ETV Bharat / international

ഋഷി സുനകിന് പകരം 'റഷീദ് സനൂക്': അബദ്ധം പിണഞ്ഞ് ബൈഡൻ, മീമുകളുടെ പൊടിപൂരം

യുഎസ് പ്രസിഡന്‍റിന്‍റെ വംശീയതയാണ് ഇത്തരത്തിലൊരു ഉച്ചാരണത്തിന് പിന്നിലെന്നത് പോലെയുള്ള കടുത്ത വിമര്‍ശനങ്ങളും തമാശ രൂപത്തിലുള്ള കമന്‍റുകളും സാമൂഹ്യ മാധ്യമങ്ങളില്‍ ഉണ്ടായി

author img

By

Published : Oct 26, 2022, 10:05 PM IST

Updated : Oct 26, 2022, 10:10 PM IST

Biden mispronouncing Rishi Sunak name  ഋഷി സുനകിന്‍റെ പേര്  ബൈഡനെതിരെ മീമുകളുടെ പൊടിപൂരം  യുഎസ് പ്രസിഡന്‍റിന്‍റെ വംശീയത  ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ പേര്  Joe Biden gaffe  Rishi Sunak name mispronouncing  ബൈഡന്‍ ഋഷി സുനകിന്‍റെ പേര് ഉച്ചരിക്കുന്നത്
ഋഷി സുനകിന്‍റെ പേര് 'റഷിദ് സനൂക്' എന്ന് ഉച്ചരിച്ച ബൈഡനെതിരെ മീമുകളുടെ പൊടിപൂരം

വാഷിങ്ടണ്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ പേര് അമേരിക്കന്‍ പ്രസഡന്‍റ് തെറ്റായി ഉച്ചരിച്ചതിനെ തുടര്‍ന്ന് വിമര്‍ശനങ്ങളുടെയും മീമുകളുടെയും പൊടിപൂരം. ഋഷി സുനകിന്‍റെ പേര് റഷീദ് സനൂക് എന്നാണ് ബൈഡന്‍ ഉച്ചരിച്ചത്. വൈറ്റ്ഹൗസില്‍ നടന്ന ദീപാവലി ചടങ്ങില്‍ ഭൂരിപക്ഷവും ഇന്ത്യന്‍ വംശജരായ അതിഥികള്‍ക്ക് മുന്നിലാണ് ഋഷി സുനകിന്‍റെ പേര് ജോ ബൈഡന്‍ തെറ്റായി ഉച്ചരിച്ചത്.

യുഎസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷം നടക്കുമ്പോഴാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായ വാര്‍ത്ത എത്തുന്നത്. ഋഷി സുനകിനെ അനുമോദിക്കുന്നതിനിടയിലാണ് സുനകിന്‍റെ പേര് ബൈഡന്‍ തെറ്റായി ഉച്ചരിച്ചത്.

ബ്രിട്ടീഷ് ചരിത്രത്തിലെ ഒരു നിര്‍ണായക ചുവടാണ് റഷീദ് സനൂക് ബ്രിട്ടനില്‍ പ്രധാനമന്ത്രി ആയതിലൂടെ സംഭവിച്ചിരിക്കുന്നത് എന്നാണ് ബൈഡന്‍ പറഞ്ഞത്. വെളുത്ത വര്‍ഗക്കാരനല്ലാത്ത യുകെയിലെ ആദ്യ പ്രധാനമന്ത്രിയാണ് ഋഷി സുനക്. "റഷീദ് സനൂക് പ്രധാനമന്ത്രി ആയെന്നുള്ള വാര്‍ത്ത ലഭിച്ചിരിക്കുകയാണ്," എന്നാണ് ബൈഡന്‍റെ പ്രസംഗത്തിന്‍റെ തുടക്കം.

സ്പെക്‌ടേറ്റേഴ്‌സ് എന്ന ബ്രിട്ടീഷ് മാഗസിനിലെ ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട തലക്കെട്ട് ഇങ്ങനെയാണ്: "കാണാം: സുനകിന്‍റെ പേര് ബൈഡന്‍ വധിക്കുന്നത്". "ബൈഡന്‍ പറയുന്നു 'റഷീദ് സുനക്' ബ്രിട്ടനിലെ പ്രധാനമന്ത്രിയായത് ചരിത്രത്തിലെ നിര്‍ണായക സംഭവമെന്ന്. വളരെയധികം നിര്‍ണായകമായതുകൊണ്ടായിരിക്കാം സുനകിന്‍റെ പേര് ഉച്ചരിക്കുന്നത് എങ്ങനെയെന്ന് ശ്രദ്ധിക്കാതിരുന്നത്", ഒരു ട്വിറ്റര്‍ ഉപയോക്താവ് പരിഹസിച്ചുകൊണ്ട് കുറിച്ചു.

  • Racist Biden calls new British Prime Minister Rishi Sunak "Rashid Sanook" and says it's surprising he's a Conservative.

    Biden is a disgrace, a divider, a global embarrassment. https://t.co/Ct2UqKkVtZ

    — steve hilton (@SteveHiltonx) October 25, 2022 " class="align-text-top noRightClick twitterSection" data=" ">

ബൈഡനെ കടുത്ത നിലയില്‍ വിമര്‍ശിക്കുന്ന ട്വീറ്റുകളും ഉണ്ട്. ബൈഡന്‍റെ മനസിലെ വംശീയതയാണ് ഇത്തരമൊരു ഉച്ചാരണത്തിന് പിന്നിലെന്നും അദ്ദേഹം ആഗോള ദുരന്തമാണെന്നും മറ്റൊരാള്‍ ട്വിറ്ററില്‍ കുറിച്ചു.

ബൈഡന്‍റെ കമന്‍റിനോടൊപ്പം ഋഷി സുനക് പരമ്പരാഗത അറബ് വേഷത്തില്‍ നില്‍ക്കുന്ന ഫോട്ടോഷോപ്പ് ചെയ്‌ത ചിത്രവും ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു. പല അമേരിക്കന്‍ പ്രസിഡന്‍റുമാരും ഇത്തരത്തില്‍ ഏഷ്യന്‍ പേരുകള്‍ തെറ്റായി ഉച്ചരിച്ചിട്ടുണ്ട്. നല്ലൊരു വാഗ്‌മിയാണെങ്കിലും മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ ഏഷ്യന്‍ നേതാക്കളുടെ പേരുകള്‍ തെറ്റായി ഉച്ചരിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ ആളാണ്.

Last Updated : Oct 26, 2022, 10:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.