പെഷവാർ : പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിൽ പള്ളിയിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ നാല് മരണം (Bomb Blast Inside Mosque). 12 പേർക്ക് പരിക്കേറ്റു. ഹാംഗു ജില്ലയിലെ ദോബ പൊലീസ് സ്‌റ്റേഷന് സമീപമുള്ള പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയുടെ അഘാതത്തിൽ പളളിയുടെ മേൽക്കൂര തകർന്നിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.നാല് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഡെപ്യൂട്ടി കമ്മിഷണർ ഫാസിൽ അക്ബറും ഐജിപി അക്തർ ഹയാത്ത് ഗണ്ഡാപൂരും സ്ഥിരീകരിച്ചിട്ടുണ്ട്. ഹാംഗു മസ്‌ജിദിൽ രക്ഷാപ്രവർത്തനം പൂർത്തിയായതായും പൊലീസ് അറിയിച്ചു (Bomb Blast Inside Mosque In Pakistan).
ജുമാ നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനം നടന്നത്. ഈസമയം 30 മുതൽ 40 വരെ വിശ്വാസികൾ പള്ളിയിൽ ഉണ്ടായിരുന്നു. അതിനിടെ, അഞ്ച് തീവ്രവാദികൾ ദവോബ പൊലീസ് സ്‌റ്റേഷനിൽ പ്രവേശിച്ചെങ്കിലും ഉടൻ തന്നെ ഉദ്യോഗസ്ഥർ വെടിവയ്പ്പിൽ ഏർപ്പെട്ടെന്നും ഒരു ഭീകരൻ കൊല്ലപ്പെട്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ശേഷിക്കുന്ന ഭീകരർ രക്ഷപ്പെടുകയായിരുന്നു.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്‌തൂങ് ജില്ലയിൽ അൽ ഫലാഹ് റോഡിലെ മദീന മസ്‌ജിദിന് സമീപമുണ്ടായ ചാവേർ സ്ഫോടനത്തിൽ 52 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതിന് പിന്നാലെയാണ് ഖൈബർ പഖ്‌തൂൺഖ്വ പളളിയിലും ആക്രമണമുണ്ടായത്.
ഒരു വർഷമായി പാകിസ്ഥാനിൽ നിരവധി തീവ്രവാദി ആക്രമണങ്ങളാണ് നടക്കുന്നത്. ബലൂചിസ്ഥാൻ, ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യകളിൽ സുരക്ഷാ സേനയെയും സാധാരണക്കാരെയും ലക്ഷ്യമിട്ടാണ് ഭീകരർ അക്രമണങ്ങൾ നടത്തുന്നത്.
ചാവേർ സ്‌ഫോടനം : പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വൻ സ്ഫോടനം (Blast in pakistan Balochistan). സംഭവത്തിൽ 53 പേർ മരിച്ചു. ഇരുനൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട് (Suicide Blast In Pakistan Balochistan). ബലൂചിസ്ഥാനിലെ മസ്‌തൂങ് (Mastung) പള്ളിക്ക് സമീപം ഇന്നായിരുന്നു ചാവേർ സ്‌ഫോടനമുണ്ടായത്. ചാവേർ പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ALSO READ: Pakistan Bomb blast പാകിസ്ഥാനിൽ ബോംബ് സ്‌ഫോടനം; 11 തൊഴിലാളികൾ കൊല്ലപ്പെട്ടു
ബോംബ് സ്‌ഫോടനത്തിൽ തൊഴിലാളികൾ കൊല്ലപ്പെട്ടു : പാകിസ്ഥാനിലെ നോർത്ത് വസീറിസ്ഥാനിലെ ഗുൽമിർ കോട്ടിൽ ബോംബ് സ്‌ഫോടനം. സംഭവത്തിൽ 11 തൊഴിലാളികൾ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസമായിരുന്നു സംഭവം(North Waziristan Bomb blast).
എആർവൈ ന്യൂസ് (ARY NEWS) റിപ്പോർട്ട് അനുസരിച്ച് വടക്കൻ വസീറിസ്ഥാനിൽ ഒരു വാനിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. ബജൗറിലെ വൻ ചാവേർ സ്‌ഫോടനം നടന്ന് ആഴ്‌ചകൾക്ക് ശേഷമാണ് ഗുൽമിർ കോട്ടിൽ ആക്രമണം നടക്കുന്നത്.
ബജൗറിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 23 കുട്ടികളടക്കം 63 പേരെങ്കിലും കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.