ETV Bharat / international

ദക്ഷിണ കൊറിയന്‍ നേതാക്കളെ തമ്മിലടിപ്പിച്ച് കിമ്മിന്‍റെ 'നായ സമ്മാനം'; മനം മാറ്റുമോ യൂൻ സുക്?

ഉത്തരകൊറിയൻ പ്രസിഡന്‍റ് കിം ജോങ് ഉന്‍ 2018ല്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റായിരുന്ന മൂൺ ജെ ഇന്നിന് നല്‍കിയ നായകളെ ചൊല്ലിയാണ് രാഷ്‌ട്രത്തിന്‍റെ രാഷ്‌ട്രീയ അന്തരീക്ഷം ഇപ്പോള്‍ കലുഷിതമായിരിക്കുന്നത്

Dogs gifted by Kim Jong Un  Kim Jong Un  South Korean row  നായ സമ്മാനം  ദക്ഷിണ കൊറിയയെ പൊല്ലാപ്പിലാക്കി കിം ജോങ്  പുങ്‌സാന്‍ നായ  കിം ജോങ് ഉൻ  യൂൻ സുക് യോളിന് കിം ജോങ് ഉന്നിന്‍റെ നായ സമ്മാനം  ഉത്തരകൊറിയൻ പ്രസിഡന്‍റ് കിം ജോങ് ഉന്‍  North Korean President Kim Jong Un  യൂന്‍ സുക് യോള്‍  ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയന്‍ നേതാക്കളെ തമ്മിലടിപ്പിച്ച് കിമ്മിന്‍റെ 'നായ സമ്മാനം'; മനം മാറ്റുമോ യൂൻ സുക്?
author img

By

Published : Nov 8, 2022, 10:59 PM IST

സോൾ: കിം ജോങ് ഉൻ സമ്മാനമായി നല്‍കിയ രണ്ട് നായകളെ ചൊല്ലിയുള്ള വിവാദത്തില്‍ പെട്ടിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ രാഷ്‌ട്രീയം. ഉത്തരകൊറിയൻ പ്രസിഡന്‍റ് കിം 2018ലാണ് ദക്ഷിണ കൊറിയയിലെ അന്നത്തെ പ്രസിഡന്‍റും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ മൂൺ ജെ ഇന്നിന് വെള്ള നിറത്തിലുള്ള പുങ്‌സാന്‍ നായകളെ സമ്മാനിച്ചിരുന്നത്. രാഷ്‌ട്ര തലവന്‍മാര്‍ക്ക് കിട്ടുന്ന സമ്മാനം രാഷ്‌ട്രത്തിന്‍റെ സ്വത്തായി കണക്കാക്കണമെന്നിരിക്കെ പദവി ഒഴിഞ്ഞതിനുപിന്നാലെ നായകളെ മൂൺ തന്‍റെ വസതിയിലേക്ക് കൊണ്ടുപോയതാണ് സംഗതി പുലിവാലായത്.

Dogs gifted by Kim Jong Un  Kim Jong Un  South Korean row  നായ സമ്മാനം  ദക്ഷിണ കൊറിയയെ പൊല്ലാപ്പിലാക്കി കിം ജോങ്  പുങ്‌സാന്‍ നായ  കിം ജോങ് ഉൻ  യൂൻ സുക് യോളിന് കിം ജോങ് ഉന്നിന്‍റെ നായ സമ്മാനം  ഉത്തരകൊറിയൻ പ്രസിഡന്‍റ് കിം ജോങ് ഉന്‍  North Korean President Kim Jong Un  യൂന്‍ സുക് യോള്‍  ദക്ഷിണ കൊറിയ
കിം ജോങ് ഉന്‍ സമ്മാനിച്ച നായകളില്‍ ഒന്നിനൊപ്പം ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്‍റ് മൂൺ ജെ ഇന്‍

നായകളെ 'കൈക്കലാക്കിയത്' നിയമം മാറ്റിയെഴുതി: നിലവിലെ പ്രസിഡന്‍റും പീപ്പിള്‍ പവര്‍ പാര്‍ട്ടി നേതാവുമായ യൂൻ സുക് യോളാണ് ഇതുസംബന്ധിച്ച വിഷയത്തില്‍ ആരോപണവും നിലപാടും കടുപ്പിച്ച് രംഗത്തെത്തിയത്. 2018 സെപ്‌റ്റംബറിൽ ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ നടന്ന സമാധാന ഉച്ചകോടിയിലായിരുന്നു കിം സമ്മാനം കൈമാറിയത്. 2022 മെയ്‌ മാസത്തില്‍ പ്രസിഡന്‍റ് പദവിയില്‍ നിന്നും രാജിവച്ച ശേഷം ഇദ്ദേഹം തന്‍റെ വസതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മറ്റൊരു രാഷ്‌ട്രം നല്‍കിയ സമ്മാനമെന്ന നിലയ്‌ക്ക് ഔദ്യോഗികമായി കൈമാറുന്നതിന് പകരം ഇരുനായകളെയും ഒരു നായക്കുഞ്ഞിനെയുമാണ് തന്‍റെ വസതിയിലേക്ക് കൊണ്ടുപോയത്.

