ETV Bharat / international

ഇന്ത്യക്കെതിരെ ആരോപണങ്ങളാവര്‍ത്തിച്ച് കാനഡ; അന്താരാഷ്ട്ര നിയമം ലംഘിച്ചാല്‍ ലോകം മുഴുവന്‍ അപകടത്തിലാകുമെന്ന് ജസ്‌റ്റിന്‍ ട്രൂഡോ - Hardeep Singh Nijjar

Justin Trudeau Against India : 40 ലധികം കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷ ഇന്ത്യ പിന്‍വലിച്ചത് വിയന്ന കണ്‍വന്‍ഷന്‍റെ ലംഘനമാണെന്ന് ട്രൂഡോ ആരോപിച്ചു. ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ഏറ്റവും ഊര്‍ജിതമായി തന്നെ മുന്നോട്ടുകൊണ്ടുപോകുമെന്നും ട്രൂഡോ പറഞ്ഞു.

Etv Bharat Justin Trudeau Reiterated Allegations On India  ഇന്ത്യക്കെതിരെ ആരോപണങ്ങളാവര്‍ത്തിച്ച് കാനഡ  ജസ്‌റ്റിന്‍ ട്രൂഡോ  ഹർദീപ് സിംഗ് നിജ്ജാർ  Canadian Diplomats in india  india canada dispute  canada against india  india against canada  Hardeep Singh Nijjar  Justin Trudeau Against India
Canadian PM Justin Trudeau Reiterated Allegations On India
author img

By ETV Bharat Kerala Team

Published : Nov 12, 2023, 10:37 PM IST

ഒട്ടാവ (കാനഡ): ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിന്‍റെ (Hardeep Singh Nijjar) കൊലപാതകത്തിന് പിന്നാലെ ഇന്ത്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോ (Canadian PM Justin Trudeau Reiterated Allegations On India). വളരെ ഗുരുതരമായ ഈ വിഷയത്തിൽ ന്യൂഡൽഹിയുമായി (New Delhi) ക്രിയാത്മകമായി പ്രവർത്തിക്കാൻ ഒട്ടാവ ആഗ്രഹിക്കുന്നു. കൊലപാതകം നടന്നപ്പോള്‍ തന്നെ മുഴുവന്‍ ആരോപണങ്ങളും ഇന്ത്യയുമായി പങ്കുവച്ചു. കൊലയുമായി ബന്ധപ്പെട്ട അന്വേഷണം ഏറ്റവും ഊര്‍ജിതമായി തന്നെ മുന്നോട്ടുകൊണ്ടുപോകുമെന്നും ട്രൂഡോ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

40 ലധികം കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ (Canadian Diplomats) പരിരക്ഷ ഇന്ത്യ പിന്‍വലിച്ചത് വിയന്ന കണ്‍വന്‍ഷന്‍റെ (Vienna Convention) ലംഘനമാണെന്നും ട്രൂഡോ ആരോപിച്ചു. “വളരെ ഗൗരവമുള്ള ഈ വിഷയത്തിൽ ഇന്ത്യയുമായി ക്രിയാത്മകമായി പ്രവർത്തിക്കാൻ കാനഡ ആഗ്രഹിക്കുന്നു. തുടക്കം മുതൽ ഞങ്ങൾ അത്യന്തം ആശങ്കപ്പെടുത്തുന്ന യഥാർത്ഥ ആരോപണങ്ങളാണ് ഇന്ത്യയുമായി പങ്കിട്ടത്. സംഭവം ആഴത്തില്‍ പരിശോധിക്കാനും ഗൗരവമായി എടുക്കാനും ഇന്ത്യന്‍ സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ ഇന്ത്യ വിയന്ന കണ്‍വെന്‍ഷന്‍ ലംഘിക്കുകയും, 40 ല്‍ അധികം കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷ ഏകപക്ഷീയമായി എടുത്തുകളയുകയും ചെയ്‌തതില്‍ ഞങ്ങള്‍ നിരാശരാണ്." ട്രൂഡോ പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങളുടെയും ജനാധിപത്യത്തിന്‍റെയും പരമാധികാരത്തിന്‍റെയും ഗുരുതരമായ ഈ ലംഘനങ്ങളില്‍ അമേരിക്ക പോലുള്ള സൂഹൃത്‌ രാജ്യങ്ങളോട് ഇടപെടാന്‍ ആവശ്യപ്പെട്ടിരുന്നതായും ട്രൂഡോ വെളിപ്പെടുത്തി. "ഞങ്ങളിത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നിയമപാലകരും അന്വേഷണ ഏജൻസികളും അവരുടെ ജോലി ചെയ്യുന്നതിനാല്‍ ഞങ്ങൾ എല്ലാ പങ്കാളികളോടൊപ്പവും പ്രവർത്തിക്കുന്നത് തുടരും. കാനഡ എല്ലായ്‌പ്പോഴും നിയമവാഴ്‌ചയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു രാജ്യമാണ്. അനന്തരഫലങ്ങളെപ്പറ്റി ചിന്തിക്കാതെ വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാല്‍ ലോകം മുഴുവന്‍ അപകടത്തിലാകും. ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരുമായി തുടര്‍ന്നും ഒന്നിച്ച് പ്രവര്‍ത്തിക്കും. ഇപ്പോള്‍ ഒരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല. കനേഡിയന്‍ മണ്ണില്‍ ഞങ്ങളുടെ പൗരന്‍ കൊലപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഏജന്‍റുമാര്‍ ഉണ്ടെന്ന് വിശ്വസിക്കാന്‍ തക്കതായ കാരണങ്ങളുണ്ട്." ട്രൂഡോ വ്യക്തമാക്കി.

