ജിദ്ദ: മക്കയിലും മദീനയിലുമെത്തുന്ന തീർഥാടകരെ നിരീക്ഷിക്കുന്നതിനായി വനിത സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ച് സൗദി. സൗദിയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമാണിത്. മക്കയിലെ ഹറമിലാണ് സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്.
കാക്കി യൂണിഫോമിലുള്ള സൈനിക വേഷത്തിൽ തന്നെയാണ് ഇവരുടെ നിരീക്ഷണം. വനിത ശാക്തീകരണത്തിലേക്കുള്ള സൗദിയുടെ പ്രധാന ചുവടുവെപ്പായാണ് നിരവധി പേർ ഇതിനെ വിശേഷിപ്പിച്ചത്.
also read:പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: രാജ് ഭവന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാനാ പടോലെ
25 ലക്ഷത്തോളം തീർഥാടകരാണ് സാധരണഗതിയിൽ ഹജ്ജിനുണ്ടാവുക. എന്നാൽ, കൊവിഡ് സാഹചര്യത്തിൽ കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിൽ 60,000 തീർഥാടകരെ മാത്രമാണ് ഈ വർഷത്തെ ഹജ്ജിൽ പങ്കെടുപ്പിച്ചത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പൗരന്മാരും പ്രവാസികളായി ആഭ്യന്തര തീർഥാടകരുമായിരുന്നു ഇവര്‍. ഇത് രണ്ടാം വർഷമാണ് തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്നത്.