സിയാറ്റിൽ : ഡ്യൂട്ടിയിലായിരുന്ന പൈലറ്റ് വിമാനത്തിന്‍റെ എഞ്ചിനുകൾ പ്രവര്‍ത്തന രഹിതമാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യാത്രക്കാരുടെ പരാതിയില്‍ കേസെടുത്തു (Off-duty pilot tried to disable plane engines). വാഷിങ്‌ടൺ സ്റ്റേറ്റിൽ നിന്ന് കോക്ക്പിറ്റിൽ സവാരി നടത്തുന്നതിനിടെ ഡ്യൂട്ടിയിലായിരുന്ന പൈലറ്റ് വിമാനത്തിന്‍റെ എഞ്ചിനുകൾ പ്രവര്‍ത്തന രഹിതമാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മൂന്ന് യാത്രക്കാർ കൊടുത്ത പരാതിയുടെ ആടിസ്ഥാനത്തിലാണ് അലാസ്‌ക എയർലൈൻസിനെതിരെ കേസെടുത്തത് (Alaska Airlines sued).
അലാസ്‌കയിലെ പൈലറ്റ് ജോസഫ് ഡേവിഡ് എമേഴ്‌സൺ (44) എഞ്ചിനിന്‍റെ ഹാന്‍ഡിലുകള്‍ വലിക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. അലാസ്‌കയുടെ അനുബന്ധ സ്ഥാപനമായ ഹൊറൈസൺ എയറിന്‍റെ (Horizon Air flight) കീഴിലുള്ള ഫ്ലൈറ്റ് 2059 ലെ പൈലറ്റുമാർ പെട്ടെന്ന് എമേഴ്‌സനെ (Joseph David Emerson) കീഴ്പെടുത്തിയതിനെ തുടർന്ന് സുരക്ഷിതമായി ഒറിഗോണിലെ പോർട്ട്ലാൻഡിലേക്ക് തിരിച്ചുവിട്ടു.
ഫ്ലൈറ്റ് അറ്റൻഡന്‍റ് അടിയന്തര സാഹചര്യമുണ്ടെന്നും വിമാനം ഉടൻ ലാൻഡ് ചെയ്യേണ്ടതുണ്ടെന്നും അറിയിക്കുന്നത് വരെ ഒന്നും സംഭവിക്കുന്നതായി ഞങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് പരാതിക്കാർ പറഞ്ഞു. വിഷാദവും ഉറക്കക്കുറവും മൂലം ബുദ്ധിമുട്ടുന്ന പൈലറ്റിനെ കോക്‌പിറ്റിൽ കയറ്റാൻ പാടില്ലായിരുന്നുവെന്ന് യാത്രക്കാർ ആരോപിച്ചു.
ഓരോ പൈലറ്റും പറക്കാനുള്ള ശരിയായ മാനസികാവസ്ഥയിലാണ് എന്ന അനുമാനത്തെ വെല്ലുവിളിക്കാൻ ഓരോ ഫ്ലൈറ്റിന് മുമ്പും ലളിതവും ന്യായയുക്തവുമായ നടപടികൾ എയർലൈനുകൾക്ക് എടുക്കാം എന്ന് വ്യോമയാന പരാതിക്കാരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ഡാനിയൽ ലോറൻസ് പ്രസ്‌താവനയിൽ പറഞ്ഞു. തന്‍റെ മാനസികാരോഗ്യം മോശമായിരുന്നതിനാൽ അടുത്തിടെ സൈക്കഡെലിക് മഷ്‌റൂം (psychedelic mushrooms) കഴിച്ചതായി എമേഴ്‌സൺ പൊലീസിനോട് പറഞ്ഞിരുന്നു. ഫ്ലൈറ്റ് ക്രൂവിൽ ഇടപെട്ടതിന് ഫെഡറൽ കുറ്റം ചുമത്തി അവസാന വിചാരണ നേരിടും.
സംഭവം ഇങ്ങനെ: യുഎസിലെ സാൻഫ്രാൻസിസ്കോയിലേക്കുള്ള ഹൊറൈസൺ വിമാനത്തിൽ ഉണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റായ ജോസഫ് ഡേവിഡ് എമേഴ്‌സണാണ് വിമാനത്തിന്‍റെ എഞ്ചിനുകൾ പറക്കലിനിടെ നിര്‍ത്താനായി ശ്രമിച്ചത്. 80 യാത്രക്കാരും നാല് ജീവനക്കാരുമായി സഞ്ചരിച്ച ഹൊറൈസൺ എയർ എംബ്രയർ 175 എന്ന വിമാനത്തിലാണ് അസാധാരണ സംഭവം. അലാസ്‌ക എയർലൈൻസ് പൈലറ്റായ ജോസഫ് ഡേവിഡ് എമേഴ്‌സണിനെതിരെ കൊലപാതകശ്രമം, അപായപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
ജോസഫിന് മാനസിക തകർച്ച ഉണ്ടായിരുന്നതായും ഉടൻ വിമാനത്തിൽ നിന്ന് ഇറക്കിവിടണമെന്ന് യാത്രക്കാർ മുന്നറിയിപ്പ് നൽകിയിരുന്നതായും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടുണ്ട്. അതേസമയം, വിമാനത്തിലെ പൈലറ്റും സഹ പൈലറ്റും സ്ഥിതിഗതികളോട് പെട്ടെന്ന് പ്രതികരിച്ചതിനാൽ വലിയ ദുരന്തം ഒഴിവായിരുന്നു. വിമാനത്തിന്‍റെ എഞ്ചിൻ പവർ നഷ്‌ടമാകാതെ പോർട്ട്‌ലാൻഡ് ഒറിഗോണിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായാണ് യാത്രക്കാരെ താഴെയിറക്കിയത്.
ALSO READ: 'മാജിക് മഷ്‌റൂം ഉപയോഗിച്ചിരുന്നു, ഉറങ്ങിയിട്ടില്ല' വിമാനത്തിന്‍റെ എഞ്ചിൻ ഓഫ് ചെയ്‌ത കേസിൽ പൈലറ്റ്