ETV Bharat / international

തുരങ്കമുണ്ടാക്കി മുങ്ങി, അതിസുരക്ഷ ജയിൽചാടിയത് 6 പലസ്‌തീനികള്‍; പകച്ച് ഇസ്രയേൽ - Fatah

രാജ്യത്തെ ഏറ്റവും മുന്തിയ സുരക്ഷാ തടവറകളിലൊന്നായി കരുതപ്പെടുന്ന ഗിൽബോവ ജയിലിൽ നിന്നാണ് അതിവിദഗ്‌ധമായി തടവുകാർ രക്ഷപ്പെട്ടത്. ഇവർ രക്ഷപ്പെട്ടത് വൻ സുരക്ഷാ വീഴ്‌ച കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

6 Palestinians escape from Israeli maximum security prison  Palestinians prisoners escape  Palestinians escape  maximum security prison  Prison break  six Palestinians escape from Israeli maximum security prison  six Palestinians escape  Palestinians escape from Israeli maximum security prison  Israeli maximum security prison  അതിസുരക്ഷാ തടവറയിൽ നിന്നും ആറ് പലസ്‌തീനിയൻ തടവുകാർ രക്ഷപ്പെട്ടു  അതിസുരക്ഷാ തടവറയിൽ നിന്നും പലസ്‌തീനിയൻ തടവുകാർ രക്ഷപ്പെട്ടു  പലസ്‌തീനിയൻ തടവുകാർ രക്ഷപ്പെട്ടു  അതിസുരക്ഷാ തടവറ  പലസ്‌തീൻ തടവുകാർ ജയിൽചാടി  തുരങ്കമുണ്ടാക്കി ജയിൽ ചാടി  ഇസ്രായേൽ  പലസ്തീൻ  പാലസ്തീൻ  പലസ്തീൻ തടവുകാർ  തടവ്  ജയിൽചാടി  ഗിൽബോവ  ഗിൽബോവ ജയിൽ  സക്കറിയ സുബെയ്‌ദി  സക്കരിയ സുബെയ്‌ദി  Fatah  Zakaria Zubeidi
തുരങ്കമുണ്ടാക്കി മുങ്ങി, അതിസുരക്ഷാ ജയിൽചാടിയത് ആറ് പലസ്‌തീൻ തടവുകാർ; പകച്ച് ഇസ്രായേൽ
author img

By

Published : Sep 8, 2021, 7:40 AM IST

ടെൽ അവീവ്: ഇസ്രയേലിന്‍റെ അതിസുരക്ഷ തടവറയിൽ നിന്നും ആറ് പലസ്‌തീനികള്‍ രക്ഷപ്പെട്ടു. സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് സെല്ലിൽ നിന്നും തുരങ്കം ഉണ്ടാക്കിയാണ് തടവുകാർ രക്ഷപ്പെട്ടത്. സംഭവത്തിനു പിന്നാലെ രാജ്യത്തെ വടക്കൻ പ്രദേശങ്ങളിലേക്കും വെസ്‌റ്റ് ബാങ്കിലുമായി ഇവർക്കായുള്ള തെരച്ചിൽ ഇസ്രയേൽ തുടരുകയാണ്.

രക്ഷപ്പെടലിനു പിന്നിൽ വൻ സുരക്ഷാ വീഴ്‌ച

രാജ്യത്തെ ഏറ്റവും മുന്തിയ സുരക്ഷ തടവറകളിലൊന്നായി കരുതപ്പെടുന്ന ഗിൽബോവ ജയിലിൽ നിന്നാണ് അതിവിദഗ്‌ധമായി തടവുകാർ രക്ഷപ്പെട്ടത്. ഇവർ രക്ഷപ്പെട്ടത് വൻ സുരക്ഷ വീഴ്‌ച കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം ജയിൽചാടിയ തടവുകാർക്ക് താരപരിവേഷമാണ് പലസ്‌തീനിൽ ലഭിക്കുന്നത്. സംഭവം പലസ്‌തീനിയൻ സാമൂഹ്യമാധ്യമങ്ങളും ആഘോഷമാക്കി. കൊടും ഭീകരരെന്ന് ഇസ്രയേൽ മുദ്രകുത്തിയ ആറു പേരാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ടവരിൽ പലസ്‌തീൻ പാർട്ടി ഫത്ത്‌ഹിന്‍റെ സൈനിക വിഭാഗത്തിന്‍റെ കമാൻഡർ സക്കറിയ സുബെയ്‌ദിയുമുണ്ട്. ഇസ്‍ലാമിക് ജിഹാദ് എന്ന സായുധ സംഘത്തിന്‍റെ അംഗങ്ങളാണു മറ്റുള്ളവർ.

അധികൃതരുടെ കണ്ണിൽപ്പെടാതെ തുരങ്കം

സെല്ലിലെ ശുചിമുറിയിൽ തടവുകാർ ജയിൽ ചാടാൻ നിർമിച്ച തുരങ്കത്തിന്‍റെ ചിത്രം ഇസ്രയേൽ സുരക്ഷ സേനയാണ് പുറത്തുവിട്ടത്. ജയിലിന്‍റെ മതിലുകൾക്ക് പുറത്ത് തുരങ്കം അവസാനിക്കുന്ന ചിത്രവും പുറത്തുവിട്ടിരുന്നു. ഗുരുതരമായ സംഭവമാണിതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് പ്രതികരിച്ചു. രക്ഷപ്പെടലിനു പിന്നിൽ വ്യാപക ആസൂത്രണം നടന്നിരിക്കാമെന്നും തടവുകാർക്ക് പുറത്തുനിന്നുള്ള സഹായം ഉണ്ടായതാകാമെന്നും ചില ഇസ്രയേൽ മാധ്യമങ്ങൾ പറയുന്നു. ഇവരുടെ കൈവശം അനധികൃതമായി കടത്തിയ സെൽഫോൺ ഉണ്ടായിരുന്നതായും പുറത്തുനിന്നുള്ളവരുമായി ആശയവിനിമയം നടത്തി കാറെത്തിച്ച് കടന്നതാകാമെന്നും സംശയിക്കുന്നു.

ALSO READ: അഫ്‌ഗാനിൽ താലിബാൻ സർക്കാർ ; മുല്ല ഹസൻ അഖുണ്ട് പ്രധാനമന്ത്രി

തടവുകാർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയ ഇസ്രയേൽ റോഡുകൾ തടഞ്ഞ് പരിശോധന ആരംഭിച്ചു. കൂടുതൽ രക്ഷപ്പെടൽ ശ്രമങ്ങൾ തടയുന്നതിനായി സംരക്ഷണ നടപടിയായി 400 തടവുകാരെ മാറ്റിപ്പാർപ്പിച്ചതായും ഇസ്രായേൽ ആർമി റേഡിയോ അറിയിച്ചു. ഇന്‍റലിജൻസ് സഹായത്തോടെയാണ് അന്വേഷണം. തെരച്ചിലിനായി ഡ്രോണുകളും ഹെലികോപ്‌ടറുകളും ഉപയോഗിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.