ETV Bharat / international

Funeral Of 6 Year Old Boy Stabbed To Death In US : ഇസ്രയേൽ-ഹമാസ് സംഘർഷം : യുഎസില്‍ വീട്ടുടമയുടെ കുത്തേറ്റുമരിച്ച 6 വയസുകാരന് കണ്ണീരോടെ വിട

author img

By ETV Bharat Kerala Team

Published : Oct 17, 2023, 8:53 AM IST

Boy Stabbed To Death In US: യുഎസില്‍ വീട്ടുടമയുടെ കുത്തേറ്റ് മരിച്ച 6 വയസുകാരന്‍റെ മൃതദേഹം സംസ്‌കരിച്ചു. കുത്തേറ്റ മാതാവ് ചികിത്സയിലാണ്. സംഭവത്തെ അപലപിച്ച് പ്രസിഡന്‍റ് ജോ ബൈഡന്‍

Funeral Of 6 Year Old Boy Stabbed To Death In US  Funeral Of 6 Year Old Boy Stabbed To Death In US  ഇസ്രായേൽ ഹമാസ് സംഘർഷം  ഇസ്രായേൽ ഹമാസ്  മരിച്ച 6 വയസുകാരന് കണ്ണീരോടെ വിട  മാതാവ് ചികിത്സയില്‍ തുടരുന്നു  ജോ ബൈഡന്‍  പ്രസിഡന്‍റ് ജോ ബൈഡന്‍
Funeral Of 6 Year Old Boy Stabbed To Death In US

വാഷിങ്‌ടണ്‍ : ഹമാസ്‌ ഇസ്രയേല്‍ പോരാട്ടം കനക്കുന്നതിനിടെ വിദ്വേഷാക്രമണത്തില്‍ യുഎസില്‍ വീട്ടുടമയുടെ കുത്തേറ്റ് കൊല്ലപ്പെട്ട പലസ്‌തീന്‍ വംശജനായ ആറ് വയസുകാരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നാട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം മറ്റിടങ്ങളിലും വ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന ആശങ്ക ഉയരുന്നതിനിടെയാണ് യുഎസില്‍ ഈ ദാരുണ സംഭവമുണ്ടാകുന്നത്. പലസ്‌തീന്‍ വംശജനായ ആറുവയസുകാരന്‍ വാദിഅ അല്‍ ഫായൂമാണ് കൊല്ലപ്പെട്ടത് (Funeral Of 6 Year Old Boy Stabbed To Death In US).

കുട്ടിയുടെ അമ്മ ഹനാന്‍ ഷാഹിനും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്‌ചയാണ് (ഒക്‌ടോബര്‍ 14) യുഎസ് ഇല്ലിനോയിയിലെ പ്ലെയ്‌ന്‍ഫീല്‍ഡില്‍ വാദിഅ കുത്തേറ്റ് കൊല്ലപ്പെട്ടത്. 12 വര്‍ഷം മുമ്പാണ് ഹനാന്‍റെ കുടുംബം വെസ്‌റ്റ്‌ബാങ്കില്‍ നിന്നും യുഎസിലെത്തിയത് (Israel Hamas Conflict ).

കുടുംബം താമസിച്ചിരുന്ന വീടിന്‍റെ ഉടമസ്ഥന്‍ ജോസഫ്‌ ചൂബ (71) എന്നയാളാണ് പ്രതി. ഇസ്രയേല്‍-ഹമാസ്‌ യുദ്ധത്തില്‍ ഇയാള്‍ ഏറെ അസ്വസ്ഥനായിരുന്നുവെന്നും സമാധാനത്തിനായി പ്രാര്‍ഥിക്കണമെന്ന് ഹനാന്‍ ഷാഹിന്‍ പറഞ്ഞതിലെ പ്രകോപനമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. വീടിന്‍റെ ഒന്നാം നിലയില്‍ വാദിഅയും കുടുംബവും രണ്ടാം നിലയില്‍ വീട്ടുടമസ്ഥനായ ചൂബയും ഭാര്യയുമാണ് താമസിക്കുന്നത് (Boy Stabbed To Death In US).

