ETV Bharat / international

Canada expels Indian diplomat Hardeep Singh Nijjar Murder: 'കൊലപാതകത്തില്‍ ബന്ധമെന്ന്', ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി കാനഡ - ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി

Justin Trudeau on Hardeep Singh Nijjar Murder: കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് കനേഡിയന്‍ സിഖ് നേതാവ് ഹർദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടത്.

Hardeep Singh Nijjar Murder  Justin Trudeau on Hardeep Singh Nijjar Murder  Justin Trudeau Allegations Against India  Canadian Sikh Leader Murder  കനേഡിയന്‍ സിഖ് പ്രവര്‍ത്തകന്‍ കൊലപാതകം  ഹർദീപ് സിങ് നിജ്ജാര്‍  ഹർദീപ് സിങ് നിജ്ജാര്‍ കൊലപാതകം  ഇന്ത്യയ്‌ക്കെതിരെ കാനഡ  സിഖ് നേതാവിന്‍റെ കൊലപാതകത്തില്‍ ജസ്റ്റിന്‍ ട്രൂഡോ  ഹർദീപ് സിങ് നിജ്ജാര്‍ കേസ്
Hardeep Singh Nijjar Murder
author img

By ETV Bharat Kerala Team

Published : Sep 19, 2023, 7:07 AM IST

Updated : Sep 19, 2023, 10:05 AM IST

ടോറന്‍റോ: കനേഡിയന്‍ സിഖ് പ്രവര്‍ത്തകന്‍ ഹർദീപ് സിങ് നിജ്ജറിന്‍റെ (Hardeep Singh Nijjar) കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയ്‌ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ (Prime Minister Of Canada Justin Trudeau). സിഖ് ക്ഷേത്രത്തിന് പുറത്തുവെച്ച് കഴിഞ്ഞ ജൂണ്‍ 18നാണ് നിജ്ജര്‍ (Hardeep Singh Nijjar Murder) വെടിയേറ്റ് മരിച്ചത്. കനേഡിയന്‍ ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ നിജ്ജറിന്‍റെ കൊലപാതകവുമായി ഇന്ത്യന്‍ ഭരണകൂടത്തിന് ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ, ഉന്നത ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി.

പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉന്നയിച്ച ആരോപണം ശരിയാണെങ്കില്‍ കാനഡയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമായിരിക്കും ഇന്ത്യയുടെ നടപടിയെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലനി ജോളി (Canadian Foreign Minister Melanie Joly ) അഭിപ്രായപ്പെട്ടു. ഇന്ത്യയും കാനഡയും തമ്മില്‍ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങളുടെ ലംഘനവുമായിരിക്കും ഇത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെതിരെ പുറത്താക്കല്‍ നടപടി സ്വീകരിച്ച വിവരം മെലനി ജോളിയാണ് പറഞ്ഞത്.

അടുത്തിടെ സമാപിച്ച ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തിയിരുന്നു. ഈ സന്ദര്‍ശനത്തിനിടെ ഹർദീപ് സിങ് നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചതായി അദ്ദേഹം കനേഡിയന്‍ പാര്‍ലമെന്‍റില്‍ അറിയിച്ചു. സംഭവത്തില്‍ ഇന്ത്യയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയുന്നത് ആയിരിക്കില്ലെന്നും നിലവില്‍ പുരോഗമിക്കുന്ന അന്വേഷണത്തില്‍ സഹകരിക്കണം എന്നും താന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രൂഡോയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ കേന്ദ്രീകരിച്ച് നടക്കുന്ന ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ആശങ്കയറിയിച്ചിരുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിലൂടെ അറിയിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയുമാണ് ചെയ്യുന്നത്. ഇന്ത്യന്‍ സമൂഹത്തിന് തന്നെ ഭീഷണിയാകുന്ന ഇത്തരക്കാര്‍ക്കെതിരെ കാനഡയുടെ സഹായം വേണമെന്നായിരുന്നു അന്ന് ഇന്ത്യയുടെ ആവശ്യം.

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന നേതാവാണ് കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജര്‍. 2023 ജൂണ്‍ 18ന് കാനഡയിലെ സറെ നഗരത്തിലെ ഗുരുദ്വാരയ്‌ക്ക് മുന്നില്‍ വച്ചായിരുന്നു നിജ്ജര്‍ അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റ് മരിച്ചത്. രണ്ട് പേര്‍ ചേര്‍ന്നായിരുന്നു കൃത്യം നടത്തിയത് എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Last Updated : Sep 19, 2023, 10:05 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.