ETV Bharat / international

ഇസ്രായേലില്‍ റോക്കറ്റ് ആക്രമണം: ആളപായമില്ല, ഉത്തരവാദിത്വം ഏറ്റെടുക്കാതെ സംഘടനകള്‍ - ഹമാസ് തീവ്രവാദ ഗ്രൂപ്പ്

റമദാനില്‍ ഇസ്രായേല്‍ സേന ജസൂസലേമിലെ മസ്ജിദുല്‍ അഖ്സയില്‍ അതിക്രമിച്ച് കയറി സംഘര്‍ഷമുണ്ടാക്കിയിരുന്നു. 152 പലസ്തീനികള്‍ക്ക് അന്ന് പരിക്കേറ്റിരുന്നു

Gaza rocket into Israel breaks 2 month lull  ഇസ്രയേലിലേക്ക് റോക്കറ്റ് പ്രയോഗിച്ച് പലസ്തീൻ  തെക്കൻ ഇസ്രായേലിലേക്ക് പലസ്തീൻ തീവ്രവാദികൾ റോക്കറ്റ് വിക്ഷേപിച്ചു  ഹമാസ് തീവ്രവാദ ഗ്രൂപ്പ്  ഇസ്രയേലിലേക്ക് റോക്കറ്റ് പ്രയോഗിച്ച് പലസ്തീൻ
ഇസ്രയേലിലേക്ക് റോക്കറ്റ് പ്രയോഗിച്ച് പലസ്‌തീൻ; ആളപായമില്ല
author img

By

Published : Jun 18, 2022, 9:54 AM IST

Updated : Jun 18, 2022, 10:11 AM IST

ജെറുസലേം: ഇസ്രായേലിന്‍റെ തെക്കൻ മേഖലയില്‍ പലസ്തീൻ സംഘത്തിന്‍റെ റോക്കറ്റ് ആക്രമണം. രണ്ട് മാസത്തെ സമാധാനം ലംഘിച്ചുക്കൊണ്ട് ഇസ്രായേല്‍ സേന പലസ്തീനില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണിത്. റോക്കറ്റ് ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആക്രമണത്തെ തടഞ്ഞതായി ഇസ്രായേല്‍ അവകാശപ്പെട്ടു. വെള്ളിയാഴ്‌ച പുലർച്ചെ വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലെ റമദാനില്‍ ഇസ്രായേല്‍ സേന ജസൂസലേമിലെ മസ്ജിദുല്‍ അഖ്സയില്‍ അതിക്രമിച്ച് കയറി സംഘര്‍ഷമുണ്ടാക്കിയിരുന്നു. 152 പലസ്തീനികള്‍ക്ക് അന്ന് പരിക്കേറ്റിരുന്നു. ശേഷം വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അൽ ജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്‌ലഹ് കൊല്ലപ്പെട്ടിരുന്നു.

തങ്ങളുടെ നിയന്ത്രണത്തിലുള്ള തീരപ്രദേശത്ത് ഉണ്ടാകുന്ന ഏത് അക്രമത്തിനും പലസ്തീൻ പോരാളി സംഘടനയായ ഹമാസിനെയാണ് ഇസ്രായേൽ കുറ്റപ്പെടുത്തുന്നത്. എന്നാൽ റോക്കറ്റ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം പലസ്തീൻ ഗ്രൂപ്പുകളൊന്നും ഏറ്റെടുത്തിട്ടില്ല. ഏതെങ്കിലും പലസ്തീൻ ഗ്രൂപ്പുകളെ ഇതുവരെ ഇസ്രായേല്‍ സേന കുറ്റപ്പെടുത്തിട്ടുമില്ല.

Last Updated : Jun 18, 2022, 10:11 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.