ETV Bharat / international

സ്വന്തം വിസര്‍ജ്യം കുടിച്ച് അതിജീവിക്കുന്നവര്‍, നിറഞ്ഞുകവിഞ്ഞ ശ്‌മശാനങ്ങള്‍; തുര്‍ക്കിക്ക് പറയാന്‍ ഒരുപാടുണ്ട്......

7.8, 7.6, 6.0 എന്നീ തീവ്രതയില്‍ തുടര്‍ച്ചയായുണ്ടായ ഭൂകമ്പം ഏകദേശം 13.5 ദശലക്ഷം ആളുകളെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. 2011ല്‍ ജപ്പാനിലെ ഫുക്കൂഷിമയില്‍ 18,400 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തെയും, 1999ല്‍ ഇസ്‌താംബൂളിലെ സുനാമിയില്‍ 18,000 പേരുടെ മരണത്തിനിടയാക്കിയ സുനാമിയേയും മറികടക്കുന്നതാണ് തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം

aftermath of earthquake  turkey earthquake  syria earthquake  death rate rising in turkey  disaster management team  temperature in turkey  turkey earthquake updation  indian team in turkey  Recep Tayyip Erdogan  latest international news  latest news today  തുര്‍ക്കി  തുര്‍ക്കി ഭൂകമ്പം  ഇസ്‌താംബൂളിലെ സുനാമി  തുടര്‍ച്ചയായുണ്ടായ ഭൂകമ്പം  ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം  തുര്‍ക്കി സിറിയ ഭൂകമ്പം  അങ്കാറ  ലോകം കണ്ട ഏറ്റവും വലിയ ഭൂകമ്പം  തുര്‍ക്കിഷ് പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗന്‍  തുര്‍ക്കിയില്‍ മരിച്ചവരുടെ എണ്ണം  സിറിയയില്‍ മരിച്ചവരുടെ എണ്ണം  ഏറ്റവും പുതിയ അന്തര്‍ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
സ്വന്തം വിസര്‍ജ്യം കുടിച്ച് അതിജീവിക്കുന്നവര്‍, നിറഞ്ഞുകവിഞ്ഞ ശ്‌മശാനങ്ങള്‍; തുര്‍ക്കിക്ക് പറയാന്‍ ഒരുപാടുണ്ട്......
author img

By

Published : Feb 10, 2023, 6:34 PM IST

അങ്കാറ: തുര്‍ക്കിയില്‍ കനത്ത നാശം വിതച്ച ഭൂകമ്പത്തിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ നടത്തിയ രക്ഷപ്രവര്‍ത്തനത്തില്‍ ആറ് പേരെ കൂടി തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് പുറത്തെടുക്കാന്‍ സാധിച്ചെന്ന് ഇസ്‌കെന്‍ഡെറൂണ്‍ രക്ഷപ്രവര്‍ത്തകര്‍ അറിയിച്ചു. അപകടമുണ്ടായി 101 മണിക്കൂറുകള്‍ക്ക് ശേഷമാണ് ആറ് പേരെയും രക്ഷപ്പെടുത്താന്‍ സാധിച്ചത്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ അവശേഷിച്ച ഒരു ചെറിയ പോക്കറ്റിനുള്ളില്‍ പരസ്‌പരം കൂടിച്ചേര്‍ന്നിരുന്നാണ് ഇവര്‍ അതിജീവിച്ചതെന്ന് രക്ഷപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു.

ആറ് പേര്‍ക്ക് പുറമെ ഇന്ന് പുലര്‍ച്ചെ കൗമാരപ്രായക്കാരനായ ഒരാളെക്കൂടി തകര്‍ന്നു വീണ കെട്ടിടത്തില്‍ നിന്നും പുറത്തെടുക്കാന്‍ സാധിച്ചിരുന്നു. മഹാദുരന്തത്തില്‍ 20,000 ആളുകളുടെ ജീവനാണ് പൊലിഞ്ഞത്. ഇനിയും കൂടുതല്‍ പേരെ അപകടം കൂടാതെ പുറത്തെടുക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായി രക്ഷപ്രവര്‍ത്തകര്‍ അറിയിച്ചു.

ദിനംപ്രതി വര്‍ധിക്കുന്ന മരണസംഖ്യ: തുര്‍ക്കിയിലും സിറിയയിലും 7.8, 7.6, 6.0 എന്നീ തീവ്രതയില്‍ തുടര്‍ച്ചയായുണ്ടായ ഭൂകമ്പം ഏകദേശം 13.5 ദശലക്ഷം ആളുകളെയാണ് പ്രതികൂലമായി ബാധിച്ചത്. മരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതോടെ ശ്‌മശാനങ്ങളും നിറഞ്ഞുകവിഞ്ഞു. ഇതേതുടര്‍ന്ന്, മൃതദേഹങ്ങള്‍ ചില നഗരങ്ങളിലെ തെരുവുകളില്‍ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയാണ്.

