ETV Bharat / international

ചാള്‍സ് ബ്രിട്ടന്‍റെ പുതിയ രാജാവ്: ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച

author img

By

Published : Sep 9, 2022, 9:06 PM IST

ചാള്‍സ് രാജാവ് സ്‌കോട്‌ലന്‍റില്‍ നിന്ന് ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തില്‍ എത്തിചേര്‍ന്നിട്ടുണ്ട്.

Charles to be formally proclaimed king on Saturday  ചാള്‍സ് മൂന്നാമനെ യുകെയുടെ രാജാവായി  ചാള്‍സ് രാജാവ്  uk king  uk monarchy news  യുകെ രാജ കുടുംബ വാര്‍ത്തകള്‍
ചാള്‍സ് മൂന്നാമനെ യുകെയുടെ രാജാവായി ശനിയാഴ്‌ച ഔദ്യോഗികമായി നാമകരണം ചെയ്യും

ലണ്ടന്‍: ചാള്‍സ് മൂന്നാമനെ യുകെയുടെ രാജാവായി ശനിയാഴ്‌ച(10.09.2022) ഔദ്യോഗികമായി പ്രഖ്യാപിക്കും. ചാള്‍സ് ലണ്ടനിലെ ബക്കിങ്‌ഹാം കൊട്ടാരത്തില്‍ എത്തിചേര്‍ന്നിട്ടുണ്ട്. സ്‌കോട്‌ലന്‍റില്‍ നിന്നാണ് അദ്ദേഹം ലണ്ടനില്‍ എത്തിചേര്‍ന്നത്.

ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് രാജാവിനുള്ള ഔദ്യോഗികമായ റോള്‍സ് റോയിസ് കാറിലാണ് ചാള്‍സ് വന്നത്. കൊട്ടരത്തിന്‍റെ കവാടത്തിനടുത്ത് കാര്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ അനുകൂലിച്ച് ജനങ്ങള്‍ ആരവം മുഴക്കി. കാറില്‍ നിന്ന് ഇറങ്ങിയ ചാള്‍സ് രാജാവ് കൊട്ടാരത്തിനടുത്ത് കൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്‌തു. രാജാവിന് ദൈവത്തിന്‍റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പലരും ആര്‍ത്തുവിളിച്ചു. സെന്‍റ് ജെയിംസ് കൊട്ടാരത്തില്‍ ശനിയാഴ്‌ച രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങിലാണ് 73 വയസുകാരനായ ചാള്‍സിനെ യുകെയുടെ രാജാവായി ഔദ്യോഗികമായി നാമകരണം ചെയ്യുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.