ജറുസലേം : ഗാസയില്‍ ബന്ദികളാക്കിയവരെ വിട്ടയക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് പതിനായിരങ്ങള്‍ നിരത്തിലിറങ്ങി. ബന്ദികളാക്കപ്പെട്ട 240 പേരുടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവരണ് പടുകൂറ്റന്‍ റാലിയില്‍ അണിനിരന്നത് (hostage families made big rally towards Jerusalem). ഹമാസുമായുള്ള പോരാട്ടത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൈക്കൊള്ളുന്ന നടപടികളെയും ഇവര്‍ വിമര്‍ശിച്ചു.
ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ആക്രമണം അഴിച്ച് വിടാന്‍ തുടങ്ങിയത് (Hamas attack on Israel). ഇതിന്‍റെ ഭാഗമായി നിരവധി പേരെ ബന്ദികളാക്കുകയും ചെയ്‌തു. ഇസ്രയേല്‍ തിരിച്ചടിക്കാനും തുടങ്ങിയതോടെ ഇരുഭാഗത്തും വന്‍തോതില്‍ ആളപായമുണ്ടായി (Israel Hamas attack). 11500 പലസ്‌തീനികളെ കഴിഞ്ഞ ആറാഴ്‌ചയ്ക്കിടെ ഇസ്രയേല്‍ വധിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ പതിനാറ് വര്‍ഷമായി ഹമാസ് ഭരിക്കുന്ന ഗാസയ്ക്ക് നേരെയാണ് ഇസ്രയേല്‍ വ്യോമ-കര ആക്രമണങ്ങള്‍ അഴിച്ച് വിട്ടിരിക്കുന്നത്.
ഇസ്രയേലിന് മുന്നില്‍ രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്. ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നതും ബന്ദികളെ തിരികെയെത്തിക്കുക എന്നതും. സൈനിക പ്രതിരോധം മൂലം തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ അപകടത്തിലാകുമോയെന്ന ആശങ്കയിലാണ് മിക്കവരും. എന്നാല്‍ സൈനിക നടപടികളിലൂടെ മാത്രമേ ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് നിര്‍ബന്ധിതമാകൂ എന്നാണ് ഇസ്രയേല്‍ വാദം.
ബന്ദികളാക്കപ്പെട്ടവരുടെ ചിത്രങ്ങളുമായി 70 കിലോമീറ്റര്‍ കാല്‍ നടയായാണ് പ്രതിഷേധക്കാര്‍ ജറുസലേമില്‍ സമ്മേളിച്ചത്. നെതന്യാഹുവിന്‍റെ ഓഫിസിലെത്തിയെങ്കിലും പ്രതിഷേധക്കാരെ കാണാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഇത് പ്രതിഷേധക്കാരെ ക്ഷുഭിതരാക്കി. അതേസമയം മുന്‍ പ്രതിപക്ഷ നേതാവും വാര്‍ കാബിനറ്റ് അംഗവുമായ ബെന്നിഗ്രാന്‍റിസും മുന്‍ സൈനികമേധാവി ഗാഡി ഐസന്‍കോട്ടും കഴിഞ്ഞ ദിവസം വൈകിട്ട് പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തി.
കുട്ടികളും വൃദ്ധരും അടക്കമുള്ളവര്‍ ബന്ദികളാക്കപ്പെട്ടിട്ടുണ്ട്. അതേസമയം യുദ്ധ മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ലെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. ബന്ദികളെ മോചിപ്പിക്കാന്‍ എന്ത് നടപടികളാണ് ഇവര്‍ കൈക്കൊള്ളുന്നതെന്ന് വിശദമാക്കുന്നില്ല. സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുകയും ഇതിന് പകരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുമാണ് ഇസ്രയേല്‍ നീക്കമെന്നാണ് സൂചന. ഇതിന് പുറമെ ഇസ്രയേലിന്‍റെ തടവിലുള്ള ഹമാസ് അംഗങ്ങളെ വിട്ടയക്കാനും ധാരണയായെന്നാണ് സൂചന.
ഖത്തര്‍ മുഖേന നടത്തിയ ചര്‍ച്ചകളിലൂടെ നാല് പേരെ മോചിപ്പിച്ചിട്ടുണ്ട്. ഒരാളെ ഇസ്രയേല്‍ സേന രക്ഷപ്പെടുത്തി. അഞ്ച് പേര്‍ മോചിപ്പിക്കപ്പെട്ടത് ബന്ദിയാക്കപ്പെട്ടവരുടെ കുടുംബങ്ങളില്‍ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്. എന്നാല്‍ രണ്ട് ബന്ദികള്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് പുറത്ത് വിട്ട ബന്ദികളുടെ ദൃശ്യങ്ങളിലും ചിത്രങ്ങളിലും അവര്‍ ഏറെ ക്ഷീണിതരായി കാണപ്പെടുന്നത് ഇവരുടെ കുടുംബാംഗങ്ങളില്‍ ഏറെ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
Also read: വെടിനിര്‍ത്തല്‍ ആഹ്വാനം തള്ളിയും വെസ്റ്റ് ബാങ്ക് ആക്രമണത്തെ അപലപിച്ചും ജോ ബൈഡന്‍