ETV Bharat / international

എനിക്കും കുക്കിങ് പഠിക്കണം; റൊട്ടിയുണ്ടാക്കി ശതകോടീശ്വരന്‍; വൈറല്‍ ദൃശ്യങ്ങള്‍ക്ക് പ്രശംസയുമായി മോദി - bill gates cooking

മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സിന്‍റെ കുക്കിങ് വീഡിയോ വൈറല്‍. വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കുക്കിങ് പഠിക്കുന്നത് ഷെഫ് ഈഥന്‍ ബെര്‍നാഥില്‍ നിന്ന്. വീഡിയോയ്‌ക്ക് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

Bill Gates tries hand at making roti  Bill Gates viral video  എനിക്കും കുക്കിങ് പഠിക്കണം  വൈറല്‍ ദൃശ്യങ്ങള്‍ക്ക് പ്രശംസയുമായി മോദി  പ്രധാനമന്ത്രി നരേന്ദ്ര മോദി  ബില്‍ഗേറ്റ്‌സ് കുക്കിങ് വീഡിയോ  സോഷ്യല്‍ മീഡിയ  ബില്‍ ഗേറ്റ്സ് റൊട്ടി  മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ്  news updates  bill gates cooking  ബിൽ ഗേറ്റ്‌സിന്‍റെ കുക്കിങ് ദൃശ്യങ്ങള്‍
ബിൽ ഗേറ്റ്‌സിന്‍റെ കുക്കിങ് ദൃശ്യങ്ങള്‍
author img

By

Published : Feb 4, 2023, 2:20 PM IST

ന്യൂഡല്‍ഹി: ലോകത്തെ ശതകോടീശ്വരന്മാരില്‍ ഒരാളാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ്. ലോക പ്രശസ്‌തനായ ഗേറ്റ്സ് റൊട്ടിയുണ്ടാക്കാന്‍ പഠിക്കുന്നതിന്‍റെ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രശസ്‌ത ഷെഫ് ഈഥന്‍ ബെര്‍നാഥില്‍ നിന്നാണ് അദ്ദേഹം റൊട്ടിയുണ്ടാക്കുന്ന പഠിക്കുന്നത്.

തിന കൊണ്ടുള്ള റൊട്ടിയുണ്ടാക്കുന്നതിന്‍റെ വീഡിയോ ഗേറ്റ്സ് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തത്. മിനിറ്റുകള്‍ക്കകം തന്നെ വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. നിരവധി കമന്‍റുകളും ലൈക്കുകളുമായി ഇന്‍സ്റ്റഗ്രാം നിറഞ്ഞു. സംഭവത്തിന് പിന്നാലെ ഗേറ്റ്സിനെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും എത്തി. ''കൊള്ളാം...ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് തിനയെന്നും അതുകൊണ്ട് ഉണ്ടാക്കാനാവുന്ന നിരവധി വിഭവങ്ങളുണ്ടെന്നും'' മോദി കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.