റിയാദ്: ഹൂതി ശക്തി കേന്ദ്രങ്ങളിൽ വ്യോമാക്രമണ പരമ്പര നടത്തി സൗദി. സൗദി നേതൃത്വത്തിലുള്ള സഖ്യത്തിൻ്റെ യുദ്ധവിമാനങ്ങളാണ് യമൻ തലസ്ഥാനമായ സനയിലെ ഹൂതി ശക്തി കേന്ദ്രങ്ങളിൽ വ്യോമാക്രമണങ്ങൾ നടത്തിയത്. ഹഫ, അട്ടാൻ, അയ്ബാൻ, സമ, ജർബൻ എന്നീ പ്രദേശങ്ങളിലെ സൈനിക ക്യാമ്പുകളെ ലക്ഷ്യമിട്ട് സനയിൽ 14 വ്യോമാക്രമണങ്ങളാണ് നടത്തിയത്.
സൗദി എണ്ണ കേന്ദ്രത്തിന് നേരെയുള്ള മിസൈൽ ആക്രമണം, അതിർത്തി കടന്നുള്ള ഡ്രോൺ ആക്രമണം, ഹൂതി ശക്തി കേന്ദ്രങ്ങൾ നടത്തിയ മിസൈൽ ആക്രമണങ്ങൾ എന്നിവയുടെ തിരിച്ചടിയാണ് വ്യോമാക്രമണമെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഇറാൻ പിന്തുണയുള്ള ഹൂതി ശക്തി കേന്ദ്രങ്ങൾ, നിരവധി വടക്കൻ പ്രവിശ്യകളുടെ നിയന്ത്രണം പിടിച്ചെടുത്തിരുന്നു. 2014ൽ പ്രസിഡൻ്റ് അബ്‌ദു-റബ്ബു മൻസൂർ ഹാദിയെ സനയിൽ നിന്ന് പുറത്താക്കിയ ശേഷവും യമനിൽ ആഭ്യന്തര യുദ്ധം തുടരുകയാണ്.