ETV Bharat / international

കാബൂളില്‍ മസ്‌ജിദിനുള്ളില്‍ സ്‌ഫോടനം, 20 പേര്‍ കൊല്ലപ്പെട്ടു, 40ലധികം പേര്‍ക്ക് പരിക്ക് - താലിബാന്‍

അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണം ഒരു വർഷം പിന്നിടുമ്പോഴാണ് കാബൂള്‍ മസ്‌ജിദ് സ്‌ഫോടനം. ഖൈര്‍ ഖാന പ്രദേശത്തെ മസ്‌ജിദില്‍ സന്ധ്യ പ്രാര്‍ഥനക്കിടെയാണ് സംഭവം. സ്‌ഫോടത്തിന്‍റെ ഉത്തരവാദിത്തം ഭീകര സംഘടനകള്‍ ഏറ്റെടുത്തിട്ടില്ല

Kabul mosque blast  Kabul Mosque Explosion Afghanistan  Kabul Mosque Explosion  Afghanistan  Taliban  കാബൂളില്‍ മസ്‌ജിദിനുള്ളില്‍ സ്‌ഫോടനം  മസ്‌ജിദിനുള്ളില്‍ സ്‌ഫോടനം  കാബൂള്‍ മസ്‌ജിദ് സ്‌ഫോടനം  മസ്‌ജിദ് സ്‌ഫോടനം  ഖൈര്‍ ഖാന  Khair Khana  ഇസ്‌ലാമിക് സ്റ്റേറ്റ്  I S  Islamic State  താലിബാന്‍
കാബൂളില്‍ മസ്‌ജിദിനുള്ളില്‍ സ്‌ഫോടനം, 20 പേര്‍ കൊല്ലപ്പെട്ടു, 40ലധികം പേര്‍ക്ക് പരിക്ക്
author img

By

Published : Aug 18, 2022, 7:45 AM IST

കാബൂള്‍: അഫ്‌ഗാന്‍ തലസ്ഥാനമായ കാബൂളില്‍ മസ്‌ജിദിനുള്ളില്‍ നടന്ന സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 40ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഖൈര്‍ ഖാന പ്രദേശത്തെ മസ്‌ജിദില്‍ സന്ധ്യ പ്രാര്‍ഥനക്കിടെയാണ് സ്‌ഫോടനം.

അഫ്‌ഗാന്‍റെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ക്കാണെന്നും എന്നാല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് രാജ്യത്തെ ജനങ്ങള്‍ക്കും പൊലീസിനുമെതിരെ ആക്രമണം തുടരുകയാണെന്നും താലിബാന്‍ പ്രതികരിച്ചു. അതേ സമയം മസ്‌ജിദ് സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ല. മരിച്ചവരിൽ അമീർ മുഹമ്മദ് കാബൂളി എന്ന പ്രമുഖ ഇസ്‌ലാമിക പുരോഹിതനും ഉൾപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്.

അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണം ഒരു വർഷം പിന്നിടുമ്പോഴാണ് ഈ സ്ഫോടനം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കാബൂൾ പിടിച്ചടക്കിയ ശേഷം താലിബാന്‍, സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കൂടാതെ മാധ്യമങ്ങളെ അടിച്ചമർത്തുകയും വിമർശിക്കുന്നവരെയും എതിർക്കുന്നവരെയും ഏകപക്ഷീയമായി തടങ്കലിൽ വച്ച് പീഡിപ്പിക്കുകയും വധിക്കുകയും ചെയ്‌തിരുന്നു.

രണ്ടാഴ്‌ച മുമ്പ് കാബൂളിൽ നടന്ന രണ്ട് സ്ഫോടനങ്ങളിൽ 10 പേര്‍ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഈ രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.