പ്രദേശത്തെ താപനില ഇപ്പോഴും താഴ്‌ന്ന നിലയില്‍ തന്നെ തുടരുകയാണ്. പാര്‍പ്പിടം നഷ്‌ടമായ നിരവധി ആളുകളുണ്ട്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം, ടെന്‍റ്, പുതപ്പുകള്‍ തുടങ്ങിയവ സര്‍ക്കാര്‍ എത്തിച്ചുനല്‍കുന്നുണ്ടെങ്കിലും ഇവയെല്ലാം ആവശ്യമായ എല്ലാവര്‍ക്കും എത്തിച്ചു നല്‍കുക എന്നത് നിലവില്‍ സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളിയാണ്.

ഭൂകമ്പം നടന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അഡിയമാനില്‍ നിന്നും ഇസ്‌താംബൂളിലേക്ക് ബന്ധുക്കളെ അന്വേഷിച്ചിറങ്ങിയ മുസ്‌തഫ തുരന്‍ എന്ന വ്യക്തി വിമാനത്താവളം മുതല്‍ സിറ്റി സെന്‍റര്‍ വരെ തകര്‍ന്നത് 248 കെട്ടിടങ്ങളാണെന്നത് കണ്ടെത്തി. ഇയാളുടെ 15ഓളം ബന്ധുക്കള്‍ ഭൂകമ്പത്തില്‍ മരിച്ചിരുന്നു. നിലവില്‍ നിരവധി ആളുകളാണ് ടെന്‍റിന് അകത്തും പുറത്തുമായി ഉറങ്ങുന്നതെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.

ലോകം കണ്ട ഏറ്റവും വലിയ ഭൂകമ്പം: തുര്‍ക്കിയില്‍ മാത്രം ഭൂകമ്പത്തില്‍ മരിച്ചത് 18,342 പേരാണെന്ന് തുര്‍ക്കിയിലെ ദുരന്തര നിവാരണ സേന പറയുന്നു. 75,000 ആളുകള്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഭവനരഹിതരായ ആളുകള്‍ ആകെ എത്രയാണുള്ളത് എന്നതിന്‍റെ റിപ്പോര്‍ട്ട് ഇപ്പോഴും വ്യക്തമല്ല.

എന്നിരുന്നാലും 75,000ത്തിലധികം ആളുകളെയാണ് രക്ഷപെടുത്താന്‍ സാധിച്ചതെന്നും ഇവരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചുവെന്നും ഏജന്‍സി പറയുന്നു. സിറിയയുടെ അതിര്‍ത്തി പ്രദേശത്ത് 21,600 ആളുകള്‍ ആകെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കെട്ടിട നിര്‍മാണത്തിലെ അപാകതയാണ് ഭൂകമ്പത്തിന് കാരണമെന്നാണ് ഒരു കൂട്ടം എഞ്ചിനിയര്‍മാര്‍ പറയുന്നത്. എന്നാല്‍, ഇത്തരം നിര്‍മാണങ്ങള്‍ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് സഹായകമായിട്ടുണ്ടെന്ന് വിദഗ്‌ധര്‍ പറയുന്നു. മാത്രമല്ല, തുര്‍ക്കിയിലെ ഭൂകമ്പ ബാധിത മേഖലയ്‌ക്കടുത്തുള്ള ഗാസിയാന്‍ടെപ്പില്‍ ബേസ്‌മെന്‍റില്‍ കുടുങ്ങിയ അദ്‌നാന്‍ മുഹമ്മദ് എന്ന വ്യക്തിയെ രക്ഷപ്രവര്‍ത്തകര്‍ പുറത്തെടുത്തിരുന്നു.

അതിജീവനം സ്വന്തം വിസര്‍ജ്യം കുടിച്ച്: 94 മണിക്കൂര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടന്നതിനാല്‍ തന്‍റെ തന്നെ വിസര്‍ജ്യം കുടിച്ച് അതിജീവിക്കേണ്ടതായി വന്നുവെന്ന് ഒരാള്‍ പറഞ്ഞു. 'എനിക്കും ഇതേ പ്രായത്തില്‍ ഒരു മകനുണ്ട്' പുറത്തെടുത്ത കൗമാരപ്രായക്കാരനെ കെട്ടിപിടിച്ചുകൊണ്ട് രക്ഷപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു. 'നാല് ദിവസമായി ഞാന്‍ ഉറങ്ങിയിട്ടില്ല, നിങ്ങളെ പുറത്തെടുക്കാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു'- അദ്ദേഹം വികാരഭരിതനായി പറഞ്ഞു.

