ETV Bharat / international

മുകളിലേക്ക് എറിഞ്ഞത് തിളച്ച വെള്ളം, താഴേക്ക് പതിച്ചത് ഐസ്; ഫിൻലൻഡിലെ തണുത്ത ദിവസങ്ങൾ

Finland winter: ഫിൻലൻഡിൽ അതിശൈത്യം. മൈനസ് 30 ഡിഗ്രി സൈൽഷ്യസിൽ തിളച്ച വെള്ളം മുകളിലേക്ക് എറിഞ്ഞതും അത് ഐസായി മാറി.

Finland winter  ഫിൻലൻഡ് തണുപ്പ്  മഞ്ഞുവീഴ്‌ച  Boiling water turns Ice
Finland winter
author img

By ETV Bharat Kerala Team

Published : Jan 6, 2024, 2:50 PM IST

ഹെൽസിങ്കി : അതിശൈത്യത്താൽ വാർത്തയിൽ ഇടംപിടിക്കാറുള്ള സ്ഥലമാണ് സ്‌കാൻഡിനേവിയൻ രാജ്യമായ ഫിൻലൻഡ് (Finland winter). രാജ്യത്തെ നിലവിലെ താപനില മൈനസ് 30 ഡിഗ്രിയാണ്. ശൈത്യം അതിന്‍റെ മൂർധന്യാവസ്ഥയിൽ നിൽക്കുമ്പോഴും ചില കൗതുകമുണർത്തുന്ന വാർത്തകളും ഇതിനിടയിൽ വരുന്നുണ്ട്. വളരെ തണുപ്പുള്ള സമയത്ത് പുറത്തിറങ്ങി തിളച്ച വെള്ളം മുകളിലേക്ക് എറിയുകയും അത് അപ്പോൾ തന്നെ ഐസായി താഴേക്ക് പതിക്കുകയും ചെയ്യുന്നതാണ് (Boiling water turns to Ice) ഇതിനിടെ പുറത്തുവന്ന ഏറ്റവും രസകരമായ വാർത്ത.

തെക്കൻ ഫിൻലഡിൽ നിന്നുള്ള 49കാരിയായ ലോറി ഉന്താമോ ആണ് ഈ പരീക്ഷണം നടത്തിയത്. ലോറി ഉന്താമോ സെയിൽസ് മാനേജരായി ജോലി ചെയ്യുകയാണ്. പുതുവത്സര ദിനത്തിൽ ഫിന്നിഷ് ലാപ്‌ലാൻഡിൽ (Finnish Lapland) മൈനസ് 30 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നപ്പോഴാണ് ലോറി ഉന്താന തിളച്ച വെള്ളം കൊണ്ട് പരീക്ഷണം നടത്തിയത്.

സമൂഹ മാധ്യമങ്ങളിലും യൂട്യൂബിലും ഇങ്ങനെ ചെയ്യുന്ന നിരവധി വീഡിയോകൾ താൻ കണ്ടിരുന്നു. എന്നാൽ മൈനസ് 30 ഡിഗ്രിയോ അതിൽ താഴെയോ ആയാലെ ഇത് വിജയകരമായി ചെയ്യാൻ സാധിക്കൂ. പുതുവത്സര ദിനത്തിൽ മൈനസ് 30 ഡിഗ്രിയായി താപനില താഴ്‌ന്നപ്പോഴാണ് ഈ പരീക്ഷണം നടത്തിനോക്കിയതെന്നും ലോറി ഉന്താമോ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നോർഡിക് രാജ്യങ്ങളിൽ (Nordic countries) അതിശൈത്യമായ കാലാവസ്ഥയാണ് (cold weather). 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില വെള്ളിയാഴ്‌ച രേഖപ്പെടുത്തിയിരുന്നു. മൈനസ് 44.3 ഡിഗ്രിയായാണ് താപനില താഴ്‌ന്നത്. ഉന്താമോ താമസിച്ചിരുന്ന പൈതുന്തുരിയിൽ (Pyhatunturi) നിന്ന് വടക്ക് ഭാഗത്തുള്ള എനോണ്ടെകിയോയിലാണ് (Enontekio) ഈ താപനില രേഖപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.