ന്യൂഡൽഹി: മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാൻസിൽ നിർത്തിയ നിക്കരാഗ്വ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്ക് കോൺസുലർ പ്രവേശനം അനുവദിച്ചതായി ഫ്രാൻസിലെ ഇന്ത്യൻ എംബസിയെ അറിയിച്ചു ( grounded flight in France; India gets consular access ) . ദുബായിൽ നിന്ന് പുറപ്പെട്ട വിമാനം മനുഷ്യക്കടത്ത് സംശയത്തിന്‍റെ പേരിലാണ് ഫ്രാൻസിൽ നിലത്തിറക്കിയത്. ദുബായിൽ നിന്ന് നിക്കരാഗ്വയിലേക്ക് പോകുന്ന ഇന്ത്യക്കാർ ഉൾപ്പെടെ 303 യാത്രക്കാരടങ്ങുന്ന വിമാനം ഫ്രഞ്ച് വിമാനത്താവളത്തിൽ സാങ്കേതിക തടങ്കലിൽ വച്ചിരിക്കുന്നതായി ഫ്രഞ്ച് അധികൃതർ ഇന്ത്യൻ എംബസിയെ അറിയിച്ചു.
പാരീസ് പ്രോസിക്യൂട്ടർമാർ പറയുന്നതനുസരിച്ച്, ഒരു റൊമാനിയൻ ചാർട്ടർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമായ നിക്കരാഗ്വ , യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ ദുബായിൽ നിന്ന് വ്യാഴാഴ്‌ച (ഡിസംബർ 21) ന് പറന്നുയർന്ന്, ഫ്രാൻസിലെ വാത്രി വിമാനത്താവളത്തിൽ യാത്രകാകരുമായി ഇറങ്ങി. ഒരു അജ്ഞാത സൂചനയെത്തുടർന്നാണ് വിമാനം തടഞ്ഞുവച്ചത്. അത് പോലീസ് ഇടപെട്ട് തീരുമാനിച്ച ഒരു സാങ്കേതിക സ്റ്റോപ്പായിരുന്നുവെന്ന് മാധ്യമങ്ങൾ അറിയിച്ചു.മനുഷ്യക്കടത്തിന്‍റെ സംശയം അധികൃതർ അന്വേഷിക്കുന്നതായി ഫ്രാൻസ് 3യും ബിഎഫ് എം ടിവിയും ഉൾപ്പെടുന്ന പ്രശസ്‌ത ഫ്രഞ്ച് മാധ്യമങ്ങൾ അറിയിച്ചിട്ടുണ്ട്.
യാത്രയുടെ വ്യവസ്ഥകളെയും ലക്ഷ്യങ്ങളെയും കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതായി വെള്ളിയാഴ2ച ഈസ്‌റ്റേർൺ മാർനെ മേഖലയിലെ പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.