സിഡ്‌നി: ഓസ്ട്രേലിയൻ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ കൂടി മരിച്ചതോടെ മരണസംഖ്യ 29 ആയി. കോബാർഗോ നിവാസിയായ ഇയാൾ 2019 ഡിസംബർ 31നാണ് കാട്ടുതീയിൽ പൊള്ളലേറ്റ് സിഡ്‌നിയിലെ ആശുപത്രിയിൽ ചികിത്സ തേടിയത്. താപനില താഴ്ന്നതും തുടർച്ചയായി മഴ പെയ്‌തതും കാട്ടുതീ ശമിപ്പിച്ചിട്ടുണ്ട്.
കാട്ടുതീക്ക് പിന്നാലെ തെക്കന്‍ ഓസ്‌ട്രേലിയയില്‍ വരള്‍ച്ച അതിരൂക്ഷമായതോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നുകയറിയ ഒട്ടകങ്ങളെ വെടിവച്ചുകൊന്നിരുന്നു. കാട്ടുതീയെത്തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ കാലാവസ്ഥയില്‍ത്തന്നെ വന്‍മാറ്റമാണുണ്ടായത്. പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ ഇതിനകം 2000 വീടുകളാണ് നശിച്ചത്. 430 ദശലക്ഷം മൃഗങ്ങളും കാട്ടുതീയില്‍ കൊല്ലപ്പെട്ടിരുന്നു. നാലുമാസമായി തുടരുന്ന കാട്ടുതീയെ തുടര്‍ന്ന് ലോകത്തെ ഏറ്റവും ചൂടേറിയ സ്ഥലമായി സിഡ്‌നി മാറിയിരുന്നു.