ന്യൂയോര്‍ക്ക് : ലോസ് ആഞ്ചല്‍സ് നഗരത്തില്‍ പുതുവത്സരാഘോഷത്തിനിടെ വെടിവയ്‌പ്പ്. മൂന്ന് പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. വാണിജ്യ കേന്ദ്രത്തില്‍ നടന്ന പുതുവത്സര പാര്‍ട്ടിക്കിടെയാണ് ആക്രമണമുണ്ടായത്(Los Angeles Shooting). പുലര്‍ച്ചെ ഒരു മണിയോടെയാണ് അക്രമമുണ്ടായത്.
വെടിവയ്‌പ്പ് ഉണ്ടായ ഉടന്‍ ചിതറിയോടിയ ആള്‍ക്കാര്‍ക്ക് തെരുവില്‍ വീണും പരിക്കേറ്റിട്ടുണ്ട്. ഒരു സ്ത്രീയും പുരുഷനും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പാര്‍ട്ടിക്കിടെ ഉണ്ടായ തര്‍ക്കമാണ് വെടിവയ്‌പ്പിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടില്ല.
Also read: ഫ്ലോറിഡയിലെ ഷോപ്പിങ് മാളില്‍ വെടിവയ്‌പ്പ് ; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ഹാത്രോണ്‍ നഗരത്തില്‍ ഉണ്ടായ മറ്റൊരു വെടിവയ്‌പ്പില്‍ ഒരു സ്ത്രീ മരിച്ചതായി പറയപ്പെടുന്നു. നാല് പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മറ്റ് മൂന്ന് പേരും അപകടനില തരണം ചെയ്തു. ഈ സംഭവത്തിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.