ETV Bharat / international

ജോണി ഡെപ്പിന്‍റെ പേരില്‍ മദ്യ വില്‍പന; സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി ഡെപ്പ്-ആംബര്‍ ഹേഡ് മാനനഷ്‌ടക്കേസ് - ജോണി ഡെപ്പ് പുതിയ വാർത്ത

'ജോണി ഡെപ്പ് ഷോട്ട്' എന്ന് പേരിട്ടിരിക്കുന്ന മദ്യവും അതിന്‍റെ പ്രത്യേകതകളും വിവരിച്ചു കൊണ്ടുള്ള ബാറിന്‍റെ സൈന്‍ ബോര്‍ഡിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്

ജോണി ഡെപ്പ് ഷോട്ട്സ്  ജോണി ഡെപ്പിന്‍റെ പേരില്‍ മദ്യ വില്‍പന  bar sells johnny depp shots  bar offers in the name of johnny depp  bar sells johnny depp shots for male customers  ബാര്‍ മദ്യം ജോണി ഡെപ്പ്  ജോണി ഡെപ്പ് ആംബര്‍ ഹേഡ് മാനനഷ്‌ടക്കേസ്  ജോണി ഡെപ്പ് പുതിയ വാർത്ത  johnny depp latest news
ജോണി ഡെപ്പിന്‍റെ പേരില്‍ മദ്യ വില്‍പന; സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി ഡെപ്പ്-ആംബര്‍ ഹേഡ് മാനനഷ്‌ടക്കേസ്
author img

By

Published : Jul 19, 2022, 7:46 PM IST

ഹോളിവുഡ് താരം ജോണി ഡെപ്പിന്‍റെ പേരില്‍ മദ്യ വില്‍പന നടത്തി അമേരിക്കയിലെ ഒരു ബാര്‍. 'ജോണി ഡെപ്പ് ഷോട്ട്' എന്ന് പേരിട്ടിരിക്കുന്ന മദ്യവും അതിന്‍റെ പ്രത്യേകതകളും വിവരിച്ചു കൊണ്ടുള്ള ബാറിന്‍റെ സൈന്‍ ബോര്‍ഡിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭയമുള്ളവരും, സുരക്ഷിതരല്ലെന്ന് തോന്നുന്നവരും ബാറിലേക്ക് വരണമെന്നും ജോണി ഡെപ്പ് ഷോട്ട് വാങ്ങണമെന്നും സൈന്‍ ബോര്‍ഡില്‍ പറയുന്നു.

പുരുഷന്മാര്‍ക്ക് മാത്രമാണ് 'ജോണി ഡെപ്പ് ഷോട്ട്' വില്‍ക്കുക. 'നീറ്റ്', 'ഓണ്‍ ദി റോക്ക്‌സ്', 'വിത്ത് ലൈം' എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത ഷോട്ടുകളാണ് നടന്‍റെ പേരില്‍ ബാര്‍ വില്‍ക്കുന്നത്. അതേസമയം, നടന്‍റെ പേര് ഉപയോഗിച്ച് കൊണ്ട് മദ്യം വില്‍ക്കുന്നതിന് എതിരെ വിമർശനവും ഉയരുന്നുണ്ട്.

ജോണി ഡെപ്പ്-ആംബര്‍ ഹേഡ് മാനനഷ്‌ടക്കേസ്: 2018ല്‍ ആംബര്‍ ഹേഡ് ഗാര്‍ഹിക പീഡനത്തെ കുറിച്ച് ജോണി ഡെപ്പിന്‍റെ പേര് പരാമര്‍ശിക്കാതെ വാഷിങ്‌ടണ്‍ പോസ്‌റ്റില്‍ എഴുതിയ ലേഖനമാണ് മാനനഷ്‌ടക്കേസിന് ആധാരം. ഗാര്‍ഹിക പീഡന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഡെപ്പിനെ ഡിസ്‌നി അടക്കമുള്ള വമ്പന്‍ നിര്‍മാണ കമ്പനികള്‍ സിനിമകളില്‍ നിന്നും ഒഴിവാക്കി. ഇതേതുടര്‍ന്ന് ആംബര്‍ ഹേഡിനെതിരെ 50 മില്യണ്‍ ഡോളര്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഡെപ്പ് മാനനഷ്‌ടക്കേസ്‌ ഫയല്‍ ചെയ്‌തു.