ഇസ്രയേല്‍ ഹമാസ്‌ ആക്രമണത്തെ കുറിച്ച് ഹനാന്‍ നല്‍കിയ മറുപടിയില്‍ അതൃപ്‌തി പ്രകടിപ്പിച്ചതിന് പിന്നാലെ ഇയാള്‍ കത്തിയെടുത്ത് കുത്തി പരിക്കേല്‍പ്പിച്ചു. ഇതോടെ വീടിനുള്ളിലേക്ക് ഓടിക്കയറി യുവതി ശുചിമുറിയില്‍ പ്രവേശിച്ച് വാതിലടച്ചു. ഇതിന് പിന്നാലെയാണ് ഇയാള്‍ ആറുവയസുകാരനെ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തിയതിന് ശേഷമാണ് ഹനാന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിയത്. അപ്പോഴേക്കും കുത്തേറ്റ് മകന്‍ മരിച്ചിരുന്നു (Israel-Hamas Conflict Triggered Hate Crime In US).

26 തവണയാണ് ഇയാള്‍ കുട്ടിയെ കുത്തിയത്. നെഞ്ചിലും കൈകളിലുമാണ് പരിക്കേറ്റത്. ഇരുവരെയും കുത്തി പരിക്കേല്‍പ്പിക്കുന്നതിനിടെ ചൂബയുടെ നെറ്റിയിലും പരിക്കേറ്റിട്ടുണ്ട്. മിഡില്‍ ഈസ്‌റ്റേണ്‍ വംശജര്‍ തങ്ങളെ ആക്രമിക്കുമെന്ന് ഭര്‍ത്താവ് ഭയപ്പെട്ടിരുന്നുവെന്ന് ചൂബയുടെ ഭാര്യ പറഞ്ഞു.

വളരെ ഊര്‍ജസ്വലനായ, ഗെയിമുകളെല്ലാം കളിക്കാന്‍ ഏറെ ഇഷ്‌ടപ്പെട്ടിരുന്ന കുട്ടിയായിരുന്നു വാദിഅയെന്ന് കുടുംബവും സുഹൃത്തുക്കളും ഓര്‍ക്കുന്നു. 'ചെറിയ വെള്ള തുണിയില്‍ പൊതിഞ്ഞ് വെള്ള പെട്ടിയിലാക്കിയ മൃതദേഹം പലസ്‌തീന്‍ പതാക കൊണ്ട് പുതപ്പിച്ചത് തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ കൊണ്ടുപോകുന്നു. വാദിഅ ഒരു കുട്ടിയാണ്. അവന്‍ മാത്രമല്ല ആക്രമണത്തിന് ഇരയായത്. അവനെ പോലെ നിരവധി കുട്ടികള്‍ അക്ഷരാര്‍ഥത്തില്‍ കൊല്ലപ്പെടുന്നുണ്ട്. ഇത് വളരെ സങ്കടകരമാണ്' - കുടുംബം പറയുന്നു.

വാദിഅയുടെ മൃതദേഹം വഹിച്ച് പള്ളിയിലേക്കുള്ള യാത്രയ്ക്കി‌ടെ സമുദായ അംഗങ്ങള്‍ ഒരേ സ്വരത്തില്‍ പ്രാര്‍ത്ഥനകള്‍ ഉരുവിട്ടുകൊണ്ടിരുന്നു. 'രക്തസാക്ഷികള്‍ ദൈവത്തിന് എന്നും പ്രിയപ്പെട്ടവരാണ്, പടച്ചവന്‍ ഏറ്റവും വലിയവന്‍' - എന്നിങ്ങനെ പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടിരുന്നു.

അറസ്റ്റിലായ വീട്ടുടമ ചൂബയ്‌ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, വിദ്വേഷം വച്ചുപുലര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 16) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

അക്രമത്തെ അപലപിച്ച് ജോ ബൈഡന്‍ : സംഭവത്തെ അപലപിച്ച യുഎസ്‌ പ്രസിഡന്‍റ് ജോ ബൈഡന്‍ 'യാതൊരു തരത്തിലുമുള്ള അക്രമങ്ങള്‍ക്ക് രാജ്യത്ത് സ്ഥാനമില്ലെന്ന് പറഞ്ഞു. മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അതീതമായി ഏതൊരു വ്യക്തിക്കും സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്ന ഇടമാണ് അമേരിക്ക. മതഭ്രാന്തിനും വിദ്വേഷ പ്രചരണത്തിനും മുസ്‌ലിം വിരുദ്ധതയ്‌ക്കുമെതിരെ ഒന്നിച്ച് നില്‍ക്കണമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.