Also Read: കാനഡയിൽ പൗരന്മാർക്കുളള വിസ സേവനങ്ങൾ ഭാഗികമായി പുനരാരംഭിച്ച്‌ ഇന്ത്യ ; 4 വിസ സർവീസുകൾ നാളെ മുതൽ

അമേരിക്കയെ ആശങ്ക അറിയിച്ച് ഇന്ത്യ: കാനഡയിൽ ഖലിസ്ഥാൻ അനുകൂല ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വർദ്ധിച്ചുവരുന്നതിനെപ്പറ്റി ഇന്ത്യ നേരത്തെ അമേരിക്കയെ ആശങ്ക അറിയിച്ചിരുന്നു. വിഷയത്തില്‍ അമേരിക്കയെ ഇന്ത്യയുടെ ഗുരുതരമായ ആശങ്കകൾ ബോധ്യപ്പെടുത്തിയതായാണ് കഴിഞ്ഞ ആഴ്‌ച വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞത്. "കാനഡയെ സംബന്ധിച്ച് ഞങ്ങളുടെ എല്ലാ സുഹൃത്‌ രാജ്യങ്ങളുമായും പങ്കാളികളുമായും വളരെ സ്ഥിരതയുള്ള സംഭാഷണങ്ങൾ നടത്തിവരുന്നു. ഈ വിഷയത്തിൽ ഞങ്ങളുടെ നിലപാട് ഒന്നിലധികം തവണ വിശദീകരിക്കുകയും വിശദമായി വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്." ക്വാത്ര പറഞ്ഞു.

പ്രശ്‌നങ്ങളുടെ തുടക്കം ഇങ്ങനെ: ഇക്കഴിഞ്ഞ ജൂണില്‍ കാനഡയില്‍ വാന്‍കൂവറിന് സമീപം സിഖ് നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ (Justin Trudeau) സെപ്‌റ്റംബറില്‍ ആരോപിച്ചതോടെയാണ് ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഒരു പ്രധാന സഖ്യകക്ഷി നല്‍കിയ രഹസ്യാന്വേഷണ വിവരത്തിന്‍റെയും, കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരെ നിരീക്ഷിച്ചതിന്‍റെയും അടിസ്ഥാനത്തില്‍ നിജ്ജാര്‍ വധത്തിലെ ഇന്ത്യയുടെ പങ്ക് തങ്ങള്‍ കണ്ടെത്തി എന്നായിരുന്നു കാനഡയുടെ ആരോപണം. എന്നാല്‍ ഇന്ത്യ കാനഡയുടെ ആരോപണം അപ്പാടെ തള്ളി. പിന്നീട് ഇരു രാജ്യങ്ങളിലെയും നയതന്ത്രജ്ഞരെ പരസ്‌പരം പുറത്താക്കുന്നതിലേക്കും കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ ഇന്ത്യ റദ്ദാക്കുന്നതിലേക്കും വരെ പ്രശ്‌നം നീങ്ങി.

Also Read: India Rejected Canada Allegation | നയതന്ത്രജ്ഞരെ പുറത്താക്കിയതിൽ ചട്ടലംഘനമില്ല; കാനഡയുടെ വാദങ്ങൾ തള്ളി ഇന്ത്യ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.