ന്യൂഡൽഹി: ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിലെ ഏറ്റവും പ്രധാന ടൂളുകളിലൊന്നാണ് സോഷ്യൽ മീഡിയ. അതേസമയം സോഷ്യൽ മീഡിയ കണ്ടന്‍റുകൾ എങ്ങനെ നിർമിക്കുന്നു, എങ്ങനെയാണ് അത്തരം വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നതെല്ലാം ഡിജിറ്റല്‍ മാർക്കറ്റിങ്ങിനെയും സ്വാധീനിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ബ്രാൻഡുകൾക്കും കണ്ടന്‍റ് നിർമാതാക്കൾക്കും അവരുടെ ടാർഗറ്റഡ് ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിനും അവരെ കൂടുതൽ മനസിലാക്കുന്നതിനും ഒരു പ്രധാന ചാനലായി മാറിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ.
2023 സാക്ഷ്യം വഹിക്കാൻ പോകുന്ന ട്രെൻഡുകൾ മുൻനിർത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സ് ആയ പുഷ്‌പൽ സിങ് ഭാട്ടിയയും രവ്‌നീത് കൗറും സോഷ്യൽ മീഡിയയുടെ ഡിജിറ്റൽ മാർക്കറ്റിങിലെ സ്വാധീനത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്...
സോഷ്യൽ മീഡിയയിലെ ഷോർട്ട് ഫോം കണ്ടന്‍റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഉള്ളതായിരിക്കും 2023 ലെ ഡിജിറ്റൽ മാർക്കറ്റിങ്ങ് കൂടുതലും. ഷോർട്ട് ഫോം കണ്ടന്‍റുകൾ എപ്പോഴും നിർണായകമാണ്. അതുകൊണ്ട് തന്നെ ബ്രാൻഡുകൾക്ക് അവർ നല്‍കുന്ന സന്ദേശം വളരെ സത്യസന്ധവും വ്യക്തവുമാക്കി വയ്‌ക്കുകയും അത്തരം വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കുകയും ചെയ്യേണ്ടത് വളരെ ആവശ്യമാണ്.
ബ്രാൻഡ് മൂല്യത്തിനായി ട്രെൻഡുകൾ അവഗണിക്കുന്നു: സമാനമായ ഉത്‌പന്നങ്ങളും സേവനങ്ങളും നല്‍കുന്ന പല വ്യവസായ കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഓരോരുത്തർക്കും അവരുടെ തനതായ മൂല്യങ്ങൾ ഉണ്ട്. ഇത്തരം കാര്യങ്ങൾ അവരുടെ സോഷ്യൽ മീഡിയയിൽ പ്രതിഫലിക്കാനും അല്ലാതിരിക്കാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് ഏതെങ്കിലും ഒരു ട്രെൻഡ് എല്ലാ കമ്പനികളും പിന്തുടരുമ്പേൾ സോഷ്യൽ മീഡിയയിൽ പല ബ്രാൻഡുകളും സമാനമായി മാറുകയാണ്.
അതിനാൽ 2023 ൽ ബ്രാൻഡുകൾക്ക് കൃത്യമായി അവരുടെ ടാർഗറ്റഡ് പ്രേക്ഷകരിലേക്ക് എത്തുന്നതിനായി സോഷ്യൽ മീഡിയ ട്രെൻഡുകളിൽ സമയം കളയാതെ ബ്രാൻഡ് മൂല്യം നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു: സോഷ്യൽ മീഡിയയിലെ ഉപയോക്താക്കൾ ഏതെങ്കിലും ഒരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വളരെ കുറവാണ്. കൂടുതലായും അവർ ഫീഡുകളിലൂടെ വേഗത്തിൽ സ്‌ക്രോൾ ചെയ്യുന്നതാണ് പതിവ്. അതിനാൽ വലിപ്പമുള്ള അക്ഷരങ്ങളിൽ ബ്രാൻഡിന്‍റെ കണ്ടന്‍റ് എഴുതുന്നത് ഉപഭോക്താക്കൾക്ക് സന്ദേശം വേഗത്തിൽ മനസിലാക്കാനും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള സാധ്യത വർധിപ്പിക്കുന്നു.
ഇതിലൂടെ കണ്ടന്‍റ് കാണുന്ന ഉപഭോക്താക്കൾ ഡാറ്റ ഇവരുടെ സ്വന്തം പ്രേക്ഷകരിലേയ്‌ക്ക് ഷെയർ ചെയ്യാനുള്ള സാധ്യതയും ബ്രാൻഡിന് കൂടുതൽ വളരാനുള്ള അവസരവും ലഭിക്കുന്നു.
യഥാർഥമായിരിക്കുക: ഒട്ടും ആദർശവത്‌ക്കരിക്കാത്ത ആധികാരികത പുലർത്തുന്ന ഉള്ളടക്കങ്ങൾ നല്‍കാൻ വ്യക്തികളും കമ്പനികളും ശ്രമിക്കുന്നു. ഉദാഹരണത്തിന്, സൗന്ദര്യം, ഫാഷൻ എന്നീ മേഖലകളിലുള്ള ബ്രാൻഡുകൾ എല്ലാ ലിംഗഭേദങ്ങളും പരിഗണിക്കുമ്പോൾ പ്രേക്ഷകരുമായുള്ള ആശയവിനിമയവും ഒപ്പം ബന്ധവും വളർത്തുന്നതിന് സഹായകമാകും.
സോഷ്യൽ ഷോപ്പിങ്ങിലെ വളർച്ച: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നേരിട്ട് ഉത്‌പന്നങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന സോഷ്യൽ മീഡിയയുടെയും ഇ-കൊമേഴ്‌സിന്‍റെയും സംയോജനത്തെയാണ് സോഷ്യൽ ഷോപ്പിങ് എന്നതുകൊണ്ട് അർഥമാക്കുന്നത്. 2023 ൽ സോഷ്യൽ ഷോപ്പിങ് കൂടുതൽ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI), വെർച്വൽ റിയാലിറ്റി (VR) എന്നിവയും മാർക്കറ്റിങിൽ കൂടുതൽ പ്രചാരത്തിലുണ്ട്. ഈ സാങ്കേതികവിദ്യകൾ സോഷ്യൽ മീഡിയയിലും നമ്മുടെ ദൈനംദിന ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
ഇൻഫ്ലുവൻസർ മാർക്കറ്റിങ് പിആർ കാമ്പയിനുകളിലേക്ക് വികസിക്കുന്നു: കമ്പനികൾ അവരുടെ ടാർഗറ്റ് പ്രേക്ഷകരുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനുള്ള ഒരു മാർഗമായി ഇൻഫ്ലുവൻേഴ്‌സുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇത് പിആർ പ്രവർത്തനങ്ങളുമായി ഏകീകരണത്തിന് വഴിയൊരുക്കും