ജറുസലേം: ഇസ്രയേല്‍ സൈന്യത്തിന്റെ വെടി വയ്പ്പില്‍ 14 വയസുള്ള പലസ്തീൻ ബാലന് കൊല്ലപ്പെട്ടു. ഇസ്രയേലി അധിനിവേശ വെസ്റ്റ്ബാങ്കിലാണ് സംഭവം. ഇസ്രയേല്‍ വാഹനങ്ങള്‍ക്ക് നേരെ ഫയര്ബോബുകള് ഉപയോഗിച്ച് ആക്രമണം നടത്തിയ മൂന്നംഗ സംഘത്തിന് നേരെ വെടി വച്ചപ്പോഴാണ് ബാലന് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രതികരണം.
ബെത്ലഹേം നഗരത്തിനടത്തുള്ള അല്ഖദറില് മുഹമ്മദ് ശിഹദെ എന്നകുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീന് ആരോഗ്യമന്ത്രാലയം അറയിച്ചു. കഴിഞ്ഞ ഒരു മാസമായി ഫയര്ബോബുകള് ഉപയോഗിച്ചുള്ള ഏഴ് ആക്രമണങ്ങള്‍ ഉണ്ടായതുകൊണ്ടാണ് സൈന്യത്തെ അല്ഖദറില് വിന്യസിച്ചതെന്ന് ഇസ്രയേല്‍ പറഞ്ഞു
സാധാരണ അളുകള്‍ കല്ലെറിഞ്ഞുക്കൊണ്ടും നാടന്ബോബുകള് ഉപയോഗിച്ചും സൈന്യത്തെ നേരിട്ടാല്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ക്കാമെന്നാണ് ഇസ്രയേലി സൈന്യത്തിന്റെ നയം. എന്നാല്‍ ഇത്തരം ആക്രമണങ്ങണങ്ങള്ക്കെതിരെ വെടിയുതിര്‍ക്കുന്ന ഇസ്രയേലി സൈന്യത്തിന്റെ നടപടിയെ മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിക്കുന്നു.
1967ല്‍ നടന്ന മധ്യേഷൻ യുദ്ധത്തിലാണ് (Mideast war) ഇസ്രയേല്‍ വെസ്റ്റ്ബാങ്ക് കൈയടക്കുന്നത്. തുടര്‍ന്ന് നിരവധി ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ഇവിടെ സ്ഥാപിക്കുകയായിരുന്നു. നിലവില്‍ അമ്പതിനായിരത്തിലധികം ജൂത കുടിയേറ്റക്കാര്‍ വെസ്റ്റ്ബാങ്കില്‍ താമസിക്കുന്നുണ്ട്.
എന്നാല്‍ ഈ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ പലസ്തീന്-ഇസ്രയേല്‍ സംഘര്‍ഷ പരിഹാരത്തിനുള്ള പ്രധാന തടസമായാണ് പലസ്തീന് നേതൃത്വം കാണുന്നത്. വെസ്റ്റ്ബാങ്കും, കിഴക്കന്‍ ജെറുസലേമും, ഗസയും ചേര്‍ന്നുള്ള സ്വതന്ത്ര പലസ്തീന് രാജ്യത്തിന് വേണ്ടിയാണ് പലസ്തീന് ജനത പോരാടുന്നത്.