ലേഖനത്തില്‍ ഡെപ്പിന്‍റെ പേര്‌ പരാമര്‍ശിച്ചിരുന്നില്ലെങ്കിലും ഗാര്‍ഹിക പീഡനം നടത്തിയെന്ന തരത്തിലുള്ള ആരോപണം മാനഹാനിക്ക് കാരണമായെന്നും കരിയറില്‍ വലിയ നഷ്‌ടങ്ങള്‍ വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് താരം കേസ്‌ ഫയല്‍ ചെയ്‌തത്‌. പിന്നാലെ ഡെപ്പ് ശാരീരികവും മാനസികവുമായി ഉപദ്രവിച്ചെന്ന് ആരോപിച്ച് 100 മില്യന്‍ ഡോളര്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ആംബര്‍ ഹേഡും കേസ്‌ ഫയല്‍ ചെയ്‌തു.

മാധ്യമശ്രദ്ധ നേടിയ വിചാരണ: വെർജീനിയയിലെ ഫെയർഫാക്‌സ് കൗണ്ടിയിൽ ആറാഴ്‌ചത്തെ വിചാരണയ്‌ക്ക്‌ ശേഷം, ഏഴ് പേരടങ്ങുന്ന ജൂറി ജൂൺ ഒന്നിന് ജോണി ഡെപ്പിന് അനുകൂലമായി വിധി പ്രസ്‌താവിച്ചു. 15 മില്യണ്‍ യുഎസ് ഡോളര്‍ നഷ്‌ടപരിഹാരം നല്‍കാനാണ് വിര്‍ജീനിയ കോടതി ഉത്തരവിട്ടത്‌. ഡെപ്പിനെതിരെ നല്‍കിയ എതിര്‍ മാനനഷ്‌ടക്കേസുകളില്‍ ഒന്നില്‍ വിജയിച്ച ആംബര്‍ ഹേഡിന് 2 മില്യൺ യുഎസ് ഡോളർ നഷ്‌ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിരുന്നു.

ദാമ്പത്യത്തില്‍ ഉടനീളം ശാരീരികമായി ഉപദ്രവിച്ചുവെന്ന് ഇരുവരും പരസ്‌പരം ആരോപിച്ചിരുന്നു. ജോണി ഡെപ്പിനെതിരെ വാര്‍ത്ത നല്‍കിയ അന്താരാഷ്‌ട്ര മാധ്യമം ദി സണിനെതിരെ നൽകിയ അപകീർത്തി കേസില്‍ ജോണി ഡെപ്പ് പരാജയപ്പെട്ടിരുന്നു. ആംബർ ഹേഡിന്‍റെ ആരോപണങ്ങളെ ശരിവയ്‌ക്കുന്നതിന് മതിയായ തെളിവുകള്‍ ഉണ്ടെന്നായിരുന്നു യുകെ കോടതിയുടെ വിധി.

ഈയിടെ വിചാരണ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ആംബര്‍ ഹേഡിന്‍റെ അഭിഭാഷകര്‍ കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. 2011ല്‍ 'ദി റം ഡയറി' എന്ന ചിത്രത്തിന്‍റെ സെറ്റിൽ വച്ചാണ് ആംബര്‍ ഹേഡും ജോണി ഡെപ്പും കണ്ടുമുട്ടുന്നത്. 2015ല്‍ വിവാഹിതരായ ഇരുവരും 2017ല്‍ ബന്ധം വേര്‍പെടുത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.