ETV Bharat / international

ഫിന്‍ലന്‍ഡ് 'സങ്കട രാജ്യ'മാകുമോ?; നാറ്റോയില്‍ ചേരാന്‍ അപേക്ഷ നല്‍കുമെന്ന് പ്രസിഡന്‍റ്, മുന്നറിയിപ്പുമായി പുടിന്‍ - ഫിന്‍ലന്‍ഡ് നാറ്റോയില്‍ ചേരാന്‍ അപേക്ഷ നല്‍കിയതില്‍ മുന്നറിയിപ്പുമായി പുടിന്‍

യുക്രൈനെതിരായ റഷ്യയുടെ യുദ്ധം ആരംഭിച്ചിട്ട് മൂന്ന് മാസം പിന്നിടുന്ന ഘട്ടത്തിലാണ് നാറ്റോയില്‍ ചേരുമെന്ന് ഫിന്‍ലന്‍ഡ് പ്രഖ്യാപനം നടത്തിയത്

Finland favours joining NATO  Finland may join NATO  നാറ്റോയില്‍ ചേരാന്‍ അപേക്ഷ നല്‍കി ഫിന്‍ലന്‍ഡ്  ഫിന്‍ലന്‍ഡ് നാറ്റോയില്‍ ചേരാന്‍ അപേക്ഷ നല്‍കിയതില്‍ മുന്നറിയിപ്പുമായി പുടിന്‍  നാറ്റോയില്‍ ചേരാന്‍ പ്രഖ്യാപനം നടത്തി ഫിന്‍ലന്‍ഡ്
ഫിന്‍ലന്‍ഡ് 'സങ്കട രാജ്യ'മാകുമോ?; നാറ്റോയില്‍ ചേരാന്‍ അപേക്ഷ നല്‍കി, മുന്നറിയിപ്പുമായി പുടിന്‍
author img

By

Published : May 15, 2022, 7:52 PM IST

കീവ്: യുക്രൈനെതിരായ റഷ്യയുടെ യുദ്ധം ആരംഭിച്ചിട്ട് മാസം മൂന്ന് പിന്നിട്ടു. റഷ്യ ഉയര്‍ത്തുന്ന ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യ സുരക്ഷയ്‌ക്കായി നാറ്റോയിൽ ചേരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫിൻലൻഡ്. രാജ്യത്തിന്‍റെ ഈ നിലപാട് അയല്‍ രാജ്യമായ റഷ്യയെ ചൊടിപ്പിക്കുമെന്നതില്‍ സംശയമില്ല. ലോക സന്തോഷ സൂചികയില്‍ ഒന്നാം റാങ്കിലുള്ള രാജ്യത്തിലേക്ക് സങ്കടം പെയ്‌തിറങ്ങുമോയെന്ന ആശങ്കയിലാണ് ആഗോള രാഷ്‌ട്രീയ നിരീക്ഷകര്‍.

'ഉടൻ നാറ്റോയ്‌ക്ക് അപേക്ഷ നൽകും': ഫിൻലൻഡ് നാറ്റോ അംഗത്വമെടുക്കുകയാണെങ്കില്‍ രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിക്കുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ശനിയാഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാല്‍, റഷ്യ സൃഷ്‌ടിച്ച ഭീതി ഒഴിവാക്കാനാണ് പാശ്ചാത്യ സൈനിക സഖ്യത്തിന്‍റെ ഭാഗമാവുന്നതെന്നാണ് ഫിന്‍ലന്‍ഡിന്‍റെ ഉറച്ച വാദം.

നാറ്റോയിൽ അംഗത്വമെടുക്കുന്നതിനെക്കുറിച്ച് ഫിന്‍ലൻഡ് പ്രസിഡന്‍റ് സൗലി നിസ്റ്റോയും പ്രധാനമന്ത്രി സന്ന മരിനും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. ഉടൻ തന്നെ നാറ്റോയ്‌ക്ക് അപേക്ഷ നൽകുമെന്ന് അറിയിച്ചതോടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഉൾപ്പെടെയുള്ള പ്രമുഖ നാറ്റോ നയതന്ത്രജ്ഞർ ഞായറാഴ്ച ബെർലിനിൽ യോഗം ചേരുകയുണ്ടായി.

