ETV Bharat / international

ഭീതി പടർത്തി ഇയാൻ ചുഴലിക്കാറ്റ് അമേരിക്കയില്‍; ഫ്ലോറിഡയിൽ വന്‍ നാശനഷ്‌ടം - ഫ്ലോറിഡ

ഫ്ലോറിഡയിൽ വീശിയ ഇയാൻ ചുഴലിക്കാറ്റിൽ നാല് നിലകളുള്ള ആശുപത്രിയുടെ മേൽക്കൂര തകരുകയും താഴത്തെ നിലയിൽ വെള്ളം കയറുകയും ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു

ഇയാൻ ചുഴലിക്കാറ്റ്  ഫ്ലോറിഡയിൽ ആശുപത്രിയുടെ രണ്ടു നിലകൾക്ക് നാശം  അമേരിക്കയിൽ ചുഴലിക്കാറ്റ്  അന്തർദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  ഇയാൻ ചുഴലിക്കാറ്റിൽ ഫ്ലോറിഡ  iyan Hurricane  Hurricane destroys hospital in Florida  Hurricane in america  international news  malayalam news  Hurricane in florida
ഇയാൻ ചുഴലിക്കാറ്റ്: ഫ്ലോറിഡയിൽ ആശുപത്രിയുടെ രണ്ടു നിലകൾക്ക് നാശം
author img

By

Published : Sep 29, 2022, 12:14 PM IST

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ വന്‍ നാശനഷ്‌ടം. പോർട്ട് ഷാർലറ്റിലെ എച്ച്‌സിഎ ഫ്ലോറിഡ ഫോസെറ്റ് ആശുപത്രിയുടെ രണ്ടു നിലകൾ കാറ്റിൽ തകർന്നു. നാല് നിലകളുള്ള ആശുപത്രിയുടെ മേൽക്കൂര തകരുകയും താഴത്തെ നിലയിൽ വെള്ളം കയറുകയും ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു.

ബുധനാഴ്‌ച ആശുപത്രിയുടെ ഐസിയുവിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് വെന്‍റിലേറ്ററിലുണ്ടായിരുന്ന രോഗികളെ മറ്റ് നിലകളിലേക്ക് മാറ്റേണ്ടി വന്നു. നാല് നിലകളിലായി ഉണ്ടായിരുന്ന മുഴുവൻ രോഗികളേയും രണ്ട് നിരകളിലായി പാർപ്പിക്കാൻ ആശുപത്രി അധികൃതർ നിർബന്ധിതരായി.

ചുഴലിക്കാറ്റില്‍ കൂടുതൽ പേർക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും ആശുപത്രിയില്‍ പ്രവേശിക്കുന്നവരെ എവിടെ കിടത്തി ചികിത്സ നൽകുമെന്ന ആശങ്കയിലാണെന്നും ഡോക്‌ടർ ബിർഗിറ്റ് ബോഡിൻ പറഞ്ഞു. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള രോഗികളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്‌ടർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.