കുടുങ്ങിക്കിടന്നവരെ രക്ഷിക്കുന്നതിനിടയില്‍ ഹൃദയഭേദകമായ രംഗങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. ഒരു രാത്രി മുഴുവന്‍ സമയം ചിലവഴിച്ചാണ് 10 വയസുകാരിയെ രക്ഷപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. ഇസ്‌കെന്‍ഡെറൂണില്‍ ഇന്ന് പുലര്‍ച്ചെ ഒന്‍പത് പേരക്കൂടി പുറത്തെടുക്കാന്‍ സാധിച്ചു.

ദിയാര്‍ബക്കീറില്‍ 100 മണിക്കൂറിന് ശേഷമാണ് പ്രവര്‍ത്തകര്‍ ഒരു യുവതിയെ രക്ഷപെടുത്തിയത്. ഇവരുടെ കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 2011ല്‍ ജപ്പാനിലെ ഫുക്കൂഷിമയില്‍ 18,400 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിലെയും, 1999ല്‍ ഇസ്‌താംബൂളിലെ സുനാമിയില്‍ 18,000 പേരുടെ മരണത്തിനിടയാക്കിയ സുനാമിയേയും മറികടക്കുന്നതാണ് തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം.

രക്ഷപ്രവര്‍ത്തനത്തിന് വഴി മുടക്കുന്ന തണുപ്പ്: തുര്‍ക്കിയിലെ ഏകദേശം 12,000 കെട്ടിടങ്ങള്‍ക്കാണ് ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കുകയും തകര്‍ന്നു വീഴുകയും ചെയ്‌തതെന്ന് തുര്‍ക്കിയിലെ പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഒരാഴ്‌ചയ്‌ക്ക് ശേഷം അതിജീവനം സാധ്യമല്ലെന്നും കഠിനമായ തണുപ്പിനെ തുടര്‍ന്ന് രക്ഷപ്രവര്‍ത്തനത്തിന് തടസം നേരിടുകയാണെന്നും വിദഗ്‌ധര്‍ പറഞ്ഞു.

താപനില കുറവായതിനാല്‍ പുലര്‍ച്ചെ നാല് മണിക്ക് കുടിവെള്ളം പോലും തണുത്തുറയുന്ന അവസ്ഥയാണ്. കഹ്‌റാമന്‍മറാസിനടുത്തുള്ള സ്‌പോര്‍ട്‌സ് കേന്ദ്രത്തിലെ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിലാണ് നിലവില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. എന്നിരുന്നാലും തുര്‍ക്കിയിലെ സര്‍ക്കാര്‍ രക്ഷപ്രവര്‍ത്തനം നല്‍കുന്നതില്‍ പരാജയമാണെന്ന് ചില ആളുകള്‍ പരാതിപ്പെടുന്നു. മേയ്‌ മാസത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലവിലെ ആരോപണങ്ങള്‍, തുര്‍ക്കിഷ് പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

ദുരിതത്തിലും സര്‍ക്കാര്‍ തന്ത്രം: ദുരിത ബാധിത മേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി എർദോഗന്‍ സന്ദര്‍ശനം നടത്തിവരികയാണ്. കുടുങ്ങി കിടക്കുന്നവരുടെ ദുരിത ജീവിതം പകര്‍ത്തുക എന്നതിലുപരി രക്ഷപ്രവര്‍ത്തനം നടത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലാണ് തുര്‍ക്കി സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ട്രാക്‌ടര്‍, ക്രെയിന്‍, ബുള്‍ഡോസര്‍ തുടങ്ങിയ 12,000 വാഹനങ്ങളുടെ സഹായത്തോടെ 120,000 പേരാണ് രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

95 രാജ്യങ്ങളാണ് സഹായ വാഗ്‌ദാനം നല്‍കിയിരിക്കുന്നത്. 60 രാജ്യങ്ങളില്‍ നിന്നായി 7,000 രക്ഷപ്രവര്‍ത്തകര്‍ ദുരിതബാധിത മേഖലകളില്‍ ഉണ്ട്. മറ്റ് 19 രാജ്യങ്ങള്‍ കൂടി രക്ഷപ്രവര്‍ത്തകരെ അയയ്‌ക്കുമെന്നാണ് റിപ്പോര്‍ട്ടെന്ന് വിദേശ മന്ത്രാലയം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.