ETV Bharat / international

'ഗാസ കുട്ടികളുടെ ശ്‌മശാനമായി, വെടിനിര്‍ത്തല്‍ ആവശ്യകത അടിയന്തരമാകുന്നു': അന്‍റോണിയോ ഗുട്ടെറസ്

Israel Hamas Conflict: ഗാസയിലെ സ്ഥിതിഗതികളെ കുറിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്. ആക്രമണത്തിന് ഇരയാകുന്നതില്‍ ഭൂരിഭാഗവും കുട്ടികളെന്ന് ഗുട്ടെറസ്. ഗാസയെന്നത് പേടി സ്വപ്‌നമെന്നും പ്രതികരണം. അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം.

UN Secretary General Antonio Guterres  Antonio Guterres About Children In Gaza  UN Secretary General About Israel Hamas Conflict  ഗാസ കുട്ടികളുടെ ശ്‌മശാനമായി  വെടിനിര്‍ത്തല്‍ ആവശ്യകത അടിയന്തരമാകുന്നു  അന്‍റോണിയോ ഗുട്ടെറസ്  യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്  Israel Hamas Conflict
UN Secretary General About Israel Hamas Conflict
author img

By ETV Bharat Kerala Team

Published : Nov 8, 2023, 8:54 AM IST

ന്യൂയോര്‍ക്ക് (യുഎസ്‌) : ഗാസ കുട്ടികളുടെ ശ്‌മശാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്. കടന്നു പോകുന്ന ഓരോ മണിക്കൂറുകളിലും വെടിനിര്‍ത്തലിന്‍റെ ആവശ്യകത കൂടുതല്‍ അടിയന്തരമാവുകയാണെന്നും അദ്ദേഹം. ന്യൂയോര്‍ക്കില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അന്‍റോണിയോ ഗുട്ടെറസ്.

ഗാസയില്‍ ദിവസം തോറും നൂറുകണക്കിന് കുഞ്ഞുങ്ങളാണ് കൊല ചെയ്യപ്പെടുന്നത്. ഇതിനകം 4000ത്തിലധികം കുരുന്നുകളാണ് ആക്രമണത്തിന് ഇരയായതെന്നും അദ്ദേഹം പറഞ്ഞു. ഗാസയെന്നത് ഇപ്പോള്‍ ഒരു പേടി സ്വപ്‌നമായി മാറിയിരിക്കുന്നു.

മനുഷ്യത്വ രഹിതമായ ഈ പോരാട്ടത്തിന് ഉടനടി തടയിടണം. ഗാസയിലേക്കുള്ള മാനുഷിക സഹായം വിപുലീകരിക്കണമെന്നും ഗുട്ടെറസ് പറഞ്ഞു. വിഷയത്തില്‍ ലോകരാജ്യങ്ങളെല്ലാം അടിയന്തര നിലപാടെടുക്കണം.

ഒരു മാസം മുമ്പ് ആരംഭിച്ച ഇസ്രയേല്‍ ഹമാസ് ആക്രമണത്തില്‍ നിയര്‍ ഈസ്റ്റിലെ പലസ്‌തീന്‍ അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിയിലെ 89 ജീവനക്കാരാണ് കൊല്ലപ്പെട്ടത്. യുഎൻആർഡബ്ല്യുഎയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണിതെന്നും ഗുട്ടെറസ് വ്യക്തമാക്കി. ഗാസയില്‍ കൊല്ലപ്പെട്ട യുഎൻആർഡബ്ല്യുഎയിലെ പ്രവര്‍ത്തകരുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും അവരുടെ കുടുംബാംഗങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും അന്‍റോണിയോ പറഞ്ഞു. മരിച്ചവര്‍ക്ക് പുറമെ യുഎൻആർഡബ്ല്യുഎയിലെ 26 അംഗങ്ങള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയുണ്ടായ മറ്റ് സംഘര്‍ഷങ്ങളിലും കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ മാധ്യമ പ്രവര്‍ത്തകരും ഇസ്രയേല്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അഭയാര്‍ഥി ക്യാമ്പുകള്‍, ആശുപത്രികള്‍, പള്ളികള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ സേന ആക്രമണം തുടരുന്നത്. ഗാസയില്‍ ആരും സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നവജാത ശിശുക്കള്‍ അടക്കം അടിയന്തര സഹായം ലഭ്യമാകാതെ മരിക്കും. ഇത് മനുഷ്യരാശിയുടെ പ്രതിസന്ധിയാണ്. നിലവില്‍ വളരെ കുറച്ച് മാനുഷിക സഹായം മാത്രമാണ് ഗാസക്ക് ലഭിക്കുന്നതെന്നും ഗുട്ടെറസ് പറഞ്ഞു. ഗാസയിലേക്ക് റഫ അതിര്‍ത്തിയിലൂടെ എത്തുന്ന ട്രക്കുകളുടെ എണ്ണം പലസ്‌തീനികളുടെ അടിയന്തര ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അപര്യാപ്‌തമാണ്. ദശലക്ഷ കണക്കിന് വരുന്ന പലസ്‌തീന്‍ ജനതയ്‌ക്ക് സഹായം എത്തിക്കുന്നതിനായി 1.2 ബില്യണ്‍ ഡോളര്‍ സമാഹരിക്കുന്നതിന് യുഎന്‍ തുടക്കമിട്ടിട്ടുണ്ടെന്നും ഗുട്ടെറസ് അറിയിച്ചു.

ആക്രമണം തുടരുന്നതിനൊപ്പം അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആരും നിയമത്തിന് അതീതരല്ലെന്നും എല്ലാവരും അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഗാസയ്‌ക്ക് മേലുള്ള ഇസ്രയേലിന്‍റെ ആക്രമണങ്ങള്‍ക്ക് വിരാമമിടണം. ഇതിനായി അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കണം. ഗാസയില്‍ ബന്ദികളാക്കപ്പെട്ട ഇസ്രയേലിയരെ ഉടന്‍ മോചിപ്പിക്കണമെന്നും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.

Also read: മരണമുനമ്പായി ഗാസ, അടിയന്തര വെടിനിര്‍ത്തല്‍ പ്രമേയം അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ട് യുഎന്‍ രക്ഷാസമിതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.