റഷ്യയുമായി ഫിൻലൻഡ് 1,340 കിലോമീറ്റര്‍ (830 മൈൽ) വ്യത്യാസത്തിലാണ് അതിർത്തി പങ്കിടുന്നത്. ഫിന്‍ലന്‍ഡിന് പിന്നാലെ, നാറ്റോയില്‍ അംഗത്വം തേടുന്നത് സംബന്ധിച്ച് സ്വീഡന്‍ ഞായറാഴ്ചയ്ക്ക് ശേഷം നിലപാട് അറിയിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

റഷ്യയെ പരിഹസിച്ച് നാറ്റോ: അതേസമയം, യുക്രൈന്‍ പിടിച്ചെടുക്കാനും സര്‍ക്കാരിനെ താഴെയിറക്കാനുമുള്ള ലക്ഷ്യത്തോടെ ആരംഭിച്ച റഷ്യയുടെ സൈനിക നടപടി 'ഒച്ചിന്‍റെ വേഗത'യിലാണെന്ന് നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മിർസിയ ജിയോന പരിഹസിച്ചു. അധിനിവേശ റഷ്യൻ സൈന്യത്തിന് ഫെബ്രുവരി മുതൽ യുദ്ധത്തിലെ പ്രകടനം മൂന്നിലൊന്നായി കുറഞ്ഞു. റഷ്യയുടെ ക്രൂരമായ അധിനിവേശത്തിന് ആക്കം നന്നായി കുറയുകയാണ്. ജനതയുടെയും സൈന്യത്തിന്‍റെയും ധീരത കൊണ്ടും തങ്ങളുടെ സഹായവുംകൊണ്ടും യുക്രൈന് ഈ യുദ്ധത്തിൽ വിജയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യൂറോപ്യന്‍ ബ്രോഡ്‌കാസ്‌റ്റിങ് യൂണിയന്‍റെ സംഗീത പരിപാടിയായ യൂറോവിഷൻ ഗാനമത്സരത്തിൽ യുക്രൈയ്ൻ ആത്മവീര്യം ഉയർത്തുന്ന പ്രകടനമാണ് നടത്തിയത്. നാടോടി - റാപ്പ് സംഘമായ കലുഷ് ഓർക്കസ്ട്ര അവതരിപ്പിച്ച സ്റ്റെഫാനിയ എന്ന ഗാനം പരിപാടിയില്‍ വിജയം കുറിച്ചു. ഇത് യുദ്ധകാലത്ത് യുക്രൈന്‍ ജനതയ്‌ക്ക് ജനപ്രിയ ഗാനമായി മാറി.

ശുഭാപ്‌തിവിശ്വാസം പങ്കുവച്ച് സെലെൻസ്‌കി: യൂറോപ്പിലുടനീളമുള്ള ടെലിവിഷന്‍ പ്രേക്ഷകരിൽ നിന്നുള്ള വോട്ടുകളാണ് വിജയം സമ്മാനിച്ചത്. അടുത്ത വാർഷിക മത്സരത്തിന് തങ്ങളുടെ രാജ്യം ആതിഥേയത്വം വഹിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് സെലെൻസ്‌കി ശുഭാപ്‌തിവിശ്വാസം പങ്കുവച്ചു.

യുക്രൈനിയൻ ഭൂമി വിട്ടുപോകാൻ ഞങ്ങൾ അധിനിവേശക്കാരെ നിർബന്ധിതരാക്കുന്നുണ്ട്. യുക്രൈനിയൻ പോരാളികൾ രാജ്യത്തിന്‍റെ കിഴക്കൻ വ്യാവസായിക ഹൃദയഭൂമിയായ ഡോൺബാസിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.