ജിദ്ദ: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ സഹോദരന്‍ ഉള്‍പ്പെടെ രാജകുടുംബത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ഭരണത്തില്‍ നിന്നും താഴെയിറക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. എന്നാല്‍ ഇത് സംബന്ധിക്കുന്ന യാതൊരു വിവരവും അധികൃതര്‍ പുറത്ത് വിടാന്‍ തയാറായിട്ടില്ല.
സൗദി രാജാവ് സല്‍മാന്‍റെ സഹോദരന്‍ അഹമ്മദ് ബിന്‍ അബ്‌ദുള്‍ അസീസ്, മുന്‍ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായിരുന്ന മുഹമ്മദ് ബിന്‍ നയിഫ്, രാജകുടുംബാംഗമായ നവാഫ് ബിന്‍ നയിഫ് എന്നിവരാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നിര്‍ദേശ പ്രകാരം അറസ്റ്റിലായത്. 2017 ലാണ് മുഹമ്മദ് ബിന്‍ നയിഫിനെ മാറ്റി മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയാക്കിയത്.