ETV Bharat / international

പാകിസ്ഥാനെ തകർത്തെറിഞ്ഞ പ്രളയം; 1.6 ദശലക്ഷത്തോളം കുട്ടികൾക്ക് പോഷകാഹാരക്കുറവ്

പാകിസ്ഥാനിലെ പ്രളയത്തിൽ ദുരിതം വിട്ടൊഴിയാതെ ജനങ്ങൾ. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിച്ച ഒമ്പത് കുട്ടികളിൽ ഒന്നിലധികം പേരും ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നവരാണെന്ന് കണക്കുകൾ.

flood affected areas of Pakistan  Pakistan suffering from malnutrition  flood affected areas Pakistan  pakistan suffering malnutrition  UNICEF  പാകിസ്ഥാനെ തകർത്തെറിഞ്ഞ പ്രളയം  പാകിസ്ഥാനിലെ പ്രളയം  പാകിസ്ഥാനിൽ പ്രളയക്കെടുതി  പാകിസ്ഥാനിലെ പ്രളയത്തിൽ ദുരിതം  പോഷാകാഹാരക്കുറവ് പാകിസ്ഥാൻ  യുനിസെഫ് പ്രസ്‌താവന പാകിസ്ഥാൻ  പാകിസ്ഥാനിലെ പ്രളയക്കെടുതി പോഷാകാഹാരക്കുറവ്  വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ പോഷകാഹാരക്കുറവ്  യുനിസഫ്  ബലൂചിസ്ഥാൻ  ബലൂചിസ്ഥാൻ വെള്ളപ്പൊക്കം  സിന്ധ് വെള്ളപ്പൊക്കം  പാകിസ്ഥാൻ വെള്ളപ്പൊക്കം
പാകിസ്ഥാനെ തകർത്തെറിഞ്ഞ പ്രളയം; 1.6 ദശലക്ഷത്തോളം കുട്ടികൾക്ക് പോഷകാഹാരക്കുറവ്
author img

By

Published : Oct 23, 2022, 11:43 AM IST

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ കുട്ടികളിൽ ഗുരുതരമായ പോഷകാഹാരക്കുറവ് റിപ്പോർട്ട് ചെയ്യുന്നതായി യുനിസഫ് മുന്നറിയിപ്പ്. സിന്ധിലെയും ബലൂചിസ്ഥാനിലെയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിക്കപ്പെട്ട അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ ഭൂരിഭാഗം പേരും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി യുനിസെഫ് പ്രസ്‌താവന. 2022 സെപ്റ്റംബർ മുതൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ആരോഗ്യ വിദഗ്‌ധർ പരിശോധിച്ച 22,000ത്തിലധികം കുട്ടികളിൽ 2630ലധികം പേർക്ക് ഗുരുതരമായ പോഷകാഹാരക്കുറവുണ്ടെന്ന് കണ്ടെത്തി.

അടിയന്തര ചികിത്സ ആവശ്യം: പോഷകാഹാരക്കുറവ് മൂലം കുട്ടികളുടെ രോഗ പ്രതിരോധ ശേഷി കുറയുന്നതായി യുഎൻ ഏജൻസി പറഞ്ഞു. സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ 1.6 ദശലക്ഷത്തോളം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും അടിയന്തര ചികിത്സ ആവശ്യമായി വരുമെന്നും ഏറ്റവും പുതിയ ദേശീയ പോഷകാഹാര സർവേയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. പോഷകാഹാരക്കുറവ് നേരിടുന്ന ഗർഭിണികൾ പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള സാധ്യത കൂടുതലാണ്.

ദശലക്ഷക്കണക്കിന് കുട്ടികളുടെ ജീവന് ഭീഷണിയായ പോഷകാഹാര അടിയന്തരാവസ്ഥയാണ് ഞങ്ങൾ അഭിമുഖീകരിക്കുന്നതെന്ന് പാകിസ്ഥാനിലെ യുനിസെഫ് പ്രതിനിധി അബ്‌ദുല്ല ഫാദിൽ പറഞ്ഞു. കുട്ടികളുടെ വികസനത്തിനും നിലനിൽപ്പിനും ഭീഷണിയാകുന്ന ഒരു അവസ്ഥയിലേക്ക് ഞങ്ങൾ നീങ്ങുകയാണ്. ആഗോള സമൂഹത്തിന്‍റെ ഇതുവരെയുള്ള പിന്തുണയ്‌ക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്. പക്ഷെ വളരെയധികം കുട്ടികളുടെ ജീവൻ രക്ഷിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രളയ ബാധിത പ്രദേശങ്ങളിലെ കുട്ടികളിൽ പകുതിയും ഇതിനകം മുരടിച്ച് പോയിരിക്കുന്നു. അതുപോലെ 40 ശതമാനം അമ്മമാരും അനീമിയ ബാധിച്ചവരാണ്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഏഴ് ദശലക്ഷത്തിലധികം കുട്ടികളും സ്‌ത്രീകളും ഉൾപ്പെടെ പാകിസ്ഥാനിലുടനീളമുള്ള 25 ദശലക്ഷത്തിലധികം കുട്ടികൾക്കും സ്‌ത്രീകൾക്കും അവശ്യ പോഷകാഹാര സേവനങ്ങൾ ഉടൻ ലഭ്യമാക്കേണ്ടതുണ്ട്.

കുടിവെള്ളം, ശുചിത്വം എന്നിവ പ്രധാനം: യുനിസെഫ് പറയുന്നതനുസരിച്ച് സുരക്ഷിതമല്ലാത്ത കുടിവെള്ളം, ശുചിത്വം എന്നിവയുടെ അഭാവം ഒരു പരിധിവരെ ഇത്തരമൊരു പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. സുരക്ഷിതമല്ലാത്ത വെള്ളത്തിന്‍റെ ഉപയോഗം വയറിളക്കത്തിന് കാരണമാകുകയും കുട്ടികൾക്ക് അതിജീവിക്കാൻ ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത് തടയുകയും ചെയ്യുന്നു. അഞ്ച് ദശലക്ഷത്തിലധികം ആളുകൾക്ക് ഇപ്പോൾ സുരക്ഷിതമായ കുടിവെള്ള സ്രോതസ്സുകളില്ല.

ആറ് ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ചുറ്റുപാട് ശുചിത്വമില്ലാത്തതാണ്. തൽഫലമായി തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തുന്ന ആളുകളുടെ ശതമാനം കൂടി. വെള്ളപ്പൊക്കത്തിന് മുൻപ് അഞ്ചിലൊന്നിൽ നിന്ന് മൂന്നിലൊന്നായി ഇത് വർധിച്ചു.

അതേസമയം, കുട്ടികളിലും മുതിർന്നവരിലും ജലജന്യ രോഗങ്ങൾ അതിവേഗം പടർന്നു പിടിക്കുന്ന സാഹചര്യമാണുള്ളത്. കൂടാതെ മലേറിയ, ഡെങ്കിപ്പനി, ചർമ്മ രോഗങ്ങൾ, ശ്വാസകോശ അണുബാധകൾ, മറ്റ് രോഗങ്ങൾ എന്നിവയും കുത്തനെ ഉയരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.