ലണ്ടൻ: ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആൽഫബെറ്റിൽ കൂട്ടപ്പിരിട്ടുവിടൽ. 12,000 തൊളിലാളികളെയാണ് ആഗോളതലത്തിൽ പിരിച്ചുവിടുന്നത്. തൊഴിലവസരം വെട്ടിക്കുറച്ചതിനെ കുറിച്ച് സിഇഒ സുന്ദർ പിച്ചൈ ഇന്ന് ജീവനക്കാർക്ക് മെമോ അയക്കുകയും കമ്പനിയുടെ വാർത്ത ബ്ലോഗിലൂടെ അറിയിക്കുകയും ചെയ്‌തു.
കൊവിഡ് മഹാമാരി സമയത്ത് മറ്റു ടെക് കമ്പനികൾ നടത്തിയതുപോലുള്ള ഒരു സാമ്പത്തിക മുന്നേറ്റമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും സുന്ദർ പിച്ചൈ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷം കമ്പനിക്ക് മുന്നേറ്റമുണ്ടായെങ്കിലും അത് ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തിൽ നിന്നും വ്യത്യസ്‌തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള തലത്തിലാണ് പിരിച്ചുവിടൽ എങ്കിലും യുഎസ് ജീവനക്കാരെയാണ് നടപടി ആദ്യം ബാധിക്കുക. മറ്റ് ശാഖകളിൽ സമയമെടുത്താകും പിരിച്ചു വിടൽ നടത്തുക.
also read: ആമസോണ്‍ കൂട്ടപ്പിരിച്ചുവിടൽ ; ജീവനക്കാർക്ക് നോട്ടിസ്, ജോലി നഷ്‌ടമാവുക പതിനെട്ടായിരത്തിലേറെ പേര്‍ക്ക്
10,000 ജീവനക്കാരെ വെട്ടിക്കുറക്കുന്നതായി മൈക്രോസോഫ്‌റ്റും 18,000 ജീവനക്കാരെ വെട്ടിക്കുറക്കുന്നതായി ആമസോണും 11,000 ജീവനക്കാരെ വെട്ടിക്കുറച്ചതായി ഫേസ്‌ബുക്ക് മാതൃ സ്ഥാപനമായ മെറ്റയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗൂഗിളിന്‍റെ പ്രഖ്യാപനം.