ETV Bharat / international

Hamas Air Force Chief Killed: ഹമാസ് വ്യോമസേന തലവന്‍ അബു മുറാദിനെ വധിച്ചുവെന്ന് ഇസ്രയേല്‍; ആക്രമണങ്ങള്‍ തുടരുമെന്നും സൈന്യം - ഇസ്രയേല്‍ പലസ്‌തീന്‍ സംഘര്‍ഷം ചരിത്രം

Israeli Defense Forces Says Hamas Air Force Chief Killed In Airstrike: ഇസ്രയേലും ഹമാസ് പോരാളികളും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒക്‌ടോബർ 18 വരെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നടത്തില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്

Hamas Air Force Chief Killed  Israeli Defense Forces Continuing Attacks  Gaza Strip Latest News Updation  Israel Hamas War Latest News  Israel Palestine Conflict History  ഹമാസ് വ്യോമസേന തലവന്‍ അബു മുറാദിനെ വധിച്ചു  ഇസ്രയേല്‍ വ്യോസേന ആക്രമണങ്ങള്‍ തുടരുന്നു  ഇസ്രയേല്‍ ഹമാസ് യുദ്ധം  ഇസ്രയേല്‍ പലസ്‌തീന്‍ സംഘര്‍ഷം ചരിത്രം  ഗാസയില്‍ സംഭവിക്കുന്നതെന്ത്
Hamas Air Force Chief Killed
author img

By ETV Bharat Kerala Team

Published : Oct 14, 2023, 4:02 PM IST

Updated : Oct 14, 2023, 4:15 PM IST

ടെല്‍ അവീവ്: ഹമാസിന്‍റെ വ്യോമസേന തലവന്‍ (Hamas Air Force Chief) മുറാദ് അബു മുറാദിനെ (Murad Abu Murad) വധിച്ചതായി അറിയിച്ച് ഇസ്രയേല്‍ വ്യോമസേന (Israeli Air Force). ഗാസ മുനമ്പില്‍ (Gaza Strip) ഹമാസിന്‍റെ വ്യോമ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ആസ്ഥാനത്ത് രാത്രിയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാളെ വധിച്ചതെന്നാണ് ഇസ്രയേല്‍ വിശദീകരണം. കഴിഞ്ഞയാഴ്‌ച ഇസ്രയേലിലേക്ക് നടത്തിയ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനാണ് കൊല്ലപ്പെട്ട മുറാദ് അബു മുറാദെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.

  • Last night, IAF fighter jets conducted wide-scale strikes throughout the Gaza Strip. These included dozens of Hamas terror targets as well as “Nukhba” terrorist operatives that were in a staging ground in the Gaza Strip. pic.twitter.com/fmI7ilhya6

    — Israeli Air Force (@IAFsite) October 14, 2023 " class="align-text-top noRightClick twitterSection" data=" ">

ഹമാസ് തലവനെ വധിച്ചുവെന്ന് ഇസ്രയേല്‍: ഭീകര സംഘടനയായ ഹമാസിന്‍റെ വ്യോമ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ആസ്ഥാനത്തിലേക്ക് കഴിഞ്ഞദിവസം രാത്രിയില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തില്‍, ശനിയാഴ്ച നടന്ന കൂട്ടക്കുരുതിയില്‍ വലിയ പങ്കുവഹിച്ചയാളും ഗാസ നഗരത്തിലെ വ്യോമസേനയുടെ തലവനുമായ മുറാദ് അബു മുറാദ് കൊല്ലപ്പെട്ടുവെന്ന് ഇസ്രയേലി വ്യോമസേന എക്‌സിലൂടെയാണ് അറിയിച്ചത്.

പ്രത്യേകം പ്രത്യേകം നടത്തിയ ആക്രമണങ്ങളിലായി ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് നേതൃത്വം വഹിച്ച ഹമാസ് കമാന്‍റോ സേനയുടെ ഡസന്‍ കണക്കിന് മേഖലകളില്‍ ആക്രമണം നടത്തിയതായി ടൈംസ് ഓഫ് ഇസ്രയേലും റിപ്പോര്‍ട്ട് ചെയ്‌തു. ഹമാസ് ഭീകര സംഘടനയ്‌ക്കെതിരെ ഇസ്രയേൽ രാഷ്‌ട്രത്തെ പ്രതിരോധിക്കുന്നതിനായി ഇസ്രയേല്‍ പ്രതിരോധ സേനയും ഇസ്രയേല്‍ വ്യോമസേനയും പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ഇസ്രയേലി വ്യോമസേന അറിയിച്ചിട്ടുണ്ട്.

Also Read: Israel Preparing For Ground Invasion : കര മാര്‍ഗമുള്ള ആക്രമണത്തിനൊരുങ്ങി ഇസ്രയേല്‍, ദുരിതം തളംകെട്ടി ഗാസ ; അശാന്തി തുടരുന്നു

അൽപസമയം മുമ്പ്, ഇസ്രയേല്‍ പ്രതിരോധ സേന സൈനികർ ലെബനനിൽ നിന്ന് ഇസ്രയേല്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു തീവ്രവാദ സെല്ലിനെ തിരിച്ചറിഞ്ഞുവെന്നും തുടര്‍ന്ന് വ്യോമസേനയുടെ യുഎവി, തീവ്രവാദ സെല്ലിനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരരെ വധിച്ചുവെന്നും ഇസ്രയേല്‍ വ്യോമസേന തൊട്ടുപിന്നാലെയുള്ള എക്‌സിലും കുറിച്ചു.

'എയ‍ര്‍ ഇന്ത്യ' പറക്കില്ല: ഇസ്രയേലും ഹമാസ് പോരാളികളും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ടെല്‍ അവീവിലേക്കും തിരിച്ചും ഷെഡ്യൂള്‍ ചെയ്‌ത വിമാനങ്ങള്‍ റദ്ദാക്കിയ നടപടി ഒക്‌ടോബര്‍ 18 വരെ നീട്ടിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ഇതോടെ ഒക്‌ടോബർ 18 വരെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നടക്കില്ല. അതേസമയം ടെല്‍ അവീവിലേക്ക് പ്രതിവാരം തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായി അഞ്ച് സര്‍വീസുകള്‍ നടത്തുന്നത് എയര്‍ ഇന്ത്യ മുമ്പേ നിര്‍ത്തിവച്ചിരുന്നു.

അജയ് പുരോഗമിക്കുന്നു: എന്നാല്‍ ആവശ്യാനുസരണം ഇന്ത്യക്കാരെ മടക്കിയെത്തിക്കാനുള്ള ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍ സര്‍വീസ് നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ മടക്കിയെത്തിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഓപറേഷന്‍ അജയ് ആരംഭിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഇതുപ്രകാരം ഇതുവരെ രണ്ട് വിമാനങ്ങള്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യയിലെത്തിയിരുന്നു.

Also Read: Reuters Journalist Killed In Israel Attack: ലെബനനില്‍ ഇസ്രയേല്‍ ആക്രമണം; റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Last Updated : Oct 14, 2023, 4:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.