ETV Bharat / international

പ്രതിമാസ ശമ്പളം 53 ലക്ഷം ; ബൈഡനേയും മറികടന്ന് ഹോങ്കോങ് ചീഫ് എക്‌സിക്യുട്ടീവ് ജോണ്‍ ലീ - ബൈഡനേയും മറികടന്ന് ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ലീ

ലോകത്ത് ഏറ്റവുമധികം ശമ്പളം വാങ്ങുന്ന രാഷ്‌ട്രീയക്കാരിൽ സിംഗപ്പൂരിന്‍റെ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ ജോണ്‍ ലീയുടെ സ്ഥാനം

hong kong leader john lee salary  John Lee gets Monthly salary of Rs 53 lakh  JOHN LEE SALARY MAKES HIM ONE OF HIGHEST PAID POLITICIANS IN WORLD  ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ലീ  ലോകത്ത് ഏറ്റവുമധികം ശമ്പളം പറ്റുന്ന രാഷ്‌ട്രീയ നേതാക്കൾ  ബൈഡനേയും മറികടന്ന് ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ലീ  HIGHEST PAID POLITICIANS IN WORLD
പ്രതിമാസ ശമ്പളം 53 ലക്ഷം രൂപ; ബൈഡനേയും മറികടന്ന് ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ലീ
author img

By

Published : Aug 3, 2022, 9:41 PM IST

ഹോങ്കോങ് : ലോകത്തിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന രാഷ്‌ട്രീയ നേതാക്കളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്ന് ഹോങ്കോങ്ങിന്‍റെ പുതിയ ചീഫ് എക്‌സിക്യുട്ടീവ് ജോണ്‍ ലീ. ജൂലൈയിൽ അധികാരമേറ്റ ജോണ്‍ ലീക്ക് പ്രതിമാസം ഏകദേശം 58,000 ഡോളറാണ് (45,93,156 ലക്ഷം) ശമ്പളമായി ലഭിക്കുക. കൂടാതെ 8 ലക്ഷത്തോളം രൂപ വിനോദ അലവൻസായും ലഭിക്കും. ഇതോടെ ജോണ്‍ ലീയുടെ പ്രതിമാസ ശമ്പളം 53 ലക്ഷം രൂപയിലധികം വരുമെന്ന് അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചു.

സിംഗപ്പൂരിന്‍റെ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങാണ് ലോകത്ത് ഏറ്റവുമധികം ശമ്പളം പറ്റുന്ന രാഷ്‌ട്രീയ നേതാവ്. ഏകദേശം 12.6 കോടി രൂപയാണ് ലൂങ്ങിന്‍റെ പ്രതിവർഷ ശമ്പളം. അതേസമയം ജോണ്‍ ലീ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനേക്കാൾ സമ്പാദിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 400,000 ഡോളറാണ് (3.16 കോടി രൂപ) ബൈഡന്‍റെ വാർഷിക വരുമാനം.

അതേസമയം പകർച്ചവ്യാധികൾ, വർധിച്ചുവരുന്ന പലിശനിരക്കുകൾ, ആഗോള വ്യാപാരം ദുർബലപ്പെടുത്തൽ എന്നിവ കാരണം തകർന്ന സമ്പദ്‌വ്യവസ്ഥ സാങ്കേതിക മാന്ദ്യത്തിലേക്ക് നീങ്ങിയതായി ചൈനീസ് സർക്കാർ ഈ ആഴ്‌ച പ്രഖ്യാപിച്ചിരുന്നു. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ പോകുമ്പോഴാണ് പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഇത്രയധികം ശമ്പളം വാങ്ങുന്നത് എന്നതും ഇതോടെ ചർച്ചയായിട്ടുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.