ഇതില്‍ ആറ് നായക്കുഞ്ഞുങ്ങളെ മുന്‍ പ്രസിഡന്‍റ് ഔദ്യോഗികമായി രാജ്യത്തെ ഏല്‍പ്പിച്ചിരുന്നു. പ്രസിഡന്‍റിന് ലഭിക്കുന്ന സമ്മാനങ്ങളില്‍ മൃഗങ്ങളോ ചെടികളോ ഉണ്ടെങ്കില്‍ പുറത്ത് കൊണ്ടുപോവാന്‍ അനുവദിക്കുന്ന നിയമം അദ്ദേഹം പദവിയില്‍ നിന്നും പുറത്തുപോവുന്നതിന് മുന്‍പ് 2022 മാർച്ചിൽ കൊണ്ടുവന്നിരുന്നു. ഇതാണ് നായകളെ തന്‍റെ സ്വകാര്യ വസതിയിലേക്ക് കൊണ്ടുപോവാന്‍ അദ്ദേഹത്തിന് വഴിയൊരുക്കിയത്. എന്നാൽ, പ്രസിഡന്‍റ് യൂൻ സുക് യോളിന്‍റെ നിലവിലെ സർക്കാർ മൃഗങ്ങളുടെ ഭക്ഷണത്തിനും വെറ്ററിനറി പരിചരണത്തിനുമുള്ള ചെലവ് വഹിക്കാൻ വിസമ്മതിക്കുന്നതിനാൽ മൂന്ന് നായകളെ ഇനി വളർത്താൻ കഴിയില്ലെന്ന് മൂണിന്‍റെ ഓഫിസ് തിങ്കളാഴ്‌ച അറിയിച്ചു.

ഈ നിലപാട് മൂന്‍ സ്വീകരിച്ചതോടെയാണ് നായകളെ, യൂന്‍ സുക് യോള്‍ സർക്കാരിന് തിരിച്ചയച്ചത്. ''നിലവിലെ സർക്കാർ എന്‍റെ പക്കലുള്ള നായകളുടെ ഭക്ഷണത്തിനും വെറ്ററിനറി പരിചരണത്തിനുമുള്ള ചെലവ് വഹിക്കാൻ വിസമ്മതിക്കുന്നുണ്ട്. ഇതിനാല്‍ തന്നെ എന്‍റെ കൈകളിലുണ്ടായിരുന്ന മൂന്ന് നായകളെ ഇനി വളർത്താൻ കഴിയില്ല'', ഫേസ്ബുക്കിൽ പുറത്തിറക്കിയ പ്രസ്‌താവനയിലൂടെയാണ് മൂണ്‍ നിലവിലെ സര്‍ക്കാരിനെതിരെ തിരിഞ്ഞത്.

പ്രശ്‌നം 'പ്രസിഡന്‍റുമാരുടെ പോര്': മൃഗങ്ങളുടെ പരിപാലനത്തിനായി സർക്കാർ ഫണ്ട് കൃത്യമായി കാരണം കാണിക്കാതെ യൂൻ സര്‍ക്കാര്‍ തടഞ്ഞുവെന്ന് മൂണിന്‍റെ ഓഫിസ് കുറ്റപ്പെടുത്തിയത്. നായകളുടെ ഭക്ഷണത്തിനും വെറ്ററിനറി പരിചരണത്തിനുമായി 500,000 വോൺ ($ 360), പരിപാലിക്കാന്‍ തൊഴിലാളികളെ നിയമിക്കുന്നതിന് രണ്ട് ദശലക്ഷം ($ 1,450) എന്നിവ ഉൾപ്പെടെ പ്രതിമാസം 2.5 മില്യൺ വോൺ ($ 1,810) നല്‍കാന്‍ ബജറ്റില്‍ പദ്ധതി തയ്യാറാക്കിയതായി മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

മന്ത്രാലയം കരട് പദ്ധതി മുന്നോട്ടുവച്ചെങ്കിലും സർക്കാർ വിരുദ്ധാഭിപ്രായം മുന്നോട്ടുവച്ചത് കാരണം ഈ പദ്ധതി മാസങ്ങളോളമായി നിർത്തിവച്ചിരിക്കുകയാണ്. "പ്രസിഡൻഷ്യൽ ആർക്കൈവ്‌സ്, ആഭ്യന്തര സുരക്ഷ മന്ത്രാലയം എന്നിവയ്‌ക്കില്ലാത്ത 'വ്യത്യസ്‌തമായ' അഭിപ്രായം നിലവിലെ പ്രസിഡന്‍റിന്‍റെ ഓഫിസിനുണ്ട്. പുങ്‌സാൻ നായകളുടെ സംരക്ഷണം മുൻ പ്രസിഡന്‍റിനെ ഏൽപ്പിക്കുന്നതില്‍ വിയോജിപ്പ് ഉണ്ടെന്നാണ് തോന്നുന്നത്", മൂണിന്‍റെ ഓഫിസ് മാധ്യമങ്ങളോട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.