അങ്കാറ: തുർക്കിയിലെ എയ്‌ജിയൻ മേഖലയിൽ ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 51 ആയതായി തുർക്കി ഉപരാഷ്ട്രപതി ഫുവാത് ഒക്റ്റെ. 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഈജിയൻ പ്രവിശ്യയായ ഇസ്മിറിലാണ് ഭൂചലനം ഉണ്ടായത്.
ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 9.30 വരെ റിക്ടർ സ്കെയിലിൽ 850 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി രാജ്യത്തെ ദുരന്ത-അടിയന്തര മാനേജ്മെന്‍റ് അതോറിറ്റി അറിയിച്ചു. ഭൂചലനത്തിൽ പരിക്കേറ്റ 214 പേരാണ് ഇതുവരെ ചികിത്സയിലുള്ളത്.
തുര്‍ക്കി തീരത്തുണ്ടായ സുനാമിയിൽ സാമോസിലും വെള്ളം കയറാന്‍ ഇടയാക്കിയിരുന്നു. തുറമുഖ നഗരമായ വാത്തിയില്‍ കടല്‍വെള്ളം ഇരച്ചു കയറിയിട്ടുണ്ട്. സുരക്ഷിത സ്ഥലത്തേക്ക് മാറാന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നതായി ഇസ്‌മിര്‍ ഗവര്‍ണര്‍ യാവുസ് സെലിം കോസ്ഗെർ പറഞ്ഞു.
വെള്ളിയാഴ്‌ച പ്രാദേശിക സമയം 2.51നാണ് റിക്‌ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. സാമോസിലെ എയ്‌ജിനാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഗ്രീക്ക് ദ്വീപിലും തലസ്ഥാനമായ ഏതന്‍സിലും ബള്‍ഗേറിയയിലും ഭൂചലനത്തിന്‍റെ പ്രഭാവം അനുഭവപ്പെട്ടു. തുര്‍ക്കിയില്‍ ഇസ്‌താംബുള്‍ ഉള്‍പ്പെടെ എയ്‌ജിയാനിലും മാര്‍മറയിലും ഭൂചലനം അനുഭവപ്പെട്ടു. സെഫറിഹിസാര്‍ ജില്ലയില്‍ വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്‌തു. ഇസ്‌താംബുളില്‍ നിന്നും മൂവായിരത്തോളം രക്ഷാപ്രവര്‍ത്തകരെയാണ് ഇസ്‌മിറിലേക്ക് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ഭക്ഷ്യസാമഗ്രികളടക്കം വിതരണം ചെയ്യുന്നുണ്ട്. ഭൂകമ്പം ദുരിതം വിതച്ച ഇരു രാജ്യങ്ങള്‍ക്കും ഫ്രാന്‍സ് പിന്തുണയറിയിച്ചിട്ടുണ്ട്.