ETV Bharat / international

Americans Died In Hamas Israel Attack: ഹമാസ്-ഇസ്രയേല്‍ ആക്രമണം; 22 അമേരിക്കക്കാര്‍ക്ക് ദാരുണാന്ത്യം, 17 പേരെ കാണാതായി വൈറ്റ് ഹൗസ് - ഹമാസ് ഇസ്രയേല്‍ ആക്രമണം

Hamas Israel Attack: ഹമാസ് ഇസ്രയേല്‍ ആക്രമണത്തില്‍ അമേരിക്കക്കാര്‍ കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്‌തു. മരണ സംഖ്യ വര്‍ധിക്കാന്‍ സാധ്യതയെന്ന് വൈറ്റ് ഹൗസ്. ബന്ദികളെ മോചിപ്പിക്കാന്‍ യുഎസ് ഇസ്രയേല്‍ ചര്‍ച്ച.

22 Americans have died in Israel  Americans Have Died In Hamas Israel Attack  ഹമാസ്  ഇസ്രയേല്‍ ആക്രമണം  അമേരിക്കക്കാര്‍ക്ക് ദാരുണാന്ത്യം  Hamas Israel Attack  ഹമാസ് ഇസ്രയേല്‍ ആക്രമണം  വൈറ്റ് ഹൗസ്
Americans Have Died In Hamas Israel Attack
author img

By ETV Bharat Kerala Team

Published : Oct 12, 2023, 8:35 AM IST

വാഷിങ്‌ടണ്‍ : ഇസ്രയേല്‍-ഹമാസ് ആക്രമണത്തില്‍ 22 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടു. 17 പേരെ കാണാതായി. ബുധനാഴ്‌ച വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. വരും ദിവസങ്ങളില്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട് (Israel Palestine War Latest Updates).

പലസ്‌തീനില്‍ ഹമാസ് ബന്ദിഇകളാക്കിയവരില്‍ കൂടുതല്‍ അമേരിക്കക്കാരും ഉള്‍പ്പെടുമെന്ന് ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ജെയ്‌ക്‌ സള്ളിവന്‍ പറഞ്ഞു (National Security Advisor Jake Sullivan). ബന്ദികളെ മോചിപ്പിക്കുന്നതിനെ കുറിച്ച് യുഎസും ഇസ്രയേലും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ആക്രമണത്തില്‍ 14 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതായി യുഎസ്‌ സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു (American Citizens Killed In Israel Hamas Attack).

എന്നാല്‍ നിലവില്‍ 22 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മരണ നിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസിലെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്‌ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ (Coordinator for Strategic Communications) ജോണ്‍ കിര്‍ബി പറഞ്ഞു. ദശകങ്ങളായി തുടരുന്ന ഇരുരാജ്യങ്ങളുടെ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെടുന്നത്. കാണാതായ അമേരിക്കക്കാരില്‍ ഭൂരിഭാഗം പേരെയും ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നും അവരെ മോചിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ജോണ്‍ കിര്‍ബി പറഞ്ഞു (Israel Hamas Attack).

ഇസ്രയേല്‍-ഹമാസ് ആക്രമണം ബാധിച്ച മുഴുവന്‍ കുടുംബങ്ങള്‍ക്കുമൊപ്പമാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. നിങ്ങളെ കുറിച്ച് ഞങ്ങള്‍ ഏറെ ആശങ്കകുലരാണ്. നിങ്ങള്‍ക്കായി ഞങ്ങള്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും തങ്ങളുടെ പ്രിയപ്പെട്ടവര്‍ എവിടെയാണെന്ന് പോലും അറിയാത്തവര്‍ക്കായി. അവര്‍ എവിടെയാണെന്ന് കണ്ടെത്താനും അവരെ സുരക്ഷിതരായി വീട്ടില്‍ എത്തിക്കാനുമുള്ള ശ്രമത്തിലാണ് തങ്ങളെന്നും' ജോണ്‍ കിര്‍ബി പറഞ്ഞു.

Also Read: Hamas Israel Conflict: പശ്ചിമേഷ്യ അസ്വസ്ഥം; ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ തുടരുന്നു, മരണം 300 കടന്നു

ഇസ്രയേലിനെതിരായ ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണത്തിലും ഇസ്രയേലിന്‍റെ പ്രത്യാക്രമണങ്ങളിലുമായി 1600ലധികം പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ഇന്ത്യയും യുഎസും ഇസ്രയേലിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. ഇസ്രയേലിന് പ്രതിരോധവുമായി ബന്ധപ്പെട്ട് യുഎസ്‌ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇസ്രയേലിന് വേണ്ടി അയണ്‍ ഡോം ഇന്‍റര്‍സെപ്‌റ്റര്‍ മിസൈലുകള്‍ നിറയ്‌ക്കാന്‍ യുഎസിന് കഴിഞ്ഞിട്ടുണ്ട്. ഇസ്രയേലില്‍ നേരത്തെ സ്റ്റോക്കുണ്ടായിരുന്ന മിസൈലുകളാണിവ. ഇസ്രയേലിന് വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായങ്ങള്‍ പ്രതീക്ഷിക്കാമെന്നും എന്‍എസ്‌എ (National Security Council Strategic Communications) പറഞ്ഞു.

Also Read: Israel Palestine War Latest Updates : ഇരുപക്ഷത്തും മരണസംഖ്യ വര്‍ധിക്കുന്നു, മരുന്ന് പോലുമില്ലാതെ ഗാസ ; ദുരിതം തോരാതെ അഞ്ചാം ദിവസവും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.