയം ഇമ്രാൻ ഖാനെതിരെ കൊലപാതകം, തീവ്രവാദം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ലാഹോർ പൊലീസ് കേസെടുത്തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 37 കേസുകൾ ഇമ്രാൻ ഖാനെതിരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ട്

Imran khan  PTI worker killed in police crackdown  Imran khan against police attack  37 cases filed against Imran Khan  ഇമ്രാൻ ഖാൻ  പിടിഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം  പഞ്ചാബ് പൊലീസിനെതിരെ ആഞ്ഞടിച്ച് ഇമ്രാൻ ഖാൻ  തീവ്രവാദം  അലി ബിലാൽ  Ali Bilal
ഇമ്രാൻ ഖാൻ

ലാഹോർ: പാകിസ്ഥാൻ തെഹരിഖ്- ഇ- ഇൻസാഫ് (പിടിഐ) പാർട്ടിയുടെ റാലിക്കിടെ പിടിഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പഞ്ചാബ് പൊലീസിനെതിരെ ആഞ്ഞടിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ ചെയർമാനുമായ ഇമ്രാൻ ഖാൻ. പഞ്ചാബ് പൊലീസിന്‍റെ പ്രവർത്തനം ലജ്ജാകരമാണെന്ന് പറഞ്ഞ ഇമ്രാൻ ഖാൻ പഞ്ചാബിലെ കാവൽ സർക്കാരിന്‍റെ പ്രവർത്തനം ജനാധിപത്യത്തെ തടയുന്നതിന് തുല്യമാണെന്നും അഭിപ്രായപ്പെട്ടു.

പിടിഐ റാലിക്കിടെ കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് ആക്രമണത്തിൽ അലി ബിലാൽ എന്ന അനുയായി കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അതേസമയം പാർട്ടി പ്രവർത്തകർ സർക്കാരുമായി സഹകരിച്ചില്ലെന്നും അവരുടെ മോശം പ്രവർത്തനങ്ങളാണ് ഇത്തരത്തിലുള്ള സംഭവത്തിലേക്ക് നയിച്ചതെന്നും ആഭ്യന്തര മന്ത്രി റാണ സനാഉല്ല പറഞ്ഞു. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഇടക്കാല മുഖ്യമന്ത്രി മൊഹ്‌സിൻ നഖ്വി ഉത്തരവിട്ടതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തോട് ശക്‌തമായ ഭാഷയിലാണ് ഇമ്രാൻ ഖാൻ പ്രതികരിച്ചത്. 'നിരായുധനായ അലി ബിലാൽ, ഞങ്ങളുടെ അർപ്പണബോധമുള്ള പിടിഐ പ്രവർത്തകനെ പഞ്ചാബ് പൊലീസ് കൊലപ്പെടുത്തി. തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാൻ വരികയായിരുന്ന നിരായുധരായ പിടിഐ പ്രവർത്തകർക്ക് നേരെയുള്ള ഈ ക്രൂരത ലജ്ജാകരമാണ്. പാകിസ്ഥാൻ കൊലപാതക കുറ്റവാളികളുടെ പിടിയിലാണ്. ഐജി, സിസിപിഒ ഉൾപ്പെടെയുള്ളവർക്കെതിരെ ഞങ്ങൾ കൊലക്കുറ്റത്തിന് കേസുകൊടുക്കും. അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തൽ നിർത്തൂ: ബുധനാഴ്‌ച നടന്ന പിടിഐയുടെ റാലിക്കിടെയാണ് അലി ബിലാൽ എന്ന പ്രവർത്തകൻ കൊല്ലപ്പെട്ടത്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ അലി ബിലാലിന്‍റെ തലയിൽ വടികൊണ്ടുള്ള അടിയേൽക്കുകയായിരുന്നു. സർക്കാരിന്‍റെ ഇത്തരം നീക്കങ്ങളിൽ സങ്കടമുണ്ടെന്ന് ആക്രമണ സംഭവങ്ങൾക്ക് ശേഷം ബുധനാഴ്‌ച രാജ്യത്തെ അഭിസംബോധന ചെയ്യവെ ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.

'എല്ലാം നിർത്തൂ. ഞങ്ങൾ നടത്തേണ്ടിയിരുന്ന രീതിയിലുള്ള റാലി പുറത്തെടുത്തിട്ടില്ല. സർക്കാരിന്‍റെ ഇത്തരം നീക്കങ്ങളിൽ എനിക്ക് സങ്കടമുണ്ട്. തെരഞ്ഞെടുപ്പിൽ നിന്ന് ഒളിച്ചോടാനാണ് അവർ ലക്ഷ്യമിടുന്നത്. പഞ്ചാബിലെയും ഖൈബർ പഖ്‌തൂൺഖ്വയിലെയും തെരഞ്ഞെടുപ്പിന് 55 ദിവസം മാത്രം ശേഷിക്കെയാണ് തന്‍റെ പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.

എന്നാൽ ക്രമസമാധാനത്തിന് വേണ്ടിയല്ല, പ്രവിശ്യയിലെ തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇറക്കുമതി ചെയ്‌ത സർക്കാർ പിടിഐ പ്രവർത്തകർക്കെതിരെ അടിച്ചമർത്തൽ തുടരുന്നത്.' ഇമ്രാൻ പറഞ്ഞു.

നേരത്തെ സെൻട്രൽ ലാഹോറിലെ മാൾ റോഡ് പരിസരത്തും പൊലീസും പ്രതിപക്ഷ പാർട്ടിയുടെ അനുയായികളും തമ്മിൽ കയ്യാങ്കളിയിലേർപ്പെട്ടിരുന്നു. പ്രതിപക്ഷ പാർട്ടിയുടെ തെരഞ്ഞെടുപ്പ് റാലി ആരംഭിക്കുന്നതിന് തൊട്ട്‌ മുൻപ് മൊഹ്‌സിൻ നഖ്‌വിയുടെ ഇടക്കാല സർക്കാർ പ്രവിശ്യാ തലസ്ഥാനത്ത് പൊതുസമ്മേളനങ്ങൾ നടത്തുന്നത് നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് തടിച്ചുകൂടിയ പിടിഐ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടിയത്.

കേസുകളുടെ കൂമ്പാരം: അതേസമയം ഇമ്രാൻ ഖാനെതിരെ കൊലപാതകം, തീവ്രവാദം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ലാഹോർ പൊലീസ് കേസെടുത്തു. ഇമ്രാനെ കൂടാതെ റാലിയിൽ പങ്കെടുത്ത 400 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതുവരെ ഇമ്രാൻ ഖാനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 37 കേസുകളുണ്ടെന്നാണ് ചെയ്‌ട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 21 കേസുകളിൽ എഫ്‌ഐആറും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.