ETV Bharat / international

ജറുസലേം അൽ-അഖ്‌സ മസ്‌ജിദിലെ സംഘർഷം : പരിക്കേറ്റ പലസ്‌തീനികളുടെ എണ്ണം 117 ആയി - ഇസ്രായേൽ സുരക്ഷാ സേന പലസ്‌തീനി സംഘർഷം

ജനങ്ങളെ പിരിച്ചുവിടുന്നതിനും അവർ ശേഖരിച്ച കല്ലുകളും മറ്റും നീക്കം ചെയ്‌ത് സമാധാനാന്തരീക്ഷം നിലനിർത്താനുമാണ് മസ്‌ജിദിൽ പ്രവേശിച്ചതെന്നാണ് ഇസ്രയേൽ സൈന്യത്തിന്‍റെ വാദം

Clashes erupt at Jerusalem holy site 117 Palestinians hurt  Holy Land  Jerusalem  Ramadan  Al Aqsa mosque  Palestine  Clashes erupt at Jerusalem Al Aqsa mosque  Clashes erupt at Jerusalem Al Aqsa mosque 117 Palestinians injured  Clash between Israeli security force and Palestinians  ജറുസലേം അൽ അഖ്‌സ മസ്‌ജിദിൽ സംഘർഷം  117 പലസ്‌തീനികൾക്ക് പരിക്ക്  ഇസ്രായേൽ സുരക്ഷാ സേന പലസ്‌തീനി സംഘർഷം  അൽ അഖ്‌സ മസ്‌ജിദ് കല്ലേറ്
ജറുസലേം അൽ-അഖ്‌സ മസ്‌ജിദിൽ സംഘർഷം; 117 പലസ്‌തീനികൾക്ക് പരിക്ക്
author img

By

Published : Apr 15, 2022, 7:08 PM IST

ജറുസലേം : വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ആയിരക്കണക്കിന് പലസ്‌തീനികൾ പ്രാർഥനയ്ക്കായി ഒത്തുകൂടിയ ജറുസലേമിലെ അൽ-അഖ്‌സ മസ്‌ജിദിൽ സംഘർഷം. വെള്ളിയാഴ്‌ച പുലർച്ചെ മസ്‌ജിദ് കോമ്പൗണ്ടിലേക്ക് ഇസ്രയേൽ സുരക്ഷാസേന പ്രവേശിച്ചതോടെ ഉണ്ടായ സംഘർഷത്തിൽ 117 പലസ്‌തീനികൾക്ക് പരിക്കേറ്റു. അതേസമയം അക്രമം മുൻകൂട്ടി കണ്ട സൈന്യം, ജനങ്ങളെ പിരിച്ചുവിടുന്നതിനും അവർ ശേഖരിച്ച കല്ലുകളും മറ്റും നീക്കം ചെയ്‌ത് സമാധാനാന്തരീക്ഷം നിലനിർത്താനുമാണ് ശ്രമിച്ചതെന്നാണ് ഇസ്രയേലിന്‍റെ വാദം.

സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സൈനികര്‍ ആക്രമിക്കുന്നതിന്‍റെയും പലസ്‌തീനികൾ സൈനികർക്ക് നേരെ കല്ലുകളും പടക്കങ്ങളും എറിയുന്നതും ദൃശ്യങ്ങളിലുണ്ട്. സൈനികർ കണ്ണീർ വാതകവും ഗ്രനേഡുകളും പ്രയോഗിക്കുന്നതും വ്യക്തമാണ്.

പലസ്‌തീൻ റെഡ് ക്രസന്‍റ് എമർജൻസി സർവീസ് പരിക്കേറ്റ 117 പേർക്ക് ചികിത്സ നൽകിയതായി അറിയിച്ചു. പലർക്കും റബ്ബർ ബുള്ളറ്റുകളോ ഗ്രനേഡുകളോ അല്ലെങ്കിൽ ലാത്തി കൊണ്ടേറ്റ അടിയോ ആണ് പരിക്കേൽക്കാൻ കാരണം. കല്ലേറിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ഇസ്രയേൽ സൈന്യവും അറിയിച്ചു.

READ MORE: മസ്ജിദുല്‍ അഖ്സയില്‍ അതിക്രമിച്ച് കടന്ന് ഇസ്രയേല്‍ സൈന്യം; 90 പേര്‍ക്ക് പരിക്ക്

പലസ്‌തീൻ, ഹമാസ് പതാകകളുമായി മുഖംമൂടി ധരിച്ച് നിരവധിപേർ വെള്ളിയാഴ്‌ച രാവിലെ മസ്‌ജിദ് വളപ്പിലേക്ക് മാർച്ച് ചെയ്‌തതായും ആക്രമണത്തിന് കല്ലുകൾ ശേഖരിച്ചതായും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണം തടയാനും ജനക്കൂട്ടത്തെ പിരിച്ചുവിട്ട് അവർ ശേഖരിച്ച കല്ലുകളും മറ്റ് ആയുധങ്ങളും നീക്കം ചെയ്യാനും മസ്‌ജിദ് വളപ്പിനുള്ളിലേക്ക് പ്രവേശിക്കാൻ സൈന്യം നിർബന്ധിതരായി. പ്രാർഥന അവസാനിച്ച് ജനക്കൂട്ടം പിരിഞ്ഞുപോകുന്നത് വരെ തങ്ങൾ കാത്തിരുന്നതായും സൈന്യം പറയുന്നു.

ഇസ്ലാം വിശ്വാസികളുടെ റമദാൻ ആഘോഷവും ക്രൈസ്‌തവ വിശ്വസികളുടെ ഈസ്റ്റർ ഉൾപ്പെടുന്ന വിശുദ്ധവാരവും ഒരേ ദിവസങ്ങളിലായതിനാൽ തന്നെ ഇരുമതത്തിലുമുൾപ്പെട്ട പതിനായിരക്കണക്കിന് വിശ്വാസികൾ ഈ ദിവസങ്ങളിൽ ജറുസലേമിലെ പുണ്യനഗരം സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യഹൂദർക്കും മുസ്ലിങ്ങൾക്കും ഒരുപോലെ പവിത്രമായ ഈ പുണ്യസ്ഥലം പലപ്പോഴും ഇസ്രയേൽ-പലസ്‌തീൻ അശാന്തിയുടെ പ്രഭവകേന്ദ്രമായി മാറിയിരുന്നു. കഴിഞ്ഞ വർഷം ഇവിടെയുണ്ടായ ഏറ്റുമുട്ടലുകൾ ഗാസയിലെ ഹമാസ് തീവ്രവാദികളുമായി 11 ദിവസത്തെ യുദ്ധത്തിന് കാരണമാവുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.