ജറുസലേം: ലൈബനൻ തങ്ങള്‍ക്കെതിരെ റോക്കറ്റ് ആക്രമണം നടത്തിയെന്ന ആരോപണവുമായി ഇസ്രയേല്‍ രംഗത്ത്. ലെബനനിന്‍റെ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് രണ്ട് റോക്കറ്റുകൾ എത്തിയതായാണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ ആരോപണം.
ഇതില്‍ ഒരു റോക്കറ്റ് അയണ്‍ ഡോം ഉപയോഗിച്ച് തകർത്തെന്നും രണ്ടാമത്തെ റോക്കറ്റ് തുറസായ സ്ഥലത്ത് പതിച്ചെന്നും ഇസ്രായേല്‍ അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ആക്രമണത്തിന് തിരിച്ചടി നൽകിയെന്നും സൈന്യം വ്യക്തമാക്കി.
ലെബനന് നേരെ തിരിച്ചും റോക്കറ്റ് ആക്രമണം നടത്തിയെന്നും, എന്ത് സാഹചര്യത്തെയും നേരിടാൻ തയാറാണെന്നും ഇസ്രായേല്‍ പ്രതിരോധ സേന വ്യക്തമാക്കി.