ETV Bharat / international

ക്രിസ്റ്റ്യൻ ബെയ്‌ൽ വീണ്ടും ബാറ്റ്മാൻ ആകും, പക്ഷേ ഒരു വ്യവസ്ഥയുണ്ട് - ക്രിസ്റ്റ്യൻ ബെയ്‌ൽ ബാറ്റ്മാൻ

നോളന്‍റെ ബാറ്റ്മാൻ ട്രയോളജിയുടെ ആദ്യഭാഗമായ, 2005ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ ബിഗിൻസ് 373 ദശലക്ഷം ഡോളറാണ് സമാഹരിച്ചത്

Christian Bale on returning to batman  Christian Bale in another batman film  Christian Bale on batman return  Christian Bale latest news  Christian Bale latest updates  christopher nolan batman  ക്രിസ്റ്റ്യൻ ബെയ്‌ൽ ബാറ്റ്മാൻ  ക്രിസ്റ്റഫർ നോളൻ ബാറ്റ്മാൻ
ക്രിസ്റ്റ്യൻ ബെയ്‌ൽ വീണ്ടും ബാറ്റ്മാൻ ആകും, പക്ഷേ ഒരു വ്യവസ്ഥയുണ്ട്...
author img

By

Published : Jun 28, 2022, 5:01 PM IST

ലോസ് ആഞ്ചലസ് : ബാറ്റ്‌മാനെ ഏറ്റവും മികച്ച രീതിയിൽ സ്ക്രീനിൽ അവതരിപ്പിച്ച ഹോളിവുഡ് താരമാണ് ക്രിസ്റ്റ്യൻ ബെയ്‌ൽ. ക്രിസ്റ്റഫർ നോളൻ സംവിധായകന്‍റെ വേഷത്തിലെത്തിയാൽ വീണ്ടും ബാറ്റ്മാന്‍റെ വേഷം അവതരിപ്പിക്കാൻ തയാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ക്രിസ്റ്റ്യൻ ബെയ്ൽ. ജനപ്രിയ ഡിസി കോമിക് ബുക്ക് കഥാപാത്രമായ ബാറ്റ്മാനെ അവതരിപ്പിക്കാൻ മറ്റൊരു ചലച്ചിത്രകാരനും തന്നെ സമീപിച്ചിട്ടില്ലെന്നും ബെയ്ൽ പറഞ്ഞു.

ക്രിസ്റ്റഫർ നോളനുമായി എനിക്ക് ഒരു ഉടമ്പടി ഉണ്ടായിരുന്നു. ഭാഗ്യമുണ്ടെങ്കിൽ മൂന്ന് സിനിമ ചെയ്യാമെന്നും എന്നിട്ട് പോകാമെന്നും ഞങ്ങൾ തീരുമാനിച്ചു. നോളൻ എന്നോട് മറ്റൊരു കഥ പറയാൻ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും ഞാൻ അതിൽ അഭിനയിക്കുമെന്നും ബെയ്‌ൽ സ്ക്രീൻ റാന്‍റിനോട് പറഞ്ഞു.

നോളന്‍റെ ബാറ്റ്മാൻ ട്രയോളജിയുടെ ആദ്യഭാഗമായ, 2005ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ ബിഗിൻസ് 373 ദശലക്ഷം ഡോളറാണ് സമാഹരിച്ചത്. 2008ൽ പുറത്തിറങ്ങിയ ദി ഡാർക്ക് നൈറ്റ്, 2012ൽ പുറത്തിറങ്ങിയ ദി ഡാർക്ക് നൈറ്റ് റൈസസ് എന്നിവ ബോക്‌സ് ഓഫിസിൽ ഒരു ബില്യൺ ഡോളറിലധികം കലക്ഷൻ നേടിയിരുന്നു.

മാർവൽ സ്റ്റുഡിയോയുടെ തോർ : ലവ് ആൻഡ് തണ്ടർ എന്നതാണ് ബെയ്‌ലിന്‍റെ അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം. ടൈക വെയ്റ്റിറ്റിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡ് താരങ്ങളായ ക്രിസ് ഹെംസ്വർത്ത്, നതാലി പോർട്ട്മാൻ, ടെസ്സ തോംസൺ, റസ്സൽ ക്രോ എന്നിവരും അഭിനയിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.