ETV Bharat / international

പലസ്‌തീനിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് രാജ്യാന്തര കോടതി അന്വേഷിക്കണം; ആവശ്യവുമായി 5 രാജ്യങ്ങള്‍

author img

By ETV Bharat Kerala Team

Published : Nov 18, 2023, 7:05 AM IST

Israel forces take advance where Hamas found: ഹമാസിനെ ഉന്‍മൂലനം ചെയ്യാനുറച്ച് ഇസ്രയേല്‍, തെക്കന്‍ മേഖലകളിലേക്കും ആക്രമണം വ്യാപിപ്പിച്ചു.

5 countries seek International Criminal Court probe into potential crimes in Palestinian territories  southern part also targeted by israyel troops  south africa  bengladesh  bolivia  comoros  djibuti  രാജ്യാന്തര കോടതി അഭിഭാഷകനെ ഉദ്ധരിച്ച് സിഎന്‍എന്‍  റോം സ്റ്റാറ്റ്യൂട്ട് ഓഫ് ഇന്‍റര്‍നാഷണല്‍ കോര്‍ട്ട്  ഒക്ടോബര്‍ 7ന് ശേഷം 372 സൈനികര്‍ മരിച്ചg
5-countries-seek-international-criminal-court-probe-into-potential-crimes-in-palestinian-territories

ടെല്‍ അവീവ് : പലസ്‌തീനില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി അഞ്ച് രാജ്യങ്ങള്‍ രംഗത്ത്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ബൊളിവീയ, കൊമോറോസ്, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളാണ് ഈ ആവശ്യവുമായി രാജ്യാന്തര കോടതിയെ സമീപിച്ചിരിക്കുന്നത് (International Criminal Court probe in crime Palestine). രാജ്യാന്തര കോടതി അഭിഭാഷകനായ കരിം ഖാനെ ഉദ്ധരിച്ച് സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

കോടതിയുടെ പരിധിയില്‍ വരുന്ന മേഖലകളില്‍ കുറ്റകൃത്യം നടന്നെന്ന് ഒരു രാജ്യത്തിന് തോന്നിയാല്‍ അക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ അഭിഭാഷകനെ നിയോഗിക്കാവുന്നതാണ്. റോം സ്റ്റാറ്റ്യൂട്ട് ഓഫ് ഇന്‍റര്‍നാഷണല്‍ ക്രിമിനല്‍ കോടതി (Rome Statute of international criminal court) പ്രകാരമാണ് ഇത്തരം അധികാരമുള്ളത്. കുറ്റകൃത്യങ്ങളില്‍ അവരെ വിചാരണ ചെയ്യുന്ന കാര്യത്തിലും രാജ്യങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനാകും.

ഗാസയിലും വെസ്റ്റ് ബാങ്കിലും 2014 മുതല്‍ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് 2021 മാര്‍ച്ച് മുതല്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി ഐസിസി പ്രൊസിക്യൂട്ടര്‍ വ്യക്തമാക്കി. 2023 ഒക്ടോബര്‍ ഏഴുമുതല്‍ ഇവിടെ നടക്കുന്ന ആക്രമണങ്ങളുടെ തീവ്രത വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റോ സ്റ്റാറ്റ്യൂട്ട് പ്രകാരം ഏത് രാജ്യത്ത് നടക്കുന്ന കുറ്റകൃത്യത്തെക്കുറിച്ചും അന്വേഷിക്കാന്‍ രാജ്യാന്തര കോടതിക്ക് അധികാരമുണ്ട്.

അതേസമയം പലസ്‌തീനില്‍ അക്രമങ്ങള്‍ തുടരുകയാണ്. ഹമാസ് ഉള്ളയിടങ്ങളിലെല്ലാം ഇസ്രയേല്‍ ആക്രമണം അഴിച്ച് വിടുന്നു (Israel attack in Gaza). ഗാസയുടെ തെക്കന്‍ മേഖലകളിലും ഇസ്രയേല്‍ ആക്രമണം തുടങ്ങിയതായി ഇസ്രയേല്‍ പ്രതിരോധ സേന വക്താവ് റിയര്‍ അഡ്‌മിറല്‍ ഡാനിയേല്‍ ഹഗാരി പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് ശേഷം 372 ഇസ്രയേല്‍ സേനാംഗങ്ങള്‍ മരിച്ചതായും അദ്ദേഹം വ്യക്തമാക്കി. നഗരമടക്കം ഗാസയുടെ വടക്കന്‍ ഭാഗങ്ങള്‍ ഇതിനകം ഇസ്രയേലിന്‍റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. ആളുകള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിര്‍ദേശിക്കുന്ന ലഘുലേഖകള്‍ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് മേഖലകളില്‍ വിതരണം ചെയ്‌തിട്ടുണ്ട്. ഉടന്‍ തന്നെ കരയുദ്ധമുണ്ടാകുമെന്ന സൂചനയാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.

തെക്ക്-വടക്ക് മേഖലകളില്‍ മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന കരയുദ്ധമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഹമാസിനെ കണ്ടെത്തുന്ന ഇടങ്ങളിലെല്ലാം അവരെ ഉന്‍മൂലനം ചെയ്യുകയാണ് ഇസ്രയേലിന്‍റെ ലക്ഷ്യം. അതിനിടെ ഗാസയിലെ അക്രമങ്ങളിൽ മാനുഷികമായ ഇടവേള നൽകണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തിന് ഐക്യരാഷ്‌ട്രസഭ സുരക്ഷ കൗൺസിൽ (United Nations Security Council) അംഗീകാരം നൽകി. നവംബര്‍ 15ന് നടന്ന യോഗത്തിൽ 15 അംഗ രക്ഷാസമിതിയിലെ 12 രാജ്യങ്ങൾ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, അമേരിക്ക, റഷ്യ, യുകെ എന്നീ രാജ്യങ്ങൾ യോഗത്തിൽ നിന്ന് വിട്ടുനിന്നു.

ഐക്യരാഷ്‌ട്രസഭയുടെ മാനുഷിക ഏജൻസികൾക്ക് ഗാസയിൽ ആവശ്യമായ നടപടികൾ കൈകൊള്ളുന്നതിന് യുദ്ധത്തിൽ അടിയന്തര ഇടവേള വേണമെന്ന് പ്രമേയത്തിൽ പറയുന്നു. ഇസ്രയേലിനും ഹമാസിനും മറ്റ് സായുധ സംഘങ്ങൾക്കുമുള്ള യുഎൻ സുരക്ഷ കൗൺസിലിന്‍റെ സന്ദേശമായിരുന്നു പ്രമേയം. മാനുഷിക നിയമങ്ങൾ പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് പ്രമേയം ആവശ്യപ്പെട്ടു.

Also read: ഇസ്രയേൽ-ഹമാസ് യുദ്ധം; മാനുഷികമായ ഇടവേള വേണമെന്ന് യു എന്‍ പ്രമേയം

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.