ETV Bharat / international

അഫ്‌ഗാന്‍ ഭൂകമ്പം : മരണം ആയിരത്തോടടുക്കുന്നു, അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ - Eastern Afghanistan earthquake

ഭൂകമ്പം പക്തിക പ്രവിശ്യയിലെ നാല് ജില്ലകളില്‍, റിക്‌ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

അഫ്‌ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം  അഫ്‌ഗാനിസ്ഥാനിൽ ഭൂചലനം  AFGHANISTAN EARTHQUAKE  അഫ്‌ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം  Eastern Afghanistan earthquake kills at least 920 people  Eastern Afghanistan earthquake  അഫ്‌ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം 920 മരണം  വന്‍ ഭൂചലനം  അഫ്‌ഗാനിസ്ഥാനിൽ ഭൂചലനം  AFGHANISTAN EARTHQUAKE  അഫ്‌ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം  Eastern Afghanistan earthquake kills at least 920 people  Eastern Afghanistan earthquake
അഫ്‌ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം; 920 മരണം
author img

By

Published : Jun 22, 2022, 3:33 PM IST

കാബൂള്‍ : കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ ബുധനാഴ്‌ച രാവിലെയുണ്ടായ ഭൂകമ്പത്തിൽ മരണം 920 ആയി. അവശിഷ്‌ടങ്ങൾക്കിടയിൽ ഒട്ടേറെ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ അറിയിച്ചു. 600ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. റിക്‌ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്‌തത്.

പക്തിക പ്രവശ്യയിലെ നാല് ജില്ലകളിലാണ് ഭൂകമ്പമുണ്ടായതെന്ന് താലിബാന്‍ സര്‍ക്കാരിന്‍റെ ഡെപ്യൂട്ടി വക്‌താവ് ബിലാല്‍ കരിമി ട്വിറ്ററിലൂടെ അറിയിച്ചു. ഭൂകമ്പത്തിൽ ഏകദേശം 90ഓളം വീടുകൾ പൂർണമായും തകർന്നു. ഇതിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണെന്ന് ബക്താര്‍ ഡയറക്‌ടര്‍ ജനറല്‍ അബ്‌ദുല്‍ വാഹിദ് റയാന്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രദേശത്ത് ഹെലികോപ്‌ടർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തക സംഘത്തെ അയയ്ക്കാന്‍ സന്നദ്ധ സംഘടനകളോട് അഫ്‌ഗാന്‍ സര്‍ക്കാർ അഭ്യര്‍ഥിച്ചിട്ടുണ്ട്. അതേസമയം പാകിസ്ഥാന്‍റെ തലസ്ഥാനമായ ഇസ്ലാമാബാദിലും കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലും ഭൂചലനം അനുഭവപ്പെട്ടു.

കൂടാതെ അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിലായി 500 കിലോമീറ്ററിലധികം (310 മൈൽ) പ്രദേശങ്ങളില്‍ ഭൂകമ്പത്തിന്‍റെ പ്രകമ്പനമുണ്ടായതായി യൂറോപ്യൻ സീസ്‌മോളജിക്കല്‍ ഏജൻസിയായ ഇഎംഎസ്‌സി അറിയിച്ചു.

2015-ൽ അഫ്‌ഗാനിസ്ഥാന്‍റെ വടക്കുകിഴക്കൻ മേഖലയിൽ ഉണ്ടായ വലിയ ഭൂകമ്പത്തിൽ രാജ്യത്തും വടക്കൻ പാകിസ്ഥാനിലുമായി 200-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. 2002ൽ വടക്കൻ അഫ്‌ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തോളം പേർക്ക് ജീവന്‍ നഷ്‌ടമായിരുന്നു. 1998ൽ അഫ്‌ഗാന്‍റെ വടക്കുകിഴക്കൻ പ്രദേശത്ത് ഉണ്ടായ 6.1 തീവ്രത രേഖപ്പെടുത്തിയ ഭുകമ്പത്തിൽ 4500 ഓളം പേരും മരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.