ETV Bharat / international

തായ്‌ലന്‍ഡ് പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം ; 22 പേര്‍ കൊല്ലപ്പെട്ടു, 10 പേരെ കാണാനില്ല

Suphan Buri fireworks factory explosion : സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് പടക്ക നിര്‍മാണശാലയിലെ തൊഴിലാളികള്‍. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഫാക്‌ടറിയുടെ 100 മീറ്റര്‍ ചുറ്റളവില്‍ വരെ അവശിഷ്‌ടങ്ങള്‍.

author img

By ETV Bharat Kerala Team

Published : Jan 18, 2024, 10:47 AM IST

Thailand factory explosion  fireworks factory explosion  പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം  തായ്‌ലന്‍ഡ് സ്‌ഫോടനം
explosion-at-suphan-buri-fireworks-factory-in-thailand

ബാങ്കോക്ക് : തായ്‌ലന്‍ഡിലെ സുഫാന്‍ ബുരി പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു (Explosion at a Suphan Buri fireworks factory). സംഭവത്തില്‍ പത്തില്‍ അധികം ആളുകളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. തായ്‌ലന്‍ഡ് മുവാങ് ജില്ലയിലെ ടാംബോണ്‍ സലഖാവോ (Tambon Salakhao) ഗ്രാമത്തില്‍ മൂ3യിലാണ് അപകടം.

പ്രാദേശിക സമയം ഉച്ചയ്‌ക്ക് 3.30 ഓടെ നടന്ന സ്‌ഫോടനത്തില്‍ മരിച്ച 20 പേരെ തിരിച്ചറിഞ്ഞു. രണ്ടുപേരെ തിരിച്ചറിയാൻ ഉണ്ട്. കൊല്ലപ്പെട്ടവരെല്ലാം ഫാക്‌ടറിയിലെ തൊഴിലാളികളാണ്.

പൊട്ടിത്തെറിയുടെ ആഘാതത്തില്‍ പടക്ക നിര്‍മാണശാലയുടെ 100 മീറ്റര്‍ ചുറ്റളവില്‍ അവരെ കെട്ടിടാവശിഷ്‌ടങ്ങളും മനുഷ്യാവശിഷ്‌ടങ്ങളും ചിതറി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രദേശവാസികള്‍ പറയുന്നതനുസരിച്ച് 20ല്‍ അധികം തൊഴിലാളികള്‍ രാവിലെ ഫാക്‌ടറിയില്‍ ജോലിക്കെത്തിയിരുന്നു. സ്‌ഫോടനത്തിന് ശേഷം ഇവരാരും പുറത്തേക്ക് പോയിട്ടില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സ്‌ഫോടനം നടക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് പടക്കം എത്തിച്ച് നല്‍കാനായി പോയതിനാല്‍ ഫോക്‌ടറി ഉടമ രക്ഷപ്പെട്ടതായി ടാംബോണ്‍ സലാഖാവോ മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ തോങ്‌സുക് സുനുയി പറഞ്ഞു. വെടിമരുന്നും പടക്കങ്ങളും മറ്റ് അസംസ്‌കൃത വസ്‌തുക്കളും സൂക്ഷിച്ചിരുന്ന ഫാം ഹൗസിലാണ് പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. സ്‌ഫോടനത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

സ്‌ഫോടനത്തിന് പിന്നാലെ മരിച്ചവര്‍ക്ക് തായ്‌ലന്‍ഡ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. നിലവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി, അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പടക്ക നിര്‍മാണശാല പ്രവര്‍ത്തിക്കുന്നത് നിയമപരമയിട്ടാണോ, പൊട്ടിത്തെറി ഉണ്ടായത് അശ്രദ്ധമൂലം ആണോ എന്നതടക്കം പരിശോധിക്കാനാണ് പ്രധാനമന്ത്രിയുടെ ഉത്തരവ്. മരിച്ചവരില്‍ 12 സ്‌ത്രീകളും എട്ട് പുരുഷന്‍മാരും ഉള്‍പ്പെടുന്നതായാണ് ലഭിക്കുന്ന വിവരം. 2008നും 2023നും ഇടയില്‍ തായ്‌ലന്‍ഡില്‍ 24 തവണയാണ് പടക്ക നിര്‍മാണ ശാലകളിലും വെയര്‍ഹൗസുകളിലും പൊട്ടിത്തെറി ഉണ്ടായത്. ഈ അപകടങ്ങളില്‍ എല്ലാം നിരവധി പേര്‍ കൊല്ലപ്പെടുകയുണ്ടായി.

ഇക്കഴിഞ്ഞ നവംബര്‍ 29ന് സൂറത്തിലെ കെമിക്കല്‍ ഫാക്‌ടറിയില്‍ സമാനമായ രീതിയില്‍ സ്‌ഫോടനം നടന്നിരുന്നു. പുലര്‍ച്ചെ 2 മണിയോടെ ഉണ്ടായ പൊട്ടിത്തെറിയില്‍ ഏഴുപേരുടെ മൃതദേഹം കണ്ടെടുത്തു. 25 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഫാക്‌ടറിയിലേക്കുള്ള രാസ പദാര്‍ഥങ്ങള്‍ സംഭരിച്ച കൂറ്റന്‍ ടാങ്കുകളിലൊന്നില്‍ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. ഇതോടെ ഫാക്‌ടറിക്കുള്ളില്‍ തീ പടര്‍ന്നു. 15 ഫയര്‍ യൂണിറ്റുകളുടെ ഒന്‍പത് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.