അബുജ/നൈജീരിയ : തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഓണ്‍ഡോയിലെ സെന്‍റ് ഫ്രാൻസിസ് കത്തോലിക്കാ പള്ളിയിൽ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. പെന്തക്കോസ്‌ത് വിശ്വാസികൾ ഞായറാഴ്‌ച ഒത്തുകൂടിയ സമയത്താണ് തോക്കുധാരികളായ അക്രമികൾ അവര്‍ക്ക് നേരെ വെടിയുതിർക്കുകയും സ്‌ഫോടക വസ്‌തുക്കൾ എറിയുകയും ചെയ്‌തത്.
മരിച്ചവരിൽ നിരവധി കുട്ടികൾ ഉണ്ടെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സയിലാണ്. നൈജീരിയയുടെ ഭൂരിഭാഗവും സംസ്ഥാനങ്ങളും ഇസ്ലാമിക തീവ്രവാദം ഉൾപ്പെടെയുള്ള സുരക്ഷാ പ്രശ്‌നങ്ങളുമായി ദിനംപ്രതി പൊരുതിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഏറ്റവും സമാധാനപരമായ സംസ്ഥാനങ്ങളിലൊന്നായി അറിയപ്പെടുന്ന ഓൻഡോയിൽ നടന്ന ആക്രമണത്തിന്‍റെ ഞെട്ടലിലാണ് അധികൃതർ.