റിയാദ്: രണ്ടാമതും കൊവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ സൗദി അറേബ്യ. ഇതെത്തുടര്‍ന്ന് മക്കയിലേക്ക് ആഭ്യന്തര തീര്‍ഥാടകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന് പുറത്ത് നിന്നുള്ള ഉംറ തീര്‍ഥാടനം കഴിഞ്ഞ ആഴ്ച തന്നെ നിര്‍ത്തി വെച്ചതാണ്. ഇതോടെ മക്കയിലേക്ക് ഉംറക്കായി വിദേശികള്‍ക്കോ സ്വദേശികള്‍ക്കോ പ്രവേശിക്കാനാകില്ല. എന്നാല്‍ മക്കയിലും മദീനയിലും താമസിക്കുന്നവര്‍ക്ക് പ്രവേശനത്തിന് തടസങ്ങളൊന്നുമില്ല.
കൊവിഡ് 19 രോഗത്തെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നെങ്കിലും എത്ര ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ നിരീക്ഷണത്തിന് ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാവൂ.
ആഭ്യന്തര മന്ത്രാലയമാണ് നിയന്ത്രണം സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. വെള്ളിയാഴ്ച നമസ്കാരത്തിന് ലക്ഷങ്ങള്‍ സംഗമിക്കുന്ന ഇരു ഹറമുകളും കോവിഡില്‍ നിന്ന് പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. എന്നാല്‍ എത്ര ദിവസത്തേക്കാണ് നിയന്ത്രണം എന്ന് വ്യക്തമാക്കിയിട്ടില്ല. നിരീക്ഷണത്തിന് ശേഷം നിയന്ത്രണം നീക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
മക്കയിലും മദീനയിലുമായി നിലവില്‍ രണ്ട് ലക്ഷത്തിലേറെ തീര്‍ഥാടകരുണ്ട്. ഇവര്‍ക്ക് പ്രാര്‍ഥനയും കര്‍മങ്ങളും നിര്‍വഹിച്ച് മടങ്ങുന്നതില്‍ പ്രയാസങ്ങളില്ലെന്നും അറിയിപ്പുണ്ട്.