ETV Bharat / international

ന്യൂസിലൻഡില്‍ പ്രധാനമന്ത്രിയായി ക്രിസ്‌ ഹിപ്‌കിന്‍സ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ജസിന്ത ആര്‍ഡേന്‍റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിന് ശേഷമാണ് മന്ത്രിയായ ക്രിസ്‌ ഹിപ്‌കിന്‍സ് ന്യൂസിലൻഡിലെ 41ാമത് പ്രധാനമന്ത്രിയായി ഇന്ന് ചുമതലേല്‍ക്കുന്നത്.

author img

By

Published : Jan 25, 2023, 8:49 AM IST

new zealand  prime minister of new zealand  new prime minister of new zealand  chris hipkins  Jacinda Ardern  labour party  latest international news  latest news today  Chris Hipkins sworn in as new Prime Minister  ക്രിസ്‌ ഹിപ്‌കിന്‍സ്  ന്യൂസിലന്‍റിലെ 41ാമത് പ്രധാന മന്ത്രി  ക്രിസ്‌ ഹിപ്‌കിന്‍സ് ഇന്ന് ചുമതലയേല്‍ക്കും  ജസിന്ത ആര്‍ഡേന്‍  ജസിന്ത ആര്‍ഡേന്‍റെ അപ്രതീക്ഷിത രാജി  ഏറ്റവും പുതിയ അന്തര്‍ദേശീയ വാര്‍ത്ത  ന്യൂസിലന്‍റ് പ്രധാന മന്ത്രി
ജസീന്ത ആര്‍ഡേന് ശേഷം ക്രിസ്‌ ഹിപ്‌കിന്‍സ്; ന്യൂസിലന്‍റിലെ 41ാമത് പ്രധാന മന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കും

വെല്ലിങ്ടണ്‍: ന്യൂസിലൻഡിലെ 41ാമത് പ്രധാന മന്ത്രിയായി ക്രിസ്‌ ഹിപ്‌കിന്‍സ്(44) ഇന്ന് ചുമതലേല്‍ക്കും. രാജി പ്രഖ്യാപിച്ച ജസിന്ത ആര്‍ഡേന്‍ ഇന്ന് സ്ഥാനമൊഴിയും. ഔദ്യോഗികമായി രാജി പ്രഖ്യാപിക്കാനും പിന്‍ ബെഞ്ചിലേയ്‌ക്ക് സ്ഥാനമൊഴിയുവാനും ജസിന്ത ഗവര്‍ണമെന്‍റ് ഹൗസിലേയ്‌ക്ക് പോകും.

ഹിപ്‌കിസും ഉപമുഖ്യമന്ത്രി കാര്‍മെല്‍ സെപ്പുലോണിയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി രാവിലെ 11.20ഓടെ എത്തും. പണപ്പെരുപ്പത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങളാണ് തന്‍റെ മന്ത്രിസഭയുടെ ആദ്യ ലക്ഷ്യമെന്ന് ഹിപ്‌കിന്‍സ് മുന്നറിയിപ്പ് നല്‍കി. 2008ല്‍ പാര്‍ലമെന്‍റില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഹിപ്‌കിന്‍സ് 2020ലെ കൊവിഡ് മഹാമാരിക്കാലത്ത് ആഭ്യന്തരം, വിദ്യാഭ്യാസം, പൊതുമേഖല എന്നിവയ്‌ക്ക് പുറമെ ആരോഗ്യ മന്ത്രി എന്ന പദവി കൂടി ലഭിച്ചു.

ജസീന്ത ആര്‍ഡേന്‍റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം ലേബര്‍ പാര്‍ട്ടിയില്‍ നേതൃത്വത്തിനായുള്ള മത്സരത്തിന് തുടക്കമിട്ടു. കൊവിഡ് പോലുള്ള മഹാമാരിയടക്കം ന്യൂസിലൻഡിനെ അഞ്ചര വര്‍ഷക്കാലം നയിച്ചതിന് ശേഷമാണ് ജസീന്തയുടെ രാജി. തനിയ്‌ക്ക് പ്രധാന മന്ത്രിയുടെ ചുമലതല എന്താണെന്ന് അറിയാമെന്നും ഇനി ആ സ്ഥാനത്തോട് നീതി പുലര്‍ത്താനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജസീന്തയുടെ രാജി പ്രഖ്യാപനം.

തന്‍റെ സര്‍ക്കാര്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയ്‌ക്ക് വിജയിക്കാന്‍ കഴിമെന്ന് അറിയാത്തതുകൊണ്ടല്ല വിജയിക്കുമെന്ന ധാരണയുള്ളതിനാലാണ് രാജി വയ്‌ക്കുന്നതെന്ന് ജസീന്ത ആര്‍ഡേന